Widgets Magazine
06
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആശങ്ക ഉണ്ടാക്കിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്..പിക്കാക്‌സ് പർവതത്തെ ‘വൈകാതെ’ ആക്രമിക്കുമെന്ന് ഭീഷണി..മേരിക്കയുടെ പ്രാഥമിക ലക്ഷ്യം ഇതാണ്..


റെയിൽവേ ട്രാക്കുകളിൽ അറ്റകുറ്റപ്പണികൾ..ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയെന്ന് റെയിൽവേ.ചില ട്രെയിനുകൾ വൈകും..


സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുതി നിയന്ത്രണം..കെ എസ് ഇ ബി അറിയിപ്പ്..അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതുമൂലം നിയന്ത്രണം ആവശ്യം..


ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിലെ മഞ്ഞുരുകലിന് കാരണം..ഞെട്ടിക്കുന്ന പഠന റിപ്പോർട്..എവറസ്റ്റ് ബേസ് ക്യാമ്പിൽ മാത്രം ദിവസവും 6,000 ലിറ്ററിലധികം മൂത്രമാണ് ഒഴിക്കപ്പെടുന്നത്..


പാചക തൊഴിലാളിയായ ഭാര്യയെ സ്കൂളിൽനിന്ന് പിരിച്ചുവിട്ടതിലുള്ള പകവീട്ടാൻ യുവാവ് കണ്ടെത്തിയത്..സ്കൂളിലെ പ്രഭാതഭക്ഷണ പദ്ധതിയുടെ ഭാഗമായി തയാറാക്കിയ സാമ്പാറിൽ ചാണകപ്പൊടി കലർത്തി..

തെളിവില്ലാത്ത ക്രൂരതകള്‍... കാലം മാറിയിട്ടും ചോദ്യം ചെയ്യലില്‍ പ്രാകൃത രീതികള്‍ ഇപ്പോഴും തുടരുന്നെന്ന് രാജ്കുമാറിന്റെ കസ്റ്റഡി മരണത്തോടെ വ്യക്തമാകുന്നു; രഹസ്യ ഭാഗങ്ങളില്‍ പച്ചമുളക് അരച്ച് ചേര്‍ക്കുന്നതോടെ വേദന കൊണ്ട് സര്‍വ നാഡീ ഞരമ്പുകളും പുളയും; ക്രൂരതകള്‍ പുറത്താകുമ്പോള്‍... 

08 JULY 2019 11:40 AM IST
മലയാളി വാര്‍ത്ത

സ്വാതന്ത്ര്യത്തിന് മുമ്പ് ബ്രട്ടീഷ് പട്ടാളം സത്യം തെളിയിക്കാന്‍ പല പ്രാകൃതമായ ക്രൂര മാര്‍ഗങ്ങളും പ്രയോഗിച്ചിരുന്നു. അതിലൊന്നാണ് പച്ചമുളക് പ്രയോഗം. നമുക്കറിയാം പച്ചമുളക് ശരീരത്തിന്റെ ഏതെങ്കിലും ഭാഗങ്ങളില്‍ പുരണ്ടാല്‍ അതിന്റെ നീറ്റല്‍ എത്ര നേരം നിലനില്‍ക്കുമെന്ന്. മാത്രമല്ല പച്ചമുളക് എടുത്തതിന് ശേഷം കൈകള്‍ സോപ്പിട്ട് കഴുകിയാല്‍ പോലും അറിയാതെ രഹസ്യ ഭാഗങ്ങളില്‍ തൊട്ടാല്‍ ആ പച്ച മുളകിന്റെ ശക്തി നമുക്കറിയാം. അപ്പോള്‍ പച്ചമുളക് രഹസ്യ ഭാഗങ്ങളില്‍ അരച്ച് പുരട്ടിയാലോ.... സര്‍വ നാഡീ ഞരമ്പിലും നീറ്റല്‍ അനുഭവപ്പെടും. എന്തൊരു പീഡനമാണിത്. സ്വതന്ത്ര്യത്തിന് ശേഷവും ചില പോലീസുകാര്‍ പ്രയോഗിക്കുന്ന ഈ പച്ചമുളക് പ്രയോഗം ഇപ്പോഴും തുടരുന്നെന്നാണ് കണക്കാക്കുന്നത്. 


ഹരിത ഫിനാന്‍സ് തട്ടിപ്പു കേസിലെ രണ്ടാം പ്രതി ശാലിനി ഹരിദാസാണ് പോലീസ് കസ്റ്റഡിയില്‍ നേരിടേണ്ടി വന്ന ക്രൂരതകള്‍ വെളിപ്പെടുത്തിയത്. രാജ്കുമാറിനും മഞ്ജുവിനും തനിക്കും ക്രൂര മര്‍ദനമാണു നേരിടേണ്ടി വന്നതെന്നും ശാലിനി വെളിപ്പെടുത്തി. 

എസ്.ഐ: കെ.എ. സാബുവിന്റെ നിര്‍ദേശപ്രകാരമാണു എല്ലാവരെയും പോലീസുകാര്‍ മര്‍ദിച്ചത്. രാജ്കുമാറിനെ പോലീസുകാര്‍ മര്‍ദിക്കുന്നത് നേരില്‍ കണ്ടു. ഹരിത ഫിനാന്‍സ് തട്ടിപ്പിനു പിന്നില്‍ മലപ്പുറം സ്വദേശി നാസറും രാജുവുമാണ്. രാജുവിനെ ഒരുതവണ നേരില്‍ കണ്ടിട്ടുണ്ട്. കോടികളുടെ തട്ടിപ്പ് നടന്നെന്ന പ്രചരണം തെറ്റാണ്. 15 ലക്ഷം രൂപയുടെ ഇടപാടു മാത്രമാണു നടന്നത്. ഇക്കാര്യങ്ങള്‍ പുറത്തു പറയുന്നതു കൊണ്ട് ആരെങ്കിലും തന്നെ അപായപ്പെടുത്തുമെന്നു ഭയമുണ്ടെന്നും ശാലിനി പറഞ്ഞു. 

കസ്റ്റഡിയില്‍വച്ച് ചോദ്യംചെയ്യുന്നതിനിടെ വനിതാ പോലീസുകാരിയായ ഗീതു തന്റെ സ്വകാര്യ ഭാഗങ്ങളില്‍ പച്ചമുളക് അരച്ചതു പുരട്ടി. പോലീസുകാര്‍ തന്നോടും മഞ്ജുവിനോടും മോശമായി പെരുമാറുകയും ലൈംഗികമായി അധിക്ഷേപിക്കുകയും ചെയ്തു. രാജ്കുമാറിനെ മര്‍ദിച്ചതിനു ശേഷമാണ് എസ്.ഐ. സാബുവിന്റെ നിര്‍ദേശമനുസരിച്ച് വനിതാ പോലീസുകാര്‍ എന്നെയും മഞ്ജുവിനെയും മര്‍ദിച്ചത്. പിരിച്ചെടുത്ത പണം എവിടെയെന്നു ചോദിച്ചായിരുന്നു മര്‍ദനം. രാജ്കുമാറിനെ വസ്ത്രങ്ങള്‍ അഴിപ്പിച്ചു മുട്ടുകുത്തി നിര്‍ത്തിയതിനുശേഷം ചൂരല്‍കൊണ്ട് അടിച്ചു. കാല്‍ വെള്ളയില്‍ ലാത്തി കൊണ്ടും അടിച്ചു. പിന്നീട് രാജ്കുമാറിനെ ഭിത്തിയില്‍ ചാരിനിര്‍ത്തി പോലീസുകാര്‍ കാലുകള്‍ ചവിട്ടി അകത്തി. കൈയില്‍ ഗ്ലൗസ് ധരിച്ചെത്തിയ എസ്.ഐയാണ് രാജ്കുമാറിന്റെ രഹസ്യഭാഗങ്ങളില്‍ പച്ചമുളക് അരച്ചു തേച്ചതെന്നും ശാലിനി പറഞ്ഞു.

ഹരിത ഫിനാന്‍സ് തട്ടിപ്പില്‍ പങ്കില്ലെന്നും താന്‍ ജോലിക്കാരി മാത്രമായിരുന്നെന്നും ശാലിനി പറഞ്ഞു. തന്റെ പേരില്‍ ലൈസന്‍സ് എടുക്കുന്നതിനു വേണ്ടിമാത്രമാണ് എം.ഡിയാക്കിയത്. 

പണമിടപാടുകള്‍ നടത്തിയിരുന്നത് രാജ്കുമാര്‍ ഒറ്റയ്ക്കാണ്. പിരിച്ചെടുക്കുന്ന പണം കുമളിയിലെത്തിച്ച് രാജു വഴി മലപ്പുറത്തെ അഭിഭാഷകനായ നാസറിനു കൈമാറിയിരുന്നെന്നാണ് രാജ്കുമാര്‍ പറഞ്ഞിരുന്നത്. പീരുമേട് സ്വദേശിയായ ഷുക്കൂര്‍ എന്ന പോലീസുകാരനുമായും രാജ്കുമാറിന് അടുത്ത ബന്ധമുണ്ടായിരുന്നു. മൂലമറ്റത്തും കാഞ്ഞാറിലും ഇടപാടുകളുണ്ടെന്നു രാജ്കുമാര്‍ പറഞ്ഞിരുന്നതായും ശാലിനി വെളിപ്പെടുത്തി.

തൂക്കുപാലത്ത് ഓഫീസ് തുറന്നതിനുശേഷം നിരവധി പോലീസുകാര്‍ക്ക് കൈക്കൂലി കൊടുത്തിട്ടുണ്ട്. രാജ്കുമാറിനോട് നെടുങ്കണ്ടം എസ്.ഐ: കെ.എ. സാബു അമ്പതിനായിരം രൂപ ആവശ്യപ്പെട്ടിരുന്നു. തുക ക്വാട്ടേഴ്‌സില്‍ എത്തിക്കണമെന്നാണ് എസ്.ഐ. പറഞ്ഞിരുന്നത്. എന്നാല്‍, കസ്റ്റഡിയിലെടുക്കുന്നതുവരെ ഈ പണം നല്‍കിയിരുന്നില്ല. രാജ്കുമാറിനെ നാട്ടുകാര്‍ മര്‍ദിച്ചെങ്കിലും പോലീസാണ് മരണം സംഭവിക്കുന്ന തരത്തില്‍ ക്രൂരമായി മര്‍ദിച്ചതെന്നും ശാലിനി ആരോപിച്ചു. ചൊവ്വാഴ്ച വീണ്ടും ഹാജരാകാനാണ് െ്രെകംബ്രാഞ്ച് അന്വേഷണസംഘം ശാലിനിയോടു നിര്‍ദേശിച്ചിരിക്കുന്നത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജപ്പാനില്‍ കാണാതായ മലയാളി യുവതി ട്രെയിന്‍തട്ടി മരിച്ചു  (6 hours ago)

ഏഷ്യാകപ്പില്‍ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ  (6 hours ago)

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ നിന്ന് നീക്കം ചെയ്ത പോസ്റ്റുകള്‍ പുനഃസ്ഥാപിച്ചു  (6 hours ago)

അങ്കമാലിയില്‍ 12 കിലോ കഞ്ചാവുമായി ആലപ്പുഴ സ്വദേശികള്‍ പിടിയില്‍  (6 hours ago)

ജീവനൊടുക്കാന്‍ ശ്രമിച്ച പ്രവാസി യുവതിയെ രക്ഷപ്പെടുത്തി ദുബായ് പൊലീസ്  (6 hours ago)

പ്രശസ്ത ഗായകന്‍ നിസാര്‍ വയനാട് അന്തരിച്ചു  (7 hours ago)

നീലക്കുറിഞ്ഞി പറിച്ചെടുത്ത് ഇൻസ്റ്റാഗ്രാം ഫോട്ടോ; നടപടിയുമായി വനംവകുപ്പ്  (7 hours ago)

കൊടും മഴ വരുന്നു ' രാത്രിയോടെ മാറി മാറിയും വമ്പൻ കാലാവസ്ഥാ മാറ്റം ട്വിസ്റ്റ് സംഭവിക്കുന്നത് ഇങ്ങനെ  (7 hours ago)

ഇനി പുതിയ ലോക മാപ്പ് .... ആഫ്രിക്കയുടെ വലുപ്പം കൂടി യൂറോപ്പും വടക്കേ അമേരിക്കയും ‘മെലിഞ്ഞു’...എതിർത്ത് US  (7 hours ago)

പിക്ക്ആക്സ് മൗണ്ടൻ’ ചിതറിയ്ക്കും IRGC യുടെ നെഞ്ചത്ത് കുത്തി സഹ്രോസ് മലനിരകളിൽ US കൊടി പെന്റഗൺ ആസ്ഥാനത്ത് ട്രംപ് ? ആണവക്കോട്ടകളിൽ ചീറി US പോർവിമാനങ്ങൾ  (8 hours ago)

ഊരാളുങ്കലിന് വരണമാല്യം ചാർത്തിയ സതീശന് കുരുക്കോ? ഡൽഹിയിൽ പടയൊരുക്കം ?  (8 hours ago)

ഖാര്‍ഗ് കത്തിച്ച് അമേരിക്ക ഇറാന്റെ കോട്ടയിൽ സ്ഫോടനം യുദ്ധം തുടങ്ങി..! നടുക്കടലിൽ ചോർച്ച... അമേരിക്കൻ പട്ടാളം വളഞ്ഞു  (8 hours ago)

അമ്മേ ഞാൻ ഉടൻ എത്തും അവസാന സെൽഫി..! ഈ റൂട്ട് മനഃപൂർവം തിരഞ്ഞെടുത്തത് അപകടത്തിൽ  (8 hours ago)

എൻ്റെ കൈ വിടടാ.. രമ്യ ഹരിദാസ് വീട്ടിലെത്തി കൂട്ടയടി..പിടിച്ച് തള്ളിയവനെ MLA ചവിട്ടിക്കൂട്ടി,ചിറയിൻകീഴിൽ യുദ്ധം  (8 hours ago)

ദുഃഖവെള്ളി... ആ 8 വിദ്യാർത്ഥികളെ കൊന്ന് ലോറി! കാർ വെട്ടിപ്പൊളിച്ച് മൃതദേഹം പുറത്തെടുത്തു! 15 മിനിറ്റ് മുൻപ് ഇതേ സ്ഥലത്ത്  (8 hours ago)

Malayali Vartha Recommends