സ്വത്തു തര്‍ക്കത്തിനിടെ തുറന്ന മദ്യക്കുപ്പി ഭാര്യയുടെ ദേഹത്ത് കെട്ടിവച്ച് തീകൊളുത്തി കൊലപ്പെടുത്തി... തീ ആളികത്തിയപ്പോള്‍ വീണ്ടും വസ്ത്രങ്ങള്‍ ദേഹത്തേക്ക് ഇട്ടതായി സംശയം

സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് ഭാര്യയെ തീകൊളുത്തി കൊന്നു. മുക്കട ചാരുവേലി കാവുങ്കല്‍ ശോശാമ്മ വര്‍ഗീസ് (78) ആണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. പൊള്ളലില്‍ പരിക്കേറ്റ ഭര്‍ത്താവ് വര്‍ഗീസ് (83) കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. തിങ്കളാഴ്ച രാവിലെ ഒന്‍പതുമണിയോടെയായിരുന്നു സംഭവം നടന്നത്.
ശോശാമ്മയും വര്‍ഗീസും തമ്മില്‍ സ്വത്ത് തര്‍ക്കം പതിവായിരുന്നു. മണിമല പോലീസ് ഇതുസംബന്ധിച്ച് കേസെടുക്കുകയും ചെയ്തിരുന്നു.
തിങ്കളാഴ്ച എട്ടരയോടെ മകളുടെ വീട്ടില്‍ പോകാനായി ശോശാമ്മ വസ്ത്രം മാറാന്‍ മുറിയില്‍ കയറിയപ്പോള്‍ വര്‍ഗീസ് പിന്നാലെയെത്തി തുറന്ന മദ്യക്കുപ്പി ശോശാമ്മയുടെ ദേഹത്ത് കെട്ടിവെച്ച് തീകൊളുത്തി. തീ ആളിപടര്‍ന്നപ്പോള്‍ മറ്റ് വസ്ത്രങ്ങളും ശോശാമ്മയുടെ ദേഹത്തേക്ക് ഇട്ടതായി സംശയിക്കുന്നുണ്ടെന്ന് മണിമല പോലീസ് പറഞ്ഞു. ശോശാമ്മയെ കൊലപ്പെടുത്തിയശേഷം വര്‍ഗീസ് ആത്മഹത്യ ചെയ്യാനുള്ള ശ്രമം നടത്തിയതായി സൂചനയുണ്ട്.
ശോശാമ്മയുടെ നിലവിളി കേട്ട് സമീപവാസികള്‍ എത്തിയതും വര്‍ഗീസിന്റെ കൈക്ക് തീപ്പൊള്ളലേറ്റതുമാകാം ആത്മഹത്യാശ്രമം പരാജയപ്പെട്ടതിന് കാരണമെന്ന് പോലീസ് കരുതുന്നു. പൊള്ളലേറ്റ ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ശോശാമ്മ വൈകീട്ട് അഞ്ചുമണിയോടെ മരിച്ചു. വര്‍ഗീസ് ചികിത്സയിലാണ്. പരിക്ക് ഗുരുതരമല്ല. മക്കള്‍: ലൂയി, നിഥിന്‍ (ഇരുവരും ഷാര്‍ജ), ജൂലി. മരുമക്കള്‍: ലിജി, ബിനു, അഭിലാഷ്.
https://www.facebook.com/Malayalivartha
























