സി ഓ ടി നസീറിനെ ആക്രമിച്ച കേസ് വഴിത്തിരിവിലേക്ക്; മുഖ്യമന്ത്രിയുടെ വാക്ക് ചാക്കായി; പ്രധാന അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി ; എസ് ഐ യെ മാറ്റാൻ നീക്കം; അന്വേഷണം അട്ടി മറിക്കുന്നതായി പ്രതിപക്ഷം

വടകരയിലെ സ്വതന്ത്ര സ്ഥാനാർത്ഥിയും മുൻ സി.പി.എം നേതാവുമായിരുന്ന സി.ഒ.ടി നസീറിനെ വധിക്കാൻ ശ്രമിച്ച കേസിൽ എ എന്‍ ഷംസീര്‍ എംഎല്‍എയുടെ മൊഴിയെടുക്കാനിരിക്കെ അന്വേഷണ ഉദ്യോഗസ്ഥനായ തലശ്ശേരി സിഐയെ സ്ഥലംമാറ്റി. കാസര്‍കോട് ജില്ലയിലേക്ക് സ്ഥലംമാറ്റിയ സി.ഐ ഇന്ന് ചുമതലയൊഴിഞ്ഞു. പകരം തലശ്ശേരി സി ഐയായി കെ സനല്‍കുമാര്‍ ചുമതലയേറ്റു. കോഴിക്കോട് ജില്ലയിലെ എടച്ചേരി സ്റ്റേഷനില്‍നിന്നാണ് സനല്‍കുമാര്‍ തലശ്ശേരി സ്റ്റേഷനിലെത്തിയത്. ഇതിനുപുറമേ ,ഉടൻ തന്നെ ഉടന്‍ തന്നെ എസ്.ഐയുടേയും സ്ഥലം മാറ്റം ഉണ്ടാകുമെന്നാണ് സൂചന. വധശ്രമത്തിലെ ഗൂഡാലോചനയെക്കുറിച്ച് അന്വേഷണം മുന്നോട്ട് കൊണ്ട് പോകുന്നതിനിടെയാണ് ഉദ്യോഗസ്ഥരെ മാറ്റുന്നത്.
നേരത്തെ തന്നെ അന്വേഷണ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാനുള്ള നീക്കങ്ങള്‍ ഉണ്ടായിരുന്നു. അന്വേഷണസംഘത്തിലുള്ള തലശ്ശേരി എസ് ഐ പി എസ് ഹരീഷിനെ സ്ഥലം മാറ്റിയിരുന്നു. എന്നാല്‍, വിവാദമായപ്പോള്‍ തലശ്ശേരിയില്‍ തുടരാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് നിയമസഭയില്‍ ഒച്ചപ്പാടും ബഹളവും നടന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റില്ല എന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നത്. കേസില്‍ അന്വേഷണം പൂര്‍ത്തിയാവും വരെ നിലവിലെ അന്വേഷണ സംഘം തുടരുമെന്ന് ഡിജിപിയും ഉറപ്പ് നല്‍കിയിരുന്നു. ഇതു മറികടന്നാണ് അന്വേഷണ സംഘ തലവനെ മാറ്റിയത്. സംഭവത്തില്‍ സി.പി.എം. എം.എല്‍ എ എ.എന്‍. ഷംസീറിന് പങ്കുള്ളതായി നസീര്‍ ആരോപിച്ചിരുന്നു. എന്നാല്‍ സ്ഥലമാറ്റ ഉത്തരവ് നേരത്തേ നിലനില്‍ക്കുന്നതിനാല്‍ സാധാരണ നടപടിക്രമം മാത്രമാണെന്നാണ് ജില്ലാ പോലീസസ് മേധാവിയുടെ വിശദീകരണം.
എന്നാല്‍ നസീറിനെ ആക്രമിച്ച കേസ് അന്വേഷണം വിശ്വംഭരന്‍ തുടരുമോ സനല്‍കുമാറിന് നല്‍കുമോ എന്നതില്‍ തീരുമാനമായിട്ടില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞതിനുശേഷമുള്ള പൊതുസ്ഥലംമാറ്റത്തിന്റെ ഭാഗമായി വിശ്വംഭരനെ മാറ്റാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, നസീര്‍ വധശ്രമക്കേസ് അന്വേഷിക്കുന്ന സി ഐയെ മാറ്റരുതെന്ന ആവശ്യമുയര്‍ന്നതിനാല്‍ അന്ന് മാറ്റിയിരുന്നില്ല.
കേസിന്‍റെ നിര്‍ണായക ഘട്ടത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റുന്നത്. വധശ്രമക്കേസുമായി ബന്ധപ്പെട്ട് തലശ്ശേരി എംഎല്‍എ എഎന്‍ ഷംസീറിനെ ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം തീരുമാനിച്ചിരുന്നു. ഇതിനുള്ള നടപടി തുടരുന്നതിനിടെയാണ് സ്ഥലംമാറ്റം. നസീറിനെ വധിക്കാന്‍ ഗൂഢാലോചന നടന്നത് ഷംസീറിന്റെ ഇന്നോവ കാറിലാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. നസീറും ഇക്കാര്യം ആരോപിച്ചിരുന്നു.
അതേസമയം, നസീറിനെ ആക്രമിക്കാന്‍ എംഎല്‍എയുടെ സഹായിയടക്കമുള്ള പ്രതികള്‍ ഗൂഢാലോചന നടത്തിയ കാര്‍ കസ്റ്റഡിയിലെടുക്കാന്‍ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല. കേസില്‍ കുറ്റപത്രവും തയ്യാറാക്കിയിട്ടില്ല. അന്വേഷണ സംഘം മാറുന്നതോടെ കേസില്‍ അന്വേഷണം വഴിമുട്ടുമെന്നതാണ് ആശങ്ക.
അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റിയ സംഭവത്തില്‍ ആശങ്കയുണ്ടെന്ന് സി.ഒ.ടി നസീര്‍ പ്രതികരിച്ചു. പൊട്ടിയന്‍ സന്തോഷിലൂടെയാണ് കേസിലെ മറ്റ് പ്രതികളിലേക്ക് ഏത്താന്‍ കഴിയുകയെന്നും നസീര്‍ പറഞ്ഞു. കേസിനെക്കുറിച്ചുളള തന്റെ പ്രതീക്ഷകള്‍ നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയായാണെന്നും കിട്ടിയ ഉറപ്പുകളൊന്നും പാലിക്കപ്പെട്ടിട്ടില്ലെന്നും നസീര്‍ ചൂണ്ടിക്കാട്ടുന്നു. മെയ് 18നാണ് ബൈക്കിലെത്തിയ മൂന്നംഗ സംഘം തലശേരി കായത്ത് റോഡ് ഗവ: ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപത്ത് വച്ച് നസീറിനെ ആക്രമിക്കുന്നത്.
https://www.facebook.com/Malayalivartha

























