ആളില്ലാതെ പൂട്ടിക്കിടന്ന വീട് ലക്ഷ്യം വയ്ക്കണം ജയിലില്‍ കിടന്നപ്പോൾ തന്നെ മുൻകൂട്ടി പ്ലാൻ ചെയ്തു; തിരുവനന്തപുരം ജയിലില്‍ നിന്നു പുറത്തിറങ്ങി ഉടന്‍ തന്നെ അടുത്ത മോഷണം; പ്രതികളെ കയ്യോടെ പൊക്കി പോലീസ്

അടുത്തിടെ കഴക്കൂട്ടം യുണൈറ്റഡ് ഇന്ത്യ ഇന്‍ഷ്വറന്‍സ് കന്പനി ഓഫീസ് കുത്തി തുറന്ന് ഒന്നേകാല്‍ ലക്ഷം മോഷ്ടിച്ച കേസില്‍ ജയിലിലായി ജാമ്യം ലഭിച്ച് പുറത്തിറങ്ങിയാണ് ഷാരൂഖ് ഖാന് വീണ്ടും മോഷണം നടത്തിയത്. ഇയാളോടൊപ്പം ജയിലില്‍ ഉണ്ടായിരുന്ന പ്രശാന്തുമായി ചേര്‍ന്ന് മോഷണ പദ്ധതികള്‍ ജയിലില്‍ വെച്ച് ആസൂത്രണം നടത്തിയാണ് ഇവര്‍ വീണ്ടും മോഷണം ആരംഭിച്ചത്. പോക്സോ കേസില്‍ ഉള്‍പ്പെട്ടാണ് പ്രശാന്ത് ജയിലിലായത്. പിടികൂടാന്‍ നേരം പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച ഷാരൂഖ്ഖാനെ ബലപ്രയോഗത്തിലൂടെയാണ് കീഴടക്കിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. ജയിലില്‍ വച്ച് മോഷണ പദ്ധതികള്‍ ആസൂത്രണം ചെയ്ത് ജയിലില്‍ നിന്നിറങ്ങിയ ശേഷം മോഷണം നടത്തിയ രണ്ട് മോഷ്ടാക്കളെ തിരുവനന്തപുരം സിറ്റി ഷാഡോ പോലീസ് പിടികൂടി.
ആളില്ലാതെ പൂട്ടിക്കിടന്ന വീട്ടില്‍ കയറിയാണ് ഇവര്‍ മോഷണം നടത്തിയത്. വള്ളക്കടവ് ഖദീജ മന്‍സിലില്‍ നിന്നും ഇപ്പോള്‍ പുഞ്ചക്കരി മുട്ടളക്കുഴി ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന ഷാരൂഖ് ഖാന് (20), കൊല്ലം, മേയനൂര്‍ ശാസ്താംപൊയ്ക, രാജമല്ലി സദനത്തില്‍ പ്രശാന്ത് (23) എന്നിവരെയാണ് സിറ്റി ഷാഡോ പോലീസ് പിടികൂടിയത്. ഫോര്‍ട്ട് പോലീസ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. മണക്കാട് കൊഞ്ചിറവിള ഭാഗത്ത് ഒരു വീട്ടില്‍ കഴിഞ്ഞയാഴ്ച നടന്ന മോഷണവുമായി ബന്ധപ്പെട്ടാണ് ഇവര്‍ പിടിയിലായത്. ഈ വീട്ടില്‍ നിന്നും നാലര പവന് സ്വര്‍ണാഭരണങ്ങളും മോഷണം പോയിരുന്നു. വീട്ടിലെ സിസിടിവി ഹാര്‍ഡ് ഡിസ്കും മോഷ്ടിച്ചു. അടുത്ത കാലത്ത് ജയിലില്‍ നിന്നിറങ്ങിയ മോഷ്ടാക്കാളെ കേന്ദ്രീകരിച്ച് ഷാഡോ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ കുടുങ്ങിയത്.
https://www.facebook.com/Malayalivartha

























