ഞെട്ടിത്തരിച്ച് അമിത്ഷാ... കര്‍ണാടകത്തില്‍ മന്ത്രിസഭ ദേ വീണു എന്ന് കരുതിയവരെ ഞെട്ടിച്ച് കുമാര സ്വാമിയും സംഘവും; സര്‍ക്കാര്‍ ഖജനാവ് തകര്‍ന്നാലും വേണ്ടില്ല എല്ലാവര്‍ക്കും മന്ത്രിസ്ഥാനം നല്‍കാന്‍ ഉറച്ച് കുമാര സ്വാമി; ഇപ്പോള്‍ തന്നെ 33 മന്ത്രിമാരുള്ള മന്ത്രിസഭയുടെ പോക്കില്‍ അമ്പരപ്പോടെ ജനങ്ങളും

കര്‍ണാടകത്തിലെ രാഷ്ട്രീയ നാടകങ്ങള്‍ കലങ്ങി മറിയുകയാണ്. അമിത് ഷായുടെ തന്ത്രങ്ങളാല്‍ ബിജെപി ഭരണം പിടിക്കുന്ന അവസ്ഥയാണ് കര്‍ണാടകയിലുള്ളത്. 13 എംഎല്‍എമാരാണ് രാജി വച്ചത്. ഇനി രണ്ട് പേര്‍ കൂടി രാജി വച്ചാല്‍ ബിജെപിയ്ക്ക് ഭൂരിപക്ഷമായി സര്‍ക്കാര്‍ രൂപീകരിക്കും. അതിനിടെ അമേരിക്കയിലായിരുന്ന മുഖ്യമന്ത്രി കുമാര സ്വാമി കര്‍ണാടകയിലെത്തി തന്ത്രങ്ങള്‍ക്ക് നേതൃത്വം നല്‍കി. എല്ലാവര്‍ക്കും മന്ത്രിസ്ഥാനം നല്‍കി തിരികെ കൊണ്ടു വരാനാണ് ശ്രമം. നിലവില്‍ 33 മന്ത്രിമാര്‍ സംസ്ഥാനത്തുണ്ട്. അത് തന്നെ അധികമാണ്. ഖജനാവ് മുടിഞ്ഞാലും വേണ്ടില്ല ബാക്കിയുള്ളവരെ കൂടി മന്ത്രിയാക്കി ഭരണം നിലനിര്‍ത്താനാണ് കുമാര സ്വാമി നില്‍ക്കുന്നത്. തന്ത്രങ്ങള്‍ രൂപീകരിച്ച് ഭരണം നിലനിര്‍ത്താന്‍ കെ.സി. വേണുഗോപാലും രംഗത്തുണ്ട്. മന്ത്രിസ്ഥാനം നല്‍കിയാല്‍ രാജി പിന്‍വലിക്കുമെന്നാണ് കരുതുന്നത്.
അമേരിക്കയിലായിരുന്ന കുമാരസ്വാമി സന്ദര്‍ശനം വെട്ടിച്ചുരുക്കി ഇന്നലെയാണ് ബംഗളുരുവില്‍ തിരിച്ചെത്തിയത്. ബംഗളുരുവില്‍ എത്തിയ കുമാരസ്വാമി കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ബംഗളുരുവിലെ താജ് വെസ്റ്റ് എന്‍ഡ് ഹോട്ടലില്‍ വച്ച് ജെ.ഡി.എസ് എം.എല്‍.എമാരുമായും കുമാരസ്വാമി കൂടിക്കാഴ്ച നടത്തും.
ഇന്നലെയാണ് കോണ്‍ഗ്രസിന്റെ 9 എം.എല്‍.എമാരും ജെ.ഡി.എസിന്റെ മൂന്ന് എം.എല്‍.എമാരും രാജിവച്ചത്. എം.എല്‍.എമാരുടെ രാജി സ്പീക്കര്‍ രമേഷ് കുമാര്‍ സ്വീകരിച്ചിട്ടില്ലെങ്കിലും കോണ്‍ഗ്രസ്‌ജെ.ഡി.എസ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടിരിക്കുകയാണ്. ചൊവ്വാഴ്ച അവധി കഴിഞ്ഞ് സ്പീക്കര്‍ എത്തുന്നതിന് മുമ്പ് എം.എല്‍.എമാരെ അനുനയിപ്പിക്കാനായില്ലെങ്കില്‍ സഖ്യ സര്‍ക്കാര്‍ വീഴുമെന്ന് ഉറപ്പായിരിക്കുകയാണ്.
കര്‍ണാണടകയില്‍ ബി.ജെ.പി നടത്തുന്ന ഓപ്പറേഷന്‍ താമരയും കോണ്‍ഗ്രസിലെ ഭിന്നതയുമാണ് രൂക്ഷമായ പ്രശ്‌നങ്ങളിലേക്ക് നയിച്ചിരിക്കുന്നത്. രാജിവച്ച എം.എല്‍.എമാരെ ബി.ജെ.പി എം.പി രാജീവ് ചന്ദ്രശേഖറിന്റെ വിമാനത്തില്‍ മുംബൈയിലെ ഹോട്ടലിലേക്ക് മാറ്റിയിരിക്കുകയാണ്. മന്ത്രിസ്ഥാനം ഉള്‍പ്പെടെ വാഗ്ദാനം ചെയ്തിട്ടും വിമത എം.എല്‍.എമാര്‍ വഴങ്ങിയിട്ടില്ല. അതിനിടെ മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ട് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ നടത്തുന്ന നീക്കങ്ങളും വിമത നീക്കത്തിന് പിന്നിലുണ്ടെന്ന് കോണ്‍ഗ്രസ് നേതൃത്വം കരുതുന്നു.
രാജിക്കത്ത് കൊടുത്ത ശേഷം ബി.ജെ.പി ക്യാമ്പില്‍ കഴിയുന്ന 34 എം.എല്‍.എമാരെങ്കിലും സിദ്ധരാമയ്യയോട് അടുപ്പം പുലര്‍ത്തുന്നവരാണ്. സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കിയാല്‍ രാജി പിന്‍വലിക്കാന്‍ തയ്യാറാണെന്നാണ് ഇവര്‍ നല്‍കുന്ന സൂചന. അതിനിടെ തനിക്കൊപ്പമുള്ള എം.എല്‍.എമാരോട് മുംബൈയില്‍ നിന്ന് ബംഗളുരുവിലേക്ക് മടങ്ങാന്‍ സിദ്ധരാമയ്യ ആവശ്യപ്പെട്ടതായും സൂചനകളുണ്ട്.
https://www.facebook.com/Malayalivartha

























