Widgets Magazine
16
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കെ.സി.വേണുഗോപാലിനെ സി.പി.എം ഭയപ്പെടുന്നു: ചെറിയാൻ ഫിലിപ്പ്


പ്രമുഖ കോൺഗ്രസ് നേതാവ് മാങ്കാംകുഴി രാധാകൃഷ്ണന്റെ ഭാര്യ സിന്ധു ബിജെപിയിൽ: ദേശീയതയ്ക്കൊപ്പം അണിചേരുന്ന സിന്ധുവിന് ആശംസകൾ നേർന്ന് സന്ദീപ് വാചസ്പതി...


കുടിവെള്ളം മുടങ്ങാൻ സാധ്യതയുണ്ട്..നഗരത്തിൽ പൈപ്പ്‌ലൈനിൽ ചോർച്ചയുണ്ടായതിനാൽ 27 വാർഡിലും ഒരു പഞ്ചായത്തിലും കുടിവെള്ളം മുടങ്ങും...


ബിഹാറിൽ സർക്കാർ രൂപീകരണത്തിലേക്ക്..അതിവേഗം നീങ്ങാൻ എൻഡിഎ...പുതിയ സർക്കാറിൻ്റെ സത്യപ്രതിജ്ഞ തീയതിയായി...നവംബർ 19 അല്ലെങ്കിൽ 20 തീയതികളിൽ സത്യപ്രതിജ്ഞാ ചടങ്ങ്..


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം .... സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്... നാളെ നാലു ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു‌

കഥകള്‍ പോകുന്ന പോക്ക്... വീട്ടില്‍ നിന്ന് സര്‍വകലാശാലാ ഉത്തര കടലാസുകള്‍ കിട്ടിയതിന് മറുപടിയുമായി ശിവരഞ്ജിത്ത്; സര്‍വകലാശാലയേയും കോളേജിനേയും പ്രതിക്കൂട്ടിലാക്കി ശിവരഞ്ജിത്ത് നൈസായി തടിയൂരി; ശിവരഞ്ജിത്തിനെയും നസീമിനെയും കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ്

16 JULY 2019 10:10 AM IST
മലയാളി വാര്‍ത്ത

കഷ്ടപ്പെട്ട് ഉറക്കമെണീറ്റ് പഠിച്ച നമ്മളെയൊക്കെ മണ്ടന്‍മാരാക്കിയാണ് എസ്എഫ്‌ഐ നേതാക്കളുടെ സര്‍വകലാശാല പരീക്ഷയെഴുത്ത്. നമ്മളൊക്കെ പരീക്ഷ എഴുതുന്ന സമയത്ത് എക്‌സ്ട്രാ പേപ്പര്‍ കിട്ടാന്‍ പരീക്ഷാഹാളില്‍ നില്‍ക്കുന്ന അധ്യാപകന്റെ കനിവ് തന്നെ വേണം. ആദ്യം തന്ന ആന്‍സര്‍ ഷീറ്റ് തിരിച്ചും മറിച്ചും നോക്കി സ്ഥലം വിട്ടില്ലെന്നുറപ്പാക്കി അവരുടെ രജിസ്റ്ററില്‍ തരുന്ന എക്‌സ്ട്രാ ഷീറ്റിന്റെ നമ്പരെഴുതി ഒപ്പിട്ടാണ് എക്‌സ്ട്രാ ഷീറ്റ് തരുന്നത്. നമ്മളെ അമ്പരപ്പിച്ച് വിദ്യാര്‍ത്ഥിയെ കുത്തിയ ശിവരഞ്ജിത്തിന്റെ വീട്ടിലും യൂണിയന്‍ ഓഫീസിലും ബണ്ടില്‍ കണക്കിന് പരീക്ഷാ പേപ്പറുകളാണ് കണ്ടെത്തിയത്. ഇതിനെപ്പറ്റി പോലീസ് ചോദിച്ചപ്പോള്‍ ശിവ രജ്ഞിത്ത് പറഞ്ഞത്. താന്‍ പരീക്ഷ പേപ്പര്‍ മോഷ്ടിച്ചിട്ടില്ല. അലക്ഷ്യമായി കോളേജിലെ ജീവനക്കാരന്‍ പരീക്ഷ പേപ്പര്‍ ഇട്ടപ്പോള്‍ വെറുതേ കളയേണ്ടല്ലോ എന്നു കരുതി സൂക്ഷിച്ചതാണന്ന്. തനിക്കിതില്‍ യാതൊരു പങ്കുമില്ലെന്നാണ് പുള്ളിക്കാരന്റെ വാദം. ഇതുകേട്ട് പോലീസുകാര്‍ അന്തം വിട്ടുപോയി. വല്ലാ പാവപ്പെട്ടവനുമായെങ്കില്‍ രണ്ട് പെട പെടച്ച് സകല പരീക്ഷകളുടേയും തിരിമറി കെട്ടിവയ്ക്കാമായിരുന്നു. ഇതുപിന്നെ സ്വന്തം പാര്‍ട്ടിയുടെ ആള്‍ ആവശ്യമില്ലാതെ ക്വസ്റ്റ്യന്‍ ചെയ്താല്‍ പിന്നെ തങ്ങളിവിടെ കാണില്ല. രാവിലെ പിടിയിലായ സമയത്ത് കുത്തിയത് താനാണെന്ന് സമ്മതിച്ചെങ്കിലും വൈകുന്നേരം ശിവരഞ്ജിത്ത് കാലു മാറുകയും ചെയ്തു. 

അതേസമയം യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസിലെ പോലീസ് അന്വേഷണത്തില്‍ ചുരുളഴിയുന്നതു കേരള സര്‍വകലാശാലയുടെയും പി.എസ്സിയുടെയും വിശ്വാസ്യത ചോദ്യംചെയ്യപ്പെടുന്ന വിവരങ്ങളാണ്. കേസിലെ ഒന്നാംപ്രതിയും എസ്.എഫ്.ഐ. നേതാവുമായ ശിവരഞ്ജിത്ത് പി.എസ്.സി. റാങ്ക് പട്ടികയില്‍ ഒന്നാമതെത്തിയതു വിവാദമായതിനു പിന്നാലെയാണ് ഇയാളുടെ വസതിയില്‍നിന്ന് എഴുതിയതും എഴുതാത്തതുമായ സര്‍വകലാശാലാ ഉത്തരക്കടലാസുകളും ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടറുടെ വ്യാജസീലും കണ്ടെടുത്തത്.


അന്വേഷണത്തിന്റെ മൂന്നാംദിവസം പോലീസ് നടത്തിയ തെരച്ചിലില്‍, കോളജിലെ എസ്.എഫ്.ഐ. യൂണിറ്റ് ഓഫീസില്‍നിന്ന് റോള്‍ നമ്പര്‍ എഴുതിയതും അല്ലാത്തതുമായ നൂറിലേറെ ഉത്തരക്കടലാസുകളും ബോട്ടണി വിഭാഗം പ്രഫസര്‍ ഡോ. എസ്. സുബ്രഹ്മണ്യന്റെ ഓഫീസ് സീലും കണ്ടെത്തി. 16 ബുക്ക്‌ലെറ്റുകളായാണ് എഴുതാത്ത ഉത്തരക്കടലാസുകള്‍. യഥാര്‍ത്ഥ സീല്‍ തന്റെ പക്കലുണ്ടെന്നും കണ്ടെത്തിയതു വ്യാജസീലാണെന്നും ഡോ. സുബ്രഹ്മണ്യന്‍ പറഞ്ഞു. 

രീക്ഷ കഴിയുമ്പോള്‍, ഉപയോഗിക്കാത്ത ഉത്തരക്കടലാസുകള്‍ വിദ്യാര്‍ഥിയുടെ റോള്‍ നമ്പര്‍ എഴുതി തിരിച്ചേല്‍പ്പിക്കണമെന്നാണു സര്‍വകലാശാലാച്ചട്ടം. എന്നാല്‍, പരീക്ഷാവേളയില്‍ പുറത്തുനിന്ന് ഉത്തരമെഴുതി െകെമാറാറുണ്ടെന്ന സൂചനകളാണ് പോലീസ് റെയ്ഡിലൂടെ പുറത്തുവരുന്നത്. യൂണിവേഴ്‌സിറ്റി കോളജില്‍ ഇടതനുഭാവികളായ ചില അധ്യാപകര്‍ ഇതിനു കൂട്ടുനിന്നതായും ആരോപണമുണ്ട്. ശിവരഞ്ജിത്തിന്റെ വീട്ടില്‍നിന്നു പിടിച്ചെടുത്ത സീല്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടറുടേതാണ്. ശിവരഞ്ജിത്ത് പോലീസ് നിയമനത്തിനുള്ള പി.എസ്.സി. റാങ്ക് പട്ടികയില്‍ ഒന്നാമനായത് സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ ലഭിച്ച മാര്‍ക്കിന്റെയും അടിസ്ഥാനത്തിലാണെന്നതു ദുരൂഹത വര്‍ധിപ്പിക്കുന്നു. 

ശിവരഞ്ജിത്തിനെക്കൂടാതെ പി.എസ്.സി. പരീക്ഷയെഴുതിയ മറ്റു ചിലരും സംശയനിഴലിലുണ്ട്. ഇവരില്‍ മിക്കവരും റാങ്ക് പട്ടികയില്‍ ഇടം നേടിയവരാണ്. വിവിധ കേസുകളില്‍ പ്രതികളായ ഇവര്‍ പോലീസ് വെരിഫിക്കേഷന്‍ മറികടന്ന് എങ്ങനെ റാങ്ക് പട്ടികയിലെത്തിയെന്നതും ദുരൂഹം. പട്ടികയില്‍ ഒന്നാമതുള്ള ശിവരഞ്ജിത്ത് നല്‍കിയ സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റ് വ്യാജമാണോയെന്നും അങ്ങനെയെങ്കില്‍ സര്‍ട്ടിഫിക്കറ്റ് പരിശോധിച്ച ഉദ്യോഗസ്ഥര്‍ക്കു വീഴ്ച പറ്റിയോയെന്നുമാണ് അന്വേഷണം. റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ രാഷ്ട്രീയപശ്ചാത്തലവും പോലീസ് പരിശോധിക്കുന്നു. വധശ്രമക്കേസ് പ്രതികളായ ശിവരഞ്ജിത്ത്, നിസാം, പ്രവീണ്‍ എന്നിവരുടെ വിദ്യാഭ്യാസരേഖകളും പരിശോധിക്കും. 

2017ലാണു കാസര്‍ഗോഡ് കെ.എ.പി. നാലാം ബറ്റാലിയനിലേക്കുള്ള നിയമനത്തിനു പി.എസ്.സി. അപേക്ഷ ക്ഷണിച്ചത്. നിപ െവെറസ് ബാധയേത്തുടര്‍ന്നു പരീക്ഷ മാറ്റിവച്ചതിനു പിന്നാലെ പ്രളയമെത്തി. പ്രളയശേഷം പരീക്ഷ നടത്തി പെട്ടന്നുതന്നെ ഫലവും പുറത്തുവിട്ടു. കായികക്ഷമതാപരീക്ഷയ്ക്കു തയാറെടുക്കാന്‍ ദിവസങ്ങള്‍ മാത്രമേ ലഭിച്ചുള്ളുവെന്ന ആരോപണം നിലനില്‍ക്കേയാണു പി.എസ്.സിയെ പ്രതിക്കൂട്ടിലാക്കി പുതിയ വിവാദമുയര്‍ന്നത്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാപ്പ് തെരഞ്ഞെടുപ്പ് 2025 ഡിസംബർ 7 ഞായറാഴ്ച...  (4 minutes ago)

കെ.സി.വേണുഗോപാലിനെ സി.പി.എം ഭയപ്പെടുന്നു: ചെറിയാൻ ഫിലിപ്പ്  (14 minutes ago)

പ്രമുഖ കോൺഗ്രസ് നേതാവ് മാങ്കാംകുഴി രാധാകൃഷ്ണന്റെ ഭാര്യ സിന്ധു ബിജെപിയിൽ: ദേശീയതയ്ക്കൊപ്പം അണിചേരുന്ന സിന്ധുവിന് ആശംസകൾ നേർന്ന് സന്ദീപ് വാചസ്പതി...  (22 minutes ago)

തിരുവനന്തപുരത്ത് വീണ്ടും കുടിവെള്ള മുടക്കം:  (30 minutes ago)

സി പി ഐയെ തകർക്കാൻ സി പി എം ചതിക്ക് ചതിയെന്ന് പാർട്ടി മച്ചമ്പിമാർ അടിച്ചുപിരിയും...  (1 hour ago)

പുതിയ സർക്കാറിൻ്റെ സത്യപ്രതിജ്ഞ തീയതിയായി  (1 hour ago)

മുൻ ഡെപ്യൂട്ടി തഹസീൽദാർ മസ്തിഷ്കാഘാതത്തെ തുടർന്ന് ജിദ്ദയിൽ  (2 hours ago)

ആർഷോയെ വീണ്ടും ദേ ഭിതിയിലൊട്ടിച്ച് പ്രശാന്ത് ശിവൻ...! നെഞ്ചുവിരിച്ച് പുലിമടയിലേക്ക്  (2 hours ago)

സ്വർണവിലയിൽ മാറ്റമില്ല...  (2 hours ago)

രണ്ടു മരണം, നിരവധി പേർ ക്വാറിക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നതായി  (3 hours ago)

വിവാഹ കാര്യങ്ങളിൽ പുരോഗതി ഉണ്ടാകാനും ദീർഘകാലമായി നിലനിന്നിരുന്ന തടസ്സങ്ങൾക്ക് പരിഹാരം കാണാനും ഈ വാരം സാധ്യത  (3 hours ago)

ഇന്ത്യയ്ക്ക് നിർണായകമായത് ജഡേജയുടെ പ്രകടനം  (3 hours ago)

കാമുകന്റെ കൂടെ കിടക്കാൻ മകനെ കടിച്ച് കുടഞ്ഞ തള്ള ദേ ഇത് ... ഭർത്താക്കന്മാരെ കളഞ്ഞ് പെണ്ണുങ്ങൾ ഉരുമ്പിട്ട് ഇറങ്ങി കിളിന്ത് പയ്യന്മാരെ മതി..! ഈ തള്ളെ ചാട്ടവാറിന് അടിക്കണമെന്ന്  (3 hours ago)

അമ്മയെയും മകനെയും വീട്ടിൽ മരിച്ച നിലയിൽ...  (3 hours ago)

മലപ്പുറത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച്  (4 hours ago)

Malayali Vartha Recommends