Widgets Magazine
06
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആശങ്ക ഉണ്ടാക്കിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്..പിക്കാക്‌സ് പർവതത്തെ ‘വൈകാതെ’ ആക്രമിക്കുമെന്ന് ഭീഷണി..മേരിക്കയുടെ പ്രാഥമിക ലക്ഷ്യം ഇതാണ്..


റെയിൽവേ ട്രാക്കുകളിൽ അറ്റകുറ്റപ്പണികൾ..ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയെന്ന് റെയിൽവേ.ചില ട്രെയിനുകൾ വൈകും..


സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുതി നിയന്ത്രണം..കെ എസ് ഇ ബി അറിയിപ്പ്..അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതുമൂലം നിയന്ത്രണം ആവശ്യം..


ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിലെ മഞ്ഞുരുകലിന് കാരണം..ഞെട്ടിക്കുന്ന പഠന റിപ്പോർട്..എവറസ്റ്റ് ബേസ് ക്യാമ്പിൽ മാത്രം ദിവസവും 6,000 ലിറ്ററിലധികം മൂത്രമാണ് ഒഴിക്കപ്പെടുന്നത്..


പാചക തൊഴിലാളിയായ ഭാര്യയെ സ്കൂളിൽനിന്ന് പിരിച്ചുവിട്ടതിലുള്ള പകവീട്ടാൻ യുവാവ് കണ്ടെത്തിയത്..സ്കൂളിലെ പ്രഭാതഭക്ഷണ പദ്ധതിയുടെ ഭാഗമായി തയാറാക്കിയ സാമ്പാറിൽ ചാണകപ്പൊടി കലർത്തി..

പോലീസ് കൂടുതൽ കുരുക്കിലേക്ക്......രാജ്‌കുമാറിന്റെ കസ്റ്റഡി മരണത്തിൽ ഒരു വിട്ടു വീഴ്ചയും വേണ്ടെന്ന് ആഭ്യന്തര വകുപ്പ്;കൂടുതൽ അറസ്റ്റിലേക്ക് നീങ്ങി ക്രൈംബ്രാഞ്ച്; ശാലിനിയുടെ വെളിപ്പെടുത്തലുകൾ കൂടുതൽ കുരുക്കിലേക്ക്;തലയിൽ കൈവെച്ച് പോലീസുകാർ

08 JULY 2019 09:15 AM IST
മലയാളി വാര്‍ത്ത

പീരുമേട്സബ്ജയിലിൽ റിമാൻഡിൽ കഴിഞിരുന്ന പ്രതി രാജ്‌കുമാർ മരിച്ച സംഭവത്തിൽ പ്രതികളായ പോലീസുകാർക്കെതിരെ കുരുക്ക് മുറുക്കി ക്രൈംബ്രാഞ്ച്. പ്രതികളായ പൊലീസുകാരെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ ക്രൈംബ്രാഞ്ച് ഇന്ന് അപേക്ഷ നൽകും. പീരുമേട് കോടതിയിലാണ് അപേക്ഷ നൽകുക. മൊഴികളില്‍ വ്യക്തത വരുത്തിയ ശേഷം അറസ്റ്റിലേക്ക് നീങ്ങാനാണ് ക്രൈംബ്രാഞ്ച് തീരുമാനം. ഇതിനിടെ കേസിൽ കൂടുതൽ പൊലീസുകാരുടെ അറസ്റ്റിനും ഇന്ന് സാധ്യത ഉണ്ടെന്നാണ് സൂചന .

സസ്‌പെന്‍ഷനില്‍ കഴിയുന്ന നെടുങ്കണ്ടം പോലീസ് സ്‌റ്റേഷനിലെ എട്ട് പോലീസുകാരില്‍ ഏഴ് പേരും രാജ്കുമാറിനെ കസ്റ്റഡിയില്‍ മര്‍ദ്ദിച്ചതായി ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കണ്ടെത്തി. എന്നാൽ , എന്തിനാണ് രാജ് കുമാറിനെ പൊലീസുകാർ കസ്റ്റഡിയിൽ ക്രൂരമായി മർദ്ദിച്ചുകൊന്നതെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ ഇപ്പോഴും ക്രൈംബ്രാഞ്ചിനായിട്ടില്ല . കയ്യബദ്ധം പറ്റിയെന്ന എസ്ഐയുടെ കുറ്റസമ്മത മൊഴിയിൽ അന്വേഷസംഘം പൂർണ്ണ തൃപ്തരല്ല. അന്ന് ഡ്യൂട്ടിയിലുണ്ടായിലുണ്ടായിരുന്ന മുഴുവൻ പൊലീസുകാരെ ചോദ്യം ചെയ്തെങ്കിലും അതിലും പൊരുത്തക്കേടുണ്ട്.

ഈ സാഹചര്യത്തിലാണ് റിമാൻഡിലുളള എസ്ഐ സാബുവിനേയും, സിപിഒ സജീവ് ആന്‍റണിയേയും കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണസംഘം തീരുമാനിച്ചത്. ഇതിന് പീരുമേട് കോടതിയിൽ ഇന്ന് അപേക്ഷ നൽകിയേക്കും. ഇവരെ ചോദ്യം ചെയ്ത ശേഷം പ്രതിപട്ടിക വിപുലീകരിക്കാനും ക്രൈംബ്രാഞ്ച് തീരുമാനിച്ചിരിക്കുകയാണ്.

കേസിലെ നാലാം പ്രതി സജീവ് ആന്‍റണിയുടെ ജാമ്യാപേക്ഷ ഇന്ന് തൊടുപുഴ കോടതിയിലെത്തും. പീരുമേട് മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം ജാമ്യം നിഷേധിച്ച സാഹചര്യത്തിലാണ് പ്രതിഭാഗം ജില്ലാ കോടതിയിലേക്ക് നീങ്ങിയത്. എസ് ഐ സാബുവിന്‍റെ ജാമ്യാപേക്ഷയും നാളെ ഇതേ കോടതിയിൽ എത്താൻ ഇടയുണ്ട്.

എ.എസ്.ഐ റെജിമോന്‍, സി.പി.ഒ നിയാസ് എന്നിവരാണ് രാജ്കുമാറിനെ മൂന്നാംമുറ പ്രയോഗിച്ചത്. അറസ്റ്റിലായ എസ്.ഐ കെ.എ സാബു, സി.പി.ഒ സജീവ് ആന്റണി എന്നിവരാണ് ഇത് സംബന്ധിച്ച മൊഴി നല്‍കിയത്. പലരുടെയും മൊഴികളില്‍ പൊരുത്തക്കേട് കണ്ടെത്തിയതോടെയാണ് അന്വേഷണ സംഘം വീണ്ടും മൊഴിയെടുത്തത്. അറസ്റ്റ് വൈകാന്‍ കാരണവും മൊഴികളിലെ വൈരുദ്ധ്യമാണ്.

അതേസമയം രാജ്കുമാര്‍ കസ്റ്റഡിയിരിക്കെ നെടുങ്കണ്ടം സ്‌റ്റേഷനിലെത്തിയ എ.ആര്‍ ക്യാമ്പിലെ പോലീസുകാരെക്കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട് . രാജ്കുമാറിനും തനിക്കും അതിക്രൂരമായ പീഡനം നേരിടേണ്ടി വന്നതായി ഹരിതാ ഫിനാന്‍സ് തട്ടിപ്പ് കേസിലെ രണ്ടാം പ്രതി ശാലിനി വെളിപ്പെടുത്തിയിരുന്നു. ഒന്‍പത് പോലീസുകാരാണ് മര്‍ദ്ദിച്ചതെന്നും കൊല്ലാന്‍ വേണ്ടി തന്നെയാണ് മര്‍ദ്ദിച്ചതെന്നും ശാലിനി പറഞ്ഞു.
. ഈ പൊലീസുകാരെ കണ്ടാൽ തിരിച്ചറിയുമെന്നും ശാലിനി കൂട്ടിച്ചേർത്തു.

ശാലിനിയുടെ വാക്കുകൾ ഇങ്ങനെ :-

"വരുന്ന പൊലീസുകാരെല്ലാവരും തല്ലി. ചോര പുരണ്ട മുണ്ടുടുത്ത് രാജ്കുമാർ കരയുകയായിരുന്നു. രാജ്‌കുമാറിന്‍റെ കണ്ണിൽ എസ്ഐ പച്ചമുളക് ഞെരടി. ഗീതു, റസിയ എന്നീ പോലീസുകാരികൾ എന്നെ അടിച്ചു. ഗീതു എന്ന പൊലീസുകാരി എന്‍റെ രഹസ്യഭാഗത്ത് പച്ചമുളക് അരച്ച് ഒഴിക്കുകയും ചെയ്തു" ശാലിനി വെളിപ്പെടുത്തി. പോലീസുകാര്‍ തന്നോടും മഞ്ജുവിനോടും മോശമായി പെരുമാറുകയും െലെംഗികമായി അധിക്ഷേപിക്കുകയും ചെയ്തു. രാജ്കുമാറിനെ മര്‍ദിച്ചതിനു ശേഷമാണ് എസ്.ഐ: സാബുവിന്റെ നിര്‍ദേശമനുസരിച്ച്‌ വനിതാ പോലീസുകാര്‍ എന്നെയും മഞ്ജുവിനെയും മര്‍ദിച്ചത്.

പിരിച്ചെടുത്ത പണം എവിടെയെന്നു ചോദിച്ചായിരുന്നു മര്‍ദനം. രാജ്കുമാറിനെ വസ്ത്രങ്ങള്‍ അഴിപ്പിച്ചു മുട്ടുകുത്തി നിര്‍ത്തിയതിനുശേഷം ചൂരല്‍കൊണ്ട് അടിച്ചു. കാല്‍ വെള്ളയില്‍ ലാത്തി കൊണ്ടും അടിച്ചു. പിന്നീട് രാജ്കുമാറിനെ ഭിത്തിയില്‍ ചാരിനിര്‍ത്തി പോലീസുകാര്‍ കാലുകള്‍ ചവിട്ടി അകത്തി.ശാലിനി വെളിപ്പെടുത്തി.

പണത്തിന് വേണ്ടിയാണ് ക്രൂരമായ മ‍‍ർദ്ദനമുണ്ടായതെന്നും ശാലിനി സൂചിപ്പിച്ചു. തൂക്കുപാലത്ത് ഓഫീസ് തുറന്നതിനുശേഷം നിരവധി പോലീസുകാര്‍ക്ക് െകെക്കൂലി കൊടുത്തിട്ടുണ്ട്. രാജ്കുമാറിനോട് നെടുങ്കണ്ടം എസ്.ഐ: കെ.എ. സാബു അമ്ബതിനായിരം രൂപ ആവശ്യപ്പെട്ടിരുന്നു.ഷുക്കൂർ എന്ന പൊലീസുകാരൻ 5000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. തുക ക്വാട്ടേഴ്‌സില്‍ എത്തിക്കണമെന്നാണ് എസ്.ഐ. പറഞ്ഞിരുന്നത്. എന്നാല്‍, കസ്റ്റഡിയിലെടുക്കുന്നതുവരെ ഈ പണം നല്‍കിയിരുന്നില്ല.ഇത് നൽകാനിരിക്കെയാണ് രാജ്കുമാറിനെ അറസ്റ്റ് ചെയ്യുന്നതെന്നും ശാലിനി പറഞ്ഞു

നാട്ടുകാർ രാജ്കുമാറിനെ മർദ്ദിച്ചിരുന്നെങ്കിലും അതൊരിക്കലും മരണത്തിലേക്ക് നയിക്കുന്ന പീഡനമായിരുന്നില്ല. തട്ടിപ്പ് നടത്തി എന്ന് പറയപ്പെടുന്ന ഒരാളെ മർദ്ദിക്കും പോലെ ജനം ഉപദ്രവിച്ചിരുന്നു. എന്നാൽ, പൊലീസുകാരുടെ മർദ്ദനം കൊല്ലാൻ വേണ്ടിത്തന്നെയായിരുന്നെന്നും ശാലിനി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജപ്പാനില്‍ കാണാതായ മലയാളി യുവതി ട്രെയിന്‍തട്ടി മരിച്ചു  (6 hours ago)

ഏഷ്യാകപ്പില്‍ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ  (6 hours ago)

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ നിന്ന് നീക്കം ചെയ്ത പോസ്റ്റുകള്‍ പുനഃസ്ഥാപിച്ചു  (6 hours ago)

അങ്കമാലിയില്‍ 12 കിലോ കഞ്ചാവുമായി ആലപ്പുഴ സ്വദേശികള്‍ പിടിയില്‍  (6 hours ago)

ജീവനൊടുക്കാന്‍ ശ്രമിച്ച പ്രവാസി യുവതിയെ രക്ഷപ്പെടുത്തി ദുബായ് പൊലീസ്  (6 hours ago)

പ്രശസ്ത ഗായകന്‍ നിസാര്‍ വയനാട് അന്തരിച്ചു  (7 hours ago)

നീലക്കുറിഞ്ഞി പറിച്ചെടുത്ത് ഇൻസ്റ്റാഗ്രാം ഫോട്ടോ; നടപടിയുമായി വനംവകുപ്പ്  (7 hours ago)

കൊടും മഴ വരുന്നു ' രാത്രിയോടെ മാറി മാറിയും വമ്പൻ കാലാവസ്ഥാ മാറ്റം ട്വിസ്റ്റ് സംഭവിക്കുന്നത് ഇങ്ങനെ  (7 hours ago)

ഇനി പുതിയ ലോക മാപ്പ് .... ആഫ്രിക്കയുടെ വലുപ്പം കൂടി യൂറോപ്പും വടക്കേ അമേരിക്കയും ‘മെലിഞ്ഞു’...എതിർത്ത് US  (7 hours ago)

പിക്ക്ആക്സ് മൗണ്ടൻ’ ചിതറിയ്ക്കും IRGC യുടെ നെഞ്ചത്ത് കുത്തി സഹ്രോസ് മലനിരകളിൽ US കൊടി പെന്റഗൺ ആസ്ഥാനത്ത് ട്രംപ് ? ആണവക്കോട്ടകളിൽ ചീറി US പോർവിമാനങ്ങൾ  (8 hours ago)

ഊരാളുങ്കലിന് വരണമാല്യം ചാർത്തിയ സതീശന് കുരുക്കോ? ഡൽഹിയിൽ പടയൊരുക്കം ?  (8 hours ago)

ഖാര്‍ഗ് കത്തിച്ച് അമേരിക്ക ഇറാന്റെ കോട്ടയിൽ സ്ഫോടനം യുദ്ധം തുടങ്ങി..! നടുക്കടലിൽ ചോർച്ച... അമേരിക്കൻ പട്ടാളം വളഞ്ഞു  (8 hours ago)

അമ്മേ ഞാൻ ഉടൻ എത്തും അവസാന സെൽഫി..! ഈ റൂട്ട് മനഃപൂർവം തിരഞ്ഞെടുത്തത് അപകടത്തിൽ  (8 hours ago)

എൻ്റെ കൈ വിടടാ.. രമ്യ ഹരിദാസ് വീട്ടിലെത്തി കൂട്ടയടി..പിടിച്ച് തള്ളിയവനെ MLA ചവിട്ടിക്കൂട്ടി,ചിറയിൻകീഴിൽ യുദ്ധം  (8 hours ago)

ദുഃഖവെള്ളി... ആ 8 വിദ്യാർത്ഥികളെ കൊന്ന് ലോറി! കാർ വെട്ടിപ്പൊളിച്ച് മൃതദേഹം പുറത്തെടുത്തു! 15 മിനിറ്റ് മുൻപ് ഇതേ സ്ഥലത്ത്  (8 hours ago)

Malayali Vartha Recommends