സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. കോഴിക്കോട് 3, തിരുവനന്തപുരം 2, തൃശൂര്‍ 2, മലപ്പുറം 2, പാലക്കാട് 1 എന്നിവിടങ്ങളിലാണ് ഇന്ന് ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്ത് ജൂണ്‍ മാസം 120 രോഗബാധയും 5 മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ 196 പേര്‍ക്കാണ് ഷിംല്ലെ സ്ഥിരീകരിച്ചിട്ടുള്ളത്. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെങ്കിലും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചു.
അതേസമയം നിപ രോഗിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന മൂന്നുപേരും ആശുപത്രി വിട്ടതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇതോടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട എല്ലാവരും ആശുപത്രി വിട്ടു. നിപ ബാധിച്ച ഫറോക്ക് സ്വദേശിയായ രോഗി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്ററില്‍ തുടരുകയാണ്.
https://www.facebook.com/Malayalivartha





















