സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയുള്ള ആദ്യ ഹജ്ജ് സംഘം യാത്ര തിരിച്ചു

നാല് വര്‍ഷത്തിനുശേഷം കോഴിക്കോട് വിമാനത്താവളത്തില്‍നിന്ന് ഹജ്ജ് സര്‍വിസ് പുനരാരംഭിച്ചു. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയുള്ള ആദ്യസംഘമാണ് യാത്ര തിരിച്ചത്. ഞായറാഴ്ച ഉച്ചക്ക് 2.30ന് സൗദി എയര്‍ലൈന്‍സിന്റെ എസ്.വി 5749 നമ്പര്‍ വിമാനത്തില്‍ 300 തീര്‍ഥാടകരാണ് യാത്രയായത്. ഇതില്‍ 133 പുരുഷന്മാരും 167 സ്ത്രീകളുമുണ്ടായിരുന്നു. മൂന്നിന് രണ്ടാം വിമാനവും യാത്രതിരിച്ചു. ഇതില്‍ 140 പുരുഷന്‍മാരും 160 സ്ത്രീകളും ഉള്‍പ്പെടെ 300 പേരാണ് ഉണ്ടായിരുന്നത്. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ യാത്രയയപ്പ് സംഗമം നടന്നു. ജില്ല പൊലീസ് മേധാവി യു. അബ്ദുല്‍ കരീം സംസാരിച്ചു. ഹജ്ജ് സെല്‍ ഓഫിസര്‍ എസ്. നജീബ് യാത്രനിര്‍ദേശം നല്‍കി. പിന്നീട്, സ്വകാര്യ ബസുകളില്‍ തീര്‍ഥാടകരെ കരിപ്പൂരിലെത്തിച്ചു.
ഹാജിമാരെ കരിപ്പൂരില്‍ വിമാനകമ്പനിയുടെ നേതൃത്വത്തില്‍ മധുരവും പൂക്കളും നല്‍കി സ്വീകരിച്ചു. വളന്റിയര്‍മാരുടെ സഹായത്തോടെ അകത്തേക്ക് പ്രവേശിപ്പിച്ചു. തിങ്കളാഴ്ച മൂന്ന് വിമാനങ്ങളിലായി 900 പേരാണ് പുറപ്പെടുക. ഇവര്‍ ഞായറാഴ്ച രാവിലെയോടെ ക്യാമ്പിലെത്തി.
ഇക്കുറി കേരളത്തില്‍നിന്ന് 13,472 പേരാണ് പുറപ്പെടുന്നത്. ഇതില്‍ 11,094 പേര്‍ കരിപ്പൂരില്‍നിന്നും 2,378 പേര്‍ കൊച്ചിയില്‍നിന്നുമാണ്. കൊച്ചിയില്‍നിന്ന് ജൂലൈ 14നാണ് എയര്‍ഇന്ത്യയുടെ ആദ്യവിമാനം.
കോഴിക്കോട് വിമാനത്താവളത്തില്‍നിന്ന് ഹജ്ജ് സര്‍വിസ് പുനരാരംഭിച്ചത് നാല് വര്‍ഷത്തിന് ശേഷം. ഏറ്റവുമൊടുവില്‍ 2014ലാണ് കരിപ്പൂരില്‍നിന്ന് ഹജ്ജ് സര്‍വിസ് നടന്നത്. 2015 മേയ് ഒന്നിന് റണ്‍വേ നവീകരണത്തിന്റെ പേരില്‍ വലിയ വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെയാണ് സര്‍വിസ് നിലച്ചത്. പിന്നീട്, 2015 മുതല്‍ 2018 വരെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലായിരുന്നു ഹജ്ജ് ക്യാമ്പും സര്‍വിസുകളും.
ഇതിനിടെ, 2017 ഫെബ്രുവരിയില്‍ റണ്‍വേ നവീകരണം പൂര്‍ത്തിയായെങ്കിലും ഹജ്ജ് സര്‍വിസ് അനന്തമായി നീണ്ടു. വ്യാപക പ്രതിഷേധങ്ങള്‍ക്ക് ഒടുവിലാണ് സൗദി എയര്‍ലൈന്‍സിന്റെ വലിയ വിമാനങ്ങള്‍ക്ക് സര്‍വിസ് പുനരാരംഭിക്കാന്‍ അനുമതി ലഭിച്ചത്. ഇതോടെയാണ് കരിപ്പൂര്‍ വീണ്ടും ഹജ്ജ് എംബാര്‍ക്കേഷന്‍ പോയന്റുകളുടെ പട്ടികയില്‍ ഇടം പിടിച്ചത്.
"
https://www.facebook.com/Malayalivartha

























