Widgets Magazine
06
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആശങ്ക ഉണ്ടാക്കിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്..പിക്കാക്‌സ് പർവതത്തെ ‘വൈകാതെ’ ആക്രമിക്കുമെന്ന് ഭീഷണി..മേരിക്കയുടെ പ്രാഥമിക ലക്ഷ്യം ഇതാണ്..


റെയിൽവേ ട്രാക്കുകളിൽ അറ്റകുറ്റപ്പണികൾ..ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയെന്ന് റെയിൽവേ.ചില ട്രെയിനുകൾ വൈകും..


സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുതി നിയന്ത്രണം..കെ എസ് ഇ ബി അറിയിപ്പ്..അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതുമൂലം നിയന്ത്രണം ആവശ്യം..


ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിലെ മഞ്ഞുരുകലിന് കാരണം..ഞെട്ടിക്കുന്ന പഠന റിപ്പോർട്..എവറസ്റ്റ് ബേസ് ക്യാമ്പിൽ മാത്രം ദിവസവും 6,000 ലിറ്ററിലധികം മൂത്രമാണ് ഒഴിക്കപ്പെടുന്നത്..


പാചക തൊഴിലാളിയായ ഭാര്യയെ സ്കൂളിൽനിന്ന് പിരിച്ചുവിട്ടതിലുള്ള പകവീട്ടാൻ യുവാവ് കണ്ടെത്തിയത്..സ്കൂളിലെ പ്രഭാതഭക്ഷണ പദ്ധതിയുടെ ഭാഗമായി തയാറാക്കിയ സാമ്പാറിൽ ചാണകപ്പൊടി കലർത്തി..

ബിഹാര്‍ സ്വദേശിയായ യുവതിക്ക് വിവാഹവാഗ്ദാനം നല്‍കി ലൈംഗിക ചൂഷണം നടത്തുകയും അതില്‍ ഒരു കുട്ടി ജനിക്കുകയും ചെയ്ത സംഭവത്തില്‍ ബിനോയി കോടിയേരി ഡി.എന്‍.എ പരിശോധന നടത്തണമെന്ന് മുംബയ് പൊലീസ്

08 JULY 2019 02:46 PM IST
മലയാളി വാര്‍ത്ത

ബിഹാര്‍ സ്വദേശിയായ യുവതിക്ക് വിവാഹവാഗ്ദാനം നല്‍കി ലൈംഗിക ചൂഷണം നടത്തുകയും അതില്‍ ഒരു കുട്ടി ജനിക്കുകയും ചെയ്ത സംഭവത്തില്‍ ബിനോയി കോടിയേരി ഡി.എന്‍.എ പരിശോധന നടത്തണമെന്ന് മുംബയ് പൊലീസ്. അടുത്ത തിങ്കളാഴ്ച രക്ത സാമ്പിള്‍ നല്‍കണം. പരിശോധനയ്ക്ക് തയ്യാറാണെന്ന് ബിനോയിയും സമ്മതിച്ചു. ആദ്യം ബിനോയിയുടെ അഭിഭാഷകന്‍ അശോക് ഗുപ്ത ഇതിനെ എതിര്‍ത്തിരുന്നു. തന്റെ കക്ഷിയുമായി ആലോചിച്ച ശേഷം ഇക്കാര്യം തീരുമാനിക്കും. പൊലീസ് രേഖാമൂലം നോട്ടീസ് നല്‍കാതെ ഇക്കാര്യത്തില്‍ സഹകരിക്കില്ലെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇന്ന് മുംബയ് ഓഷിവാര പൊലീസ് സ്റ്റേഷനില്‍ ഹാജരായ ബിനോയി ഡി.എന്‍.എ പരിശോധനയ്ക്ക് സമ്മതിച്ചു. ചോദ്യം ചെയ്യലുമായും സഹകരിച്ചു. ഇതോടെ അടുത്ത തിങ്കളാഴ്ച വീണ്ടും ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ച് മടക്കി അയച്ചു. കോടതി നിര്‍ദ്ദേശപ്രകാരം ഇന്ന് രാവിലെ 10 മണിക്ക് തന്നെ ബിനോയി മുംബയിലെ ഓഷിവാര പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. 
കഴിഞ്ഞയാഴ്ച ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. 

പാരമ്പര്യമായി പകര്‍ന്നു കിട്ടുന്ന കോശത്തിനകത്തുള്ള ജനിതക സ്വഭാവമുള്ള ഘടകമാണ് ഡി.എന്‍.എ.് ഓരോ കോശത്തിനകത്തേയും നൂക്ലിയസിനകത്താണ് ഡി.എന്‍.എ കാണുന്നത്. അച്ഛനില്‍ നിന്നും പകുതി അമ്മയില്‍ നിന്നുമാണ് മക്കളിലേക്ക് സ്വഭാവ സവിശേഷതകള്‍ പാരമ്പര്യമായി കിട്ടുന്നത്. എന്നുകരുതി ഒരേ അച്ഛനും അമ്മയ്ക്കും ജനിക്കുന്ന മക്കള്‍ക്ക് ഒരേ സ്വഭാവം ആയിരിക്കില്ല. ഡിഎന്‍എയുടെ പ്രകടനത്തിലെ വ്യത്യാസമാണ് ഇതിന് കാരണം. എങ്കിലും ചില സവിശേഷതകള്‍ ഡിഎന്‍എയില്‍ കാണും. ഒരേപോലുള്ള അപൂര്‍വം ചില ഇരട്ടകള്‍ക്ക് മാത്രമാണ് ഒരേ സ്വഭാവം ലഭിക്കുന്നത്. അച്ഛന്‍, അമ്മ, മക്കള്‍, അടുത്ത രക്തബന്ധു എന്നിവരുടെ ഡിഎന്‍എകള്‍ തമ്മില്‍ സാമ്യം ഉണ്ടാകും. ഇത് ആധാരമാക്കിയാണ് ഡിഎന്‍എ ടെസ്റ്റ് നടത്തുന്നത്. 

താന്‍ പരാതിക്കാരിയെ വിവാഹം കഴിച്ചെന്ന് കാട്ടി നല്‍കിയ രേഖയില്‍ വൈരുദ്ധ്യമുണ്ടെന്നും അതിലെ ഒപ്പ് തന്റേതല്ലെന്നും ബിനോയി കോടതിയില്‍ ആരോപിച്ചിരുന്നു. ദുബായില്‍ വെച്ചാണ് യുവതിയെ പരിചയപ്പെട്ടത്. അവര്‍ക്ക് വേറെയും ബന്ധങ്ങളുണ്ട്. അതിന്റെ ചിത്രങ്ങളും കോടതിയില്‍ ഹാജരാക്കി. പക്ഷെ, പാസ്‌പോര്‍ട്ട് തെളിവായി കാട്ടി കുട്ടിയുടെ അച്ഛന്‍ ബിനോയ് ആണെന്ന് 33 കാരിയായ യുവതി വാദിച്ചു. തന്റെ പാസ്‌പോര്‍ട്ടില്‍ ഭര്‍ത്താവിന്റെ പേര് ബിനോയ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി. മറ്റൊരു വിവാഹം കഴിച്ചകാര്യം മറച്ചുവെച്ചു. ഇക്കാര്യം ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തി. പിന്നീട് ബിനോയിയുടെ അമ്മയും ഭീഷണിപ്പെടുത്തി. മകനെ തട്ടിക്കൊണ്ട് പോകുമെന്ന് വരെ പറഞ്ഞതായും യുവതി അഭിഭാഷകന്‍ മുഖേനെ കോടതിയെ അറിയിച്ചു. 

ദുബയിലെ ഡാന്‍സ് ബാറില്‍വെച്ച് പരിചയപ്പെട്ട തന്നെ വിവാഹം കഴിക്കാമെന്ന് ഉറപ്പ് നല്‍കിയ ശേഷമാണ് 2009 മുതല്‍ 2018 വരെ ലൈംഗിക ചൂഷണം നടത്തിയതെന്നും തനിക്ക് ബിനോയിയില്‍ എട്ട് വയസ്സുള്ള മകനുണ്ടെന്നും യുവതി പരാതി നല്‍കിയതോടെയാണ് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ മകനായ ബിനോയി വിവാദത്തിലായത്. പരാതിയെ തുടര്‍ന്ന് ബിനോയി ഒളിവിലായിരുന്നു. കോടതി ജാമ്യം നല്‍കിയ ശേഷമാണ് ബിനോയി മുംബയിലെത്തിയത്. 25,000 രൂപ ബോണ്ട് കെട്ടിവച്ചു. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാം. ഡി.എന്‍.എ പരിശോധനയ്ക്ക് പൊലീസ് ആവശ്യപ്പെട്ടാല്‍ രക്തസാംപിള്‍ നല്‍കാം. സാക്ഷികളെ സ്വാധീനിക്കില്ല. തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം ലഭിച്ചത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജപ്പാനില്‍ കാണാതായ മലയാളി യുവതി ട്രെയിന്‍തട്ടി മരിച്ചു  (6 hours ago)

ഏഷ്യാകപ്പില്‍ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ  (6 hours ago)

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ നിന്ന് നീക്കം ചെയ്ത പോസ്റ്റുകള്‍ പുനഃസ്ഥാപിച്ചു  (6 hours ago)

അങ്കമാലിയില്‍ 12 കിലോ കഞ്ചാവുമായി ആലപ്പുഴ സ്വദേശികള്‍ പിടിയില്‍  (6 hours ago)

ജീവനൊടുക്കാന്‍ ശ്രമിച്ച പ്രവാസി യുവതിയെ രക്ഷപ്പെടുത്തി ദുബായ് പൊലീസ്  (6 hours ago)

പ്രശസ്ത ഗായകന്‍ നിസാര്‍ വയനാട് അന്തരിച്ചു  (7 hours ago)

നീലക്കുറിഞ്ഞി പറിച്ചെടുത്ത് ഇൻസ്റ്റാഗ്രാം ഫോട്ടോ; നടപടിയുമായി വനംവകുപ്പ്  (7 hours ago)

കൊടും മഴ വരുന്നു ' രാത്രിയോടെ മാറി മാറിയും വമ്പൻ കാലാവസ്ഥാ മാറ്റം ട്വിസ്റ്റ് സംഭവിക്കുന്നത് ഇങ്ങനെ  (7 hours ago)

ഇനി പുതിയ ലോക മാപ്പ് .... ആഫ്രിക്കയുടെ വലുപ്പം കൂടി യൂറോപ്പും വടക്കേ അമേരിക്കയും ‘മെലിഞ്ഞു’...എതിർത്ത് US  (7 hours ago)

പിക്ക്ആക്സ് മൗണ്ടൻ’ ചിതറിയ്ക്കും IRGC യുടെ നെഞ്ചത്ത് കുത്തി സഹ്രോസ് മലനിരകളിൽ US കൊടി പെന്റഗൺ ആസ്ഥാനത്ത് ട്രംപ് ? ആണവക്കോട്ടകളിൽ ചീറി US പോർവിമാനങ്ങൾ  (8 hours ago)

ഊരാളുങ്കലിന് വരണമാല്യം ചാർത്തിയ സതീശന് കുരുക്കോ? ഡൽഹിയിൽ പടയൊരുക്കം ?  (8 hours ago)

ഖാര്‍ഗ് കത്തിച്ച് അമേരിക്ക ഇറാന്റെ കോട്ടയിൽ സ്ഫോടനം യുദ്ധം തുടങ്ങി..! നടുക്കടലിൽ ചോർച്ച... അമേരിക്കൻ പട്ടാളം വളഞ്ഞു  (8 hours ago)

അമ്മേ ഞാൻ ഉടൻ എത്തും അവസാന സെൽഫി..! ഈ റൂട്ട് മനഃപൂർവം തിരഞ്ഞെടുത്തത് അപകടത്തിൽ  (8 hours ago)

എൻ്റെ കൈ വിടടാ.. രമ്യ ഹരിദാസ് വീട്ടിലെത്തി കൂട്ടയടി..പിടിച്ച് തള്ളിയവനെ MLA ചവിട്ടിക്കൂട്ടി,ചിറയിൻകീഴിൽ യുദ്ധം  (8 hours ago)

ദുഃഖവെള്ളി... ആ 8 വിദ്യാർത്ഥികളെ കൊന്ന് ലോറി! കാർ വെട്ടിപ്പൊളിച്ച് മൃതദേഹം പുറത്തെടുത്തു! 15 മിനിറ്റ് മുൻപ് ഇതേ സ്ഥലത്ത്  (8 hours ago)

Malayali Vartha Recommends