Widgets Magazine
06
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആശങ്ക ഉണ്ടാക്കിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്..പിക്കാക്‌സ് പർവതത്തെ ‘വൈകാതെ’ ആക്രമിക്കുമെന്ന് ഭീഷണി..മേരിക്കയുടെ പ്രാഥമിക ലക്ഷ്യം ഇതാണ്..


റെയിൽവേ ട്രാക്കുകളിൽ അറ്റകുറ്റപ്പണികൾ..ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയെന്ന് റെയിൽവേ.ചില ട്രെയിനുകൾ വൈകും..


സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുതി നിയന്ത്രണം..കെ എസ് ഇ ബി അറിയിപ്പ്..അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതുമൂലം നിയന്ത്രണം ആവശ്യം..


ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിലെ മഞ്ഞുരുകലിന് കാരണം..ഞെട്ടിക്കുന്ന പഠന റിപ്പോർട്..എവറസ്റ്റ് ബേസ് ക്യാമ്പിൽ മാത്രം ദിവസവും 6,000 ലിറ്ററിലധികം മൂത്രമാണ് ഒഴിക്കപ്പെടുന്നത്..


പാചക തൊഴിലാളിയായ ഭാര്യയെ സ്കൂളിൽനിന്ന് പിരിച്ചുവിട്ടതിലുള്ള പകവീട്ടാൻ യുവാവ് കണ്ടെത്തിയത്..സ്കൂളിലെ പ്രഭാതഭക്ഷണ പദ്ധതിയുടെ ഭാഗമായി തയാറാക്കിയ സാമ്പാറിൽ ചാണകപ്പൊടി കലർത്തി..

ആഡംബര ജീവിതം നടത്താൻ മോഷണം പതിവാക്കി... കാമുകിയുടെ പണിയിൽ കുരുക്കുവീണപ്പോൾ നടന്നത് ഒന്നൊന്നര ട്വിസ്റ്റ്...

08 JULY 2019 10:36 AM IST
മലയാളി വാര്‍ത്ത

ആഡംബര ജീവിതം നടത്താൻ മോഷണത്തിലൂടെ പണമുണ്ടാക്കിയ വിരുതൻ പോലീസ് പിടിയിൽ. കണ്ണൂർ ഇരിക്കൂർ പട്ടുവം ദാറുൽ ഫലാഹിൽ ഇസ്മായിൽ (അജു 25) ആണ് പൊലീസിന്റെ പിടിയിലായത്. മോഷ്ടിച്ച ബുള്ളറ്റ് ബൈക്കിൽ വരികയായിരുന്ന ഇസ്മായിലിനെ ആലുവ സീനത്ത് തിയറ്ററിനു മുൻപിൽ ബലപ്രയോഗത്തിലൂടെയാണ് തൃക്കാക്കര പൊലീസ് കീഴടക്കിയത്. വാഴക്കാലയിലെ വീട്ടിൽനിന്നു കഴിഞ്ഞ മേയ് 22ന് ആണ് ബുള്ളറ്റ് മോഷ്ടിച്ചത്. പിടിയിലാകുമ്പോൾ 5 മൊബൈൽ ഫോണുകളും വിലകൂടിയ 3 വാച്ചുകളും 3 പവൻ തൂക്കമുള്ള 2 മോതിരവും ആഡംബര വസ്ത്രങ്ങളും കൈവശമുണ്ടായിരുന്നു.‌ കാമുകിയിലൂടെയാണ് പ്രതിയെ കുടുക്കിയത്. മേയ് 22-ന് വാഴക്കാല മൂലേപ്പാടം ലെയ്‌നിലെ വീട്ടിൽ നിന്നാണ് പ്രതി ബുള്ളറ്റ് മോഷ്ടിച്ചത്.

ഇതിന് അടുത്തുള്ള ബേക്കറിയിലായിരുന്നു യുവാവിന്‌ ജോലി. ബുള്ളറ്റിനോടും സാഹസിക യാത്രയോടും കടുത്ത ആരാധന ഉണ്ടായിരുന്ന അജു ഈ വീട്ടിലെ ബുള്ളറ്റ് നേരത്തെ തന്നെ നോട്ടമിട്ടിരുന്നു. മോഷണത്തിനായി നിരീക്ഷിച്ചു വരികയായിരുന്നു. മേയ് മാസത്തെ കടുത്ത ചൂടിൽനിന്ന് ആശ്വാസത്തിനായി മുൻവാതിൽ തുറന്നിട്ട് ഹാളിലായിരുന്നു വീട്ടുകാർ ഉറങ്ങിയിരുന്നത്. അത് മനസ്സിലാക്കിയ അജു വീട്ടിൽ കയറി താക്കോലെടുത്ത് ബൈക്ക് മോഷ്ടിക്കുകയായിരുന്നു. തുടർന്ന് ജോലി ചെയ്ത ബേക്കറിയിൽനിന്ന് 14,000 രൂപയും മോഷ്ടിച്ച് കടന്നു. ഉടമയുടെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ വാഴക്കാല ഭാഗത്തെ സി.സി. ടി.വി. ദൃശ്യങ്ങളുടെ സഹായത്തോടെ തിരിച്ചറിഞ്ഞു. മോഷ്ടിച്ച ബുള്ളറ്റുമായി പ്രതി നാടാകെ കറങ്ങി നടക്കുകയായിരുന്നു.

ഇടയ്ക്കിടെ കാമുകിയെ ഫോണിൽ വിളിച്ച് സംസാരിക്കാറുണ്ട്. ഇങ്ങനെ രാത്രി കാലങ്ങളിൽ വന്ന ഫോൺ നമ്പരുകൾ വഴിയാണ് പ്രതിയെ കുടുക്കിയത്. എന്നാൽ ഒരു ഫോൺ നമ്പർ കുറച്ച് ദിവസങ്ങൾ മാത്രമാണ് അജു ഉപയോഗിക്കുക. ഇതു മനസ്സിലാക്കിയ പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ കാമുകിയുടെ ഫോൺ പരിശോധിച്ചതിൽനിന്ന്‌ ആലുവയിലെത്തിയിട്ടുണ്ടെന്ന് മനസ്സിലാക്കി. ബുള്ളറ്റിൽ ആലുവയിലൂടെ വരുമ്പോൾ മഫ്തിയിലെത്തിയ പോലീസ് ഷാഡോ പോലീസിന്റെ സഹായത്തോടെ പ്രതിയെ സാഹസികമായി പിടികൂടുകയായിരുന്നു.

ഇയാളുടെ പേരിൽ എറണാകുളം, കണ്ണൂർ, മലപ്പുറം ജില്ലകളിൽ മോഷണക്കേസുകൾ ഉള്ളതായി തൃക്കാക്കര പോലീസ് പറഞ്ഞു. വിയ്യൂർ ജയിലിൽ തടവുശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷവും മോഷണം പതിവാക്കിയ ഇയാൾ തെളിവുകൾ അവശേഷിപ്പിക്കാതെ മുങ്ങുന്നതിലും വിദഗ്ദ്ധനായിരുന്നു. ആഡംബര ജീവിതം നയിക്കുന്നതിനു വേണ്ടിയായിരുന്നു മോഷണം പതിവാക്കിയിരുന്നത്. തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണർ ആർ. വിശ്വനാഥിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് തൃക്കാക്കര സി.ഐ. ആർ. ഷാബു, എസ്.ഐ. കെ.പി. മനേഷ്, എ.എസ്.ഐ.മാരായ എൻ.ആർ. ബാബു, മുഹമ്മദാലി, സി.പി.ഒ. ജാബീർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പിടിയിലാവുമ്പോൾ അഞ്ച് മൊബൈൽ ഫോണുകളും രണ്ട്‌ സ്വർണ മോതിരവും പുതിയ ബ്രാൻഡഡ് വസ്ത്രങ്ങളും പോലീസ് കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജപ്പാനില്‍ കാണാതായ മലയാളി യുവതി ട്രെയിന്‍തട്ടി മരിച്ചു  (6 hours ago)

ഏഷ്യാകപ്പില്‍ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ  (6 hours ago)

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ നിന്ന് നീക്കം ചെയ്ത പോസ്റ്റുകള്‍ പുനഃസ്ഥാപിച്ചു  (6 hours ago)

അങ്കമാലിയില്‍ 12 കിലോ കഞ്ചാവുമായി ആലപ്പുഴ സ്വദേശികള്‍ പിടിയില്‍  (6 hours ago)

ജീവനൊടുക്കാന്‍ ശ്രമിച്ച പ്രവാസി യുവതിയെ രക്ഷപ്പെടുത്തി ദുബായ് പൊലീസ്  (6 hours ago)

പ്രശസ്ത ഗായകന്‍ നിസാര്‍ വയനാട് അന്തരിച്ചു  (7 hours ago)

നീലക്കുറിഞ്ഞി പറിച്ചെടുത്ത് ഇൻസ്റ്റാഗ്രാം ഫോട്ടോ; നടപടിയുമായി വനംവകുപ്പ്  (7 hours ago)

കൊടും മഴ വരുന്നു ' രാത്രിയോടെ മാറി മാറിയും വമ്പൻ കാലാവസ്ഥാ മാറ്റം ട്വിസ്റ്റ് സംഭവിക്കുന്നത് ഇങ്ങനെ  (7 hours ago)

ഇനി പുതിയ ലോക മാപ്പ് .... ആഫ്രിക്കയുടെ വലുപ്പം കൂടി യൂറോപ്പും വടക്കേ അമേരിക്കയും ‘മെലിഞ്ഞു’...എതിർത്ത് US  (7 hours ago)

പിക്ക്ആക്സ് മൗണ്ടൻ’ ചിതറിയ്ക്കും IRGC യുടെ നെഞ്ചത്ത് കുത്തി സഹ്രോസ് മലനിരകളിൽ US കൊടി പെന്റഗൺ ആസ്ഥാനത്ത് ട്രംപ് ? ആണവക്കോട്ടകളിൽ ചീറി US പോർവിമാനങ്ങൾ  (8 hours ago)

ഊരാളുങ്കലിന് വരണമാല്യം ചാർത്തിയ സതീശന് കുരുക്കോ? ഡൽഹിയിൽ പടയൊരുക്കം ?  (8 hours ago)

ഖാര്‍ഗ് കത്തിച്ച് അമേരിക്ക ഇറാന്റെ കോട്ടയിൽ സ്ഫോടനം യുദ്ധം തുടങ്ങി..! നടുക്കടലിൽ ചോർച്ച... അമേരിക്കൻ പട്ടാളം വളഞ്ഞു  (8 hours ago)

അമ്മേ ഞാൻ ഉടൻ എത്തും അവസാന സെൽഫി..! ഈ റൂട്ട് മനഃപൂർവം തിരഞ്ഞെടുത്തത് അപകടത്തിൽ  (8 hours ago)

എൻ്റെ കൈ വിടടാ.. രമ്യ ഹരിദാസ് വീട്ടിലെത്തി കൂട്ടയടി..പിടിച്ച് തള്ളിയവനെ MLA ചവിട്ടിക്കൂട്ടി,ചിറയിൻകീഴിൽ യുദ്ധം  (8 hours ago)

ദുഃഖവെള്ളി... ആ 8 വിദ്യാർത്ഥികളെ കൊന്ന് ലോറി! കാർ വെട്ടിപ്പൊളിച്ച് മൃതദേഹം പുറത്തെടുത്തു! 15 മിനിറ്റ് മുൻപ് ഇതേ സ്ഥലത്ത്  (8 hours ago)

Malayali Vartha Recommends