ഫോണ്‍വിളി ബാങ്ക് മാനേജരാണെന്ന് പറഞ്ഞ്... അധ്യാപികയ്ക്ക് നഷ്ടമായത് ലക്ഷങ്ങള്‍, തട്ടിപ്പിനിരയായത് കണ്ണൂര്‍സ്വദേശിനി

ഫോണ്‍ വിളി വന്നത് ബാങ്ക് മാനേജരാണെന്ന പേരില്‍. ഫോണ്‍ കോളിലൂടെ അക്കൗണ്ട് നമ്പറും, യൂസര്‍നെയിമും, പാസ് വേഡുമെല്ലാം നല്‍കിയ യുവതിക്ക് നഷ്ടപ്പെട്ടതാകട്ടെ 9 ലക്ഷം രൂപ. കണ്ണൂര്‍ പള്ളിക്കുന്ന സ്വദേശിയായ അധ്യാപികയാണ് തട്ടിപ്പിന് ഇരയായത്. ജൂണ്‍ 26നാണ് സംഭവത്തിനാസ്പദമായ സംഭവം എന്നാണ് അധ്യാപിക പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്.
എസ്ബിഐയുടെ മാനേജറാണെന്ന് പരിചയപ്പെടുത്തിയായിരുന്നു ഫോണ്‍ കോള്‍ വന്നത്. പ്ലാറ്റിനം കാര്‍ഡ് അനുവദിച്ചിട്ടുണ്ടെന്നും, ഇതിനായി യുസര്‍ നെയിമും പാസ്വേഡും, എടിഎം കാര്‍ഡ് നമ്പറും വേണമെന്ന് പറഞ്ഞപ്പോള്‍ മറ്റൊന്നും ആലോചിക്കാതെ അധ്യാപിക ഇവയെല്ലാം നല്‍കുകയായിരുന്നു. ഇങ്ങനെ ഫോണ്‍ കോള്‍ വന്നതിന് തൊട്ടടുത്ത ദിവസങ്ങളിലായി അക്കൗണ്ടില്‍ നിന്ന് ഒന്‍പത് ലക്ഷം രൂപ നഷ്ടപ്പെട്ടതായി തിരിച്ചറിഞ്ഞു.
തട്ടിപ്പിന് ഇരയായെന്ന് വ്യക്തമായതോടെ എസ്പിക്ക് പരാതി നല്‍കി. ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























