കായംകുളം എം.എല്‍.എ യു.പ്രതിഭയുടെ മുന്‍ ഭര്‍ത്താവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി, വൈദ്യുത ബോര്‍ഡ് ജീവനക്കാരനായ കെ.ആര്‍.ഹരിയെയാണ് നിലമ്പൂരില്‍ മരിച്ച നിലയില്‍ കണ്ടത്

കായംകുളം എം.എല്‍.എ യു.പ്രതിഭയുടെ മുന്‍ ഭര്‍ത്താവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വൈദ്യുത ബോര്‍ഡ് ജീവനക്കാരനായ കെ.ആര്‍.ഹരിയെയാണ് നിലമ്പൂരില്‍ മരിച്ച നിലയില്‍ കണ്ടത്. മരണം ആത്മഹത്യയെന്ന് പൊലീസ് പറഞ്ഞു. വര്‍ഷങ്ങളായി കുംടുംബത്തില്‍ നിന്ന് അകന്നു കഴിയുന്ന ഹരിയില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് എം.എല്‍.എ കേസ് നല്‍കിയിരുന്നു. പിന്നീട് വിവാഹമോചനവും നേടി. നിലമ്പൂര്‍ ചുങ്കത്തറയില്‍ കെ.എസ്.ഇ.ബി ഓവര്‍സിയറായ ഹരിയെ വാടക ക്വാര്‍ട്ടേഴ്‌സിലാണ് മരിച്ച നിലയില്‍ കണ്ടത്. ആലപ്പുഴ തകഴി സ്വദേശിയാണ്. ആലപ്പുഴ കുടുംബ കോടതിയാണ് കേസില്‍ തീര്‍പ്പ് കല്‍പ്പിച്ചത്. കഴിഞ്ഞ വര്‍ഷമായിരുന്നു അത്. അതിന് ശേഷം പേരിനൊപ്പമുള്ള ഹരി പ്രതിഭ ഒഴിവാക്കിയിരുന്നു.
ആലപ്പുഴ മുന്‍ പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ പ്രതിഭ ഹരി 10 വര്‍ഷമായി ഭര്‍ത്താവുമായി അകന്ന് കഴിയുകയായിരുന്നു. ഏക മകനെ ഭര്‍ത്താവ് അന്വേഷിക്കുന്നില്ലെന്നതും ഉള്‍പ്പടെയുള്ള പരാതികളാണ് പ്രതിഭ ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത്. അതിനാല്‍ മകനെ തനിക്ക് വിട്ടു നല്‍കി വിവാഹ മോചനം നല്‍കണം എന്നാണ് എം എല്‍ എ കോടതിയില്‍ ആവശ്യപ്പെട്ടത്. ഹര്‍ജ്ജിയെ തുടര്‍ന്ന് കൗണ്‍സിലിംഗില്‍ ഭര്‍ത്താവ് ഹരി പങ്കെടുത്തിരുന്നുവെങ്കിലും കൗണ്‍സില്‍ പരാജയപ്പെട്ടു. പ്രതിഭാഹരി കുട്ടനാട്ടിലെ തകഴി സ്വദേശിയാണ്. ഇതേ നാട്ടുകാരനാണ് സി.പി.എം പ്രവര്‍ത്തകനായിരുന്ന ഹരി. പ്രതിഭ മുമ്പ് തകഴി പഞ്ചായത്ത് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
2005ല്‍ തകഴി ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ തുടങ്ങിയ തെരഞ്ഞെടുപ്പ് പോരാട്ടം നിയമസഭാ തെരഞ്ഞെടുപ്പിലും എത്തിച്ചു. നിയമപഠനം കഴിഞ്ഞ് അമ്പലപ്പുഴ കോടതിയില്‍ അഭിഭാഷകവൃത്തി തുടങ്ങിയ കാലം. രാഷ്ട്രീയത്തില്‍ ഒരു പരിചയവുമില്ലാത്ത പ്രതിഭ സിപിഎം കാരനായ അച്ഛന്റെ നിര്‍ബന്ധത്തില്‍ സ്ഥാനാര്‍ത്ഥിയാവുകയായിരുന്നെന്നു. 2005ല്‍ തകഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്. 2010 ജില്ലാ പഞ്ചായത്തിലേക്കുള്ള കന്നി അങ്കം ജയിച്ചു. പിന്നീടാണ് പ്രതിഭ എം.എല്‍എ ആയത്. സി.പി.എമ്മുകാരായിരുന്ന പ്രതിഭയും ഹരിയും വിവാഹം കഴിഞ്ഞ ശേഷവും പാര്‍ട്ടിയും പ്രസ്ഥാനവുമായും നല്ല രീതിയില്‍ സഹകരിച്ച് പോവുകയായിരുന്നു. പിന്നീട് ഇവരുടെ ജീവിതത്തില്‍ എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കും അറിയില്ല. ഏക മകന്‍ വിദ്യാര്‍ത്ഥിയാണ്.
https://www.facebook.com/Malayalivartha
























