അന്തംവിട്ട് സിനിമാക്കാര്‍... സിനിമയുടെ പ്രമോഷനായി ഭര്‍ത്താവിനെ കാണാനില്ലെന്ന് വീഡിയോയിട്ടതിനെതിരെ കട്ടപ്പന പോലീസ് നിലപാടെടുത്തതോടെ പ്ലേറ്റ് മാറ്റി ഡി.ജി.പി.യ്ക്ക് പരാതി നല്‍കി ആശാ ശരത്ത്; നിലയ്ക്കാത്ത ആക്രമണവുമായി സോഷ്യല്‍ മീഡിയ

ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ഭര്‍ത്താവിനെ കാണാനില്ലെന്നും കണ്ടു കിട്ടുന്നവര്‍ കട്ടപ്പന പോലീസില്‍ അറിയിക്കണമെന്നും പറഞ്ഞാല്‍ ജനങ്ങള്‍ എന്ത് ചെയ്യണം. അവസാനം നൈസായി ഊരി സിനിമയുടെ പ്രമോഷനാണെന്ന് പറഞ്ഞാല്‍ എല്ലാം അവസാനിക്കുമെന്നാണോ കരുതുന്നത്. സംഭവം സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ ആശ ശരത്തും സിനിമയിലെ അണിയറ പ്രവര്‍ത്തകര്‍ക്കും സന്തോഷമായി. നെഗറ്റീവ് പബ്ലിസിറ്റിയിലൂടെ സിനിമാ പബ്ലിസിറ്റി ലക്ഷ്യമിട്ടവര്‍ സന്തോഷത്തോടെയിരിക്കവെ കട്ടപ്പന പോലീസ് രംഗത്തെത്തിയതോടെ പുലിവാല്‍ പിടിച്ചു. എന്തിന്റെ പേരിലായവരും കേസെടുക്കുമെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും കട്ടപ്പന പോലീസ് പറഞ്ഞു. ഇതോടെ വെട്ടിലായ സിനിമാക്കാര്‍ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലായി. ഏറ്റവും അവസാനം കേസ് കൊടുത്തിരിക്കുകയാണ് ആശ ശരത്.
വീഡിയോയുടെ തുടക്കത്തില്‍ എവിടെ എന്ന സിനിമയുടെ പ്രമോഷന്‍ വീഡിയോ ആണെന്ന് കൃത്യമായി പറയുന്നുണ്ടെന്ന് ആശാ ശരത് അവകാശപ്പെട്ടു. വീഡിയോ അവസാനിക്കുന്നതും ചിത്രത്തിന്റെയും സംവിധായകന്റെയും പേര് വച്ചാണ്. എന്നാല്‍ ചിലര്‍ ഇത് തെറ്റായി പ്രചരിപ്പിക്കുകയായിരുന്നു. അതാണ് തെറ്റിദ്ധാരണയ്ക്ക് ഇടയായതെന്നും ആശാ ശരത് പറയുന്നു.
കട്ടപ്പന പോലീസ് സ്‌റ്റേഷന്‍ എന്ന് വീഡിയോയില്‍ പറയുന്നതിന് കാരണമുണ്ട്. ആ സിനിമയുമായി ബന്ധപ്പെട്ട പോലീസ് സ്‌റ്റേഷന്‍ ആയതിനാലാണ് കട്ടപ്പന പോലീസ് സ്‌റ്റേഷന്‍ എന്ന് പരാമര്‍ശിച്ചത്. അതിന്റെ പേരില്‍ തനിക്കെതിരെ കേസെടുത്തതായി അറിയില്ല. ആരെങ്കിലും കേസ് കൊടുത്തതായും അറിയില്ലെന്നും ആശാ ശരത് പറഞ്ഞു.
തന്റെ ഭര്‍ത്താവിനെ കാണാനില്ലെന്നും എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ കട്ടപ്പന പോലീസ് സ്‌റ്റേഷനില്‍ അറിയിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് ആശാ ശരത്ത് ഫെയ്‌സ്ബുക്ക് ലൈവ് വീഡിയോയില്‍ വന്നത്. സിനിമ പ്രമോഷനായി നിര്‍മ്മിച്ച വീഡിയോ കണ്ട് പലരും തെറ്റിദ്ധരിപ്പിക്കപ്പെടുകയും രൂക്ഷമായ വിമര്‍ശനം ഉയരുകയും ചെയ്തതോടെ ആശാ ശരത് വീഡിയോയുടെ ക്യാപ്ഷനായി സിനിമാ പ്രമോഷന്‍ എന്ന് നല്‍കുകയായിരുന്നു.
സ്ത്രീയായതുകൊണ്ടാണ് സംഘടിത ആക്രമണമുണ്ടായതെന്ന് ആശ പറഞ്ഞു. കൂട്ടായ്മയുടെ തീരുമാന പ്രകാരമാണ് വീഡിയോ പോസ്റ്റ് ചെയ്തത്. എഡിറ്റഡ് വീഡിയോ ആണ് പ്രശ്‌നമുണ്ടാക്കിയതെന്നും ആശ തിരുവനന്തപുരത്ത് പറഞ്ഞു.
എവിടെ എന്ന സിനിമയ്ക്കായി താന്‍ പങ്കുവെച്ച വീഡിയോ വിവദമാക്കിയത് ബോധപൂര്‍വമെന്നു ആശാ ശരത് ആരോപിക്കുന്നു, വര്‍ഷങ്ങള്‍ക്കു മുന്‍പേ ഇതുപോലുള്ള പ്രചാരണ രീതികള്‍ അവലംബിച്ചിട്ടുണ്ടെന്നും ആശ പറയുന്നു. ദിവസങ്ങള്‍ക്ക് മുന്‍പാണ് സമൂഹമാധ്യമങ്ങളില്‍ ആശാ ശരത്തിന്റെ ഫെയ്‌സ്ബുക്ക് വിഡിയോ വൈറലാകുന്നത്. ഇതിനെതിരെ നടിക്കെതിരെ ഒരു അഭിഭാഷകന്‍ കേസുകൊടുത്തിരുന്നു.
സിനിമ പ്രൊമോഷന്‍ എന്ന പേരില്‍ കട്ടപ്പന പൊലീസ് സ്‌റ്റേഷനെ ഉള്‍പ്പെടുത്തി വ്യാജ പ്രചാരണം നടത്തി എന്ന് ചൂണ്ടിക്കാണിച്ചാണ് ഇടുക്കി ജില്ല പോലീസ് മേധാവിക്ക് അഭിഭാഷകന്‍ ശ്രീജിത്ത് പെരുമന എന്ന വ്യക്തി പരാതി നല്‍കിയത്. കരഞ്ഞുകലങ്ങിയ കണ്ണും ഇടറുന്ന ശബ്ദവുമായി, തന്റെ ഭര്‍ത്താവിനെ കാണുന്നില്ലെന്നു പറഞ്ഞാണ് ആശ ശരത്തിന്റെ വിഡിയോ വന്നത്. ആദ്യം പലരും കരുതിയത് വിഡിയോ യഥാര്‍ഥമാണെന്നാണ്. പലരും അങ്ങനെ കമന്റ് ചെയ്യുകയും ചെയ്തു. 'എവിടെ പ്രമോഷന്‍ വിഡിയോ' എന്നു തലക്കെട്ട് ഉണ്ടായിരുന്നെങ്കിലും കൂടുതല്‍ ആളുകളും അതു പിന്നീടാണ് ശ്രദ്ധിച്ചത്. അതാണ് പുലിവാല് പിടിച്ചത്.
https://www.facebook.com/Malayalivartha

























