Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

പള്ളി സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം

19 JUNE 2026 10:10 PM IST
മലയാളി വാര്‍ത്ത

ഇരിട്ടി പള്ളി സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. ഇരിട്ടി അയ്യന്‍കുന്ന് പഞ്ചായത്തിലെ വാണിയപ്പാറ തട്ട് ഉണ്ണി മിശിഹാ പള്ളിയുടെ സെമിത്തേരിയിലെ കല്ലറയിലാണ് ദുരൂഹ സാഹചര്യത്തില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ കരിക്കോട്ടക്കരി പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം ഒരു മൃതദേഹം സംസ്‌കരിക്കുന്നതിനായി പള്ളിയിലെ കല്ലറ തുറന്നപ്പോഴാണ് ദുരൂഹ സാഹചര്യത്തില്‍ മറ്റൊരു മൃതദേഹം കണ്ടത്. തുടര്‍ന്ന്, പള്ളി അധികൃതര്‍ പൊലീസില്‍ വിവരമറിയിച്ചു. സംഭവത്തില്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കിയ പൊലീസ്, കല്ലറ വീണ്ടും അടച്ച് സെമിത്തേരി പൂട്ടി. സ്ഥലത്തില്ലായിരുന്ന ഇടവക വികാരി ഫാ. ജില്‍ബര്‍ട്ട് കൊന്നയില്‍ എത്തിയ ശേഷം ഇന്നലെ പള്ളിയിലെ മരണ റജിസ്റ്ററുകള്‍ പരിശോധിച്ചു.

38–ാം നമ്പര്‍ കല്ലറ തുറന്നപ്പോഴാണ് പെട്ടിയില്‍ അടക്കം ചെയ്ത രീതിയില്‍ ഒരു മൃതദേഹവും പായയില്‍ പൊതിഞ്ഞ രീതിയില്‍ മറ്റൊരു മൃതദേഹവും കണ്ടെത്തിയത്. ക്രിസ്ത്യന്‍ ആചാരപ്രകാരം പായയില്‍ പൊതിഞ്ഞ രീതിയില്‍ മൃതദേഹങ്ങള്‍ സംസ്‌കരിക്കാറില്ലാത്തതിനാല്‍ പള്ളി അധികൃതര്‍ അപ്പോള്‍ തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. 38–ാം നമ്പര്‍ കല്ലറയില്‍ അടക്കം ചെയ്തവരുടെ പട്ടിക പള്ളി അധികൃതര്‍ പരിശോധിച്ചെങ്കിലും പായയില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം സംബന്ധിച്ച് സൂചനകള്‍ ലഭിച്ചില്ല. കുടുംബ കല്ലറ ഇല്ലാത്ത പള്ളിയില്‍ 2019ന് ശേഷം സെമിത്തേരി നവീകരിച്ചിരുന്നു. നവീകരണത്തിന് ശേഷം കല്ലറകള്‍ക്ക് പുതിയ ക്രമ നമ്പറുകള്‍ നല്‍കി. പഴയ നമ്പറുകളില്‍ പലതിനും മാറ്റം സംഭവിച്ചു. ഇതോടെ, കല്ലറകളുടെ നമ്പറിലെ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. അതിനാല്‍, അടക്കം ചെയ്തവരെ പള്ളിയിലെ റജിസ്റ്റര്‍ പ്രകാരം കണ്ടെത്തുന്നതിനും തടസ്സമുണ്ട്.

ഇടവക സെമിത്തേരിയില്‍ അടക്കം ചെയ്ത 93 പേരുടെ ബന്ധുക്കളുമായി സംസാരിച്ച ശേഷം കൂടുതല്‍ നടപടികളിലേക്ക് നീങ്ങാനാണ് പള്ളിയുടെ തീരുമാനം. കരിക്കോട്ടക്കരി എസ്എച്ച്ഒ: ആര്‍.എന്‍. പ്രശാന്ത്, എസ്.ഐ: എം.ജെ. ബെന്നി എന്നിവര്‍ ഇന്നലെ സ്ഥലത്ത് എത്തി. അടക്കം ചെയ്തതായി സംശയം പറഞ്ഞ ചിലരുടെ കുടുംബാംഗങ്ങളെ പൊലീസ് സാന്നിധ്യത്തില്‍ സെമിത്തേരിയില്‍ എത്തിച്ചു. 38–ാം നമ്പര്‍ കല്ലറയില്‍ ഇവരുടെ ബന്ധുക്കളെ അടക്കം ചെയ്തിട്ടില്ല എന്നു പരിശോധനയില്‍ വ്യക്തമാക്കി. മരണ റജിസ്റ്റര്‍ പരിശോധിച്ച ശേഷം ലഭ്യമാകുന്ന വസ്തുതകളെ അടിസ്ഥാനമാക്കി കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനാണ് തീരുമാനമെന്ന് കരിക്കോട്ടക്കരി എസ്എച്ച്ഒ അറിയിച്ചു.

കല്ലറ തുറന്നപ്പോള്‍ അസ്വാഭാവികത കണ്ടെത്തിയ ഉടന്‍ പൊലീസിന് വിവരം നല്‍കിയിരുന്നതായി ഇടവക വികാരി ഫാ. ജില്‍ബര്‍ട്ട് കൊന്നയില്‍ പറഞ്ഞു. 13നാണ് അടക്കിനായി കല്ലറ തുറന്നത്. പള്ളിയിലെ ജീവനക്കാര്‍, ബന്ധുക്കള്‍ എന്നിവരടക്കം 6 പേര്‍ ഉണ്ടായിരുന്നു. സംശയകരമായ ഒരു ശരീരം കണ്ടു. ഉടനെ കല്ലറ സ്ലാബിട്ട് മൂടി. മറ്റൊരു കല്ലറയില്‍ സംസ്‌കാരം നടത്തി. അതിരൂപതയില്‍ വിവരം അറിയിച്ചു. പൊലീസില്‍ പരാതി നല്‍കി. സംഭവത്തിന്റെ യാഥാര്‍ഥ്യം കണ്ടെത്തണം. ഇടവകയില്‍ അടക്കം ചെയ്തവരുടെ പട്ടിക പരിശോധിക്കുമെന്നും ഇടവക വികാരി പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പള്ളി സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം  (1 hour ago)

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മലയാള സിനിമയ്ക്കു നല്‍കിയ പരിഗണനകള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ പൃഥ്വിരാജ്  (1 hour ago)

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്  (1 hour ago)

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു  (1 hour ago)

'ആരാണീ കുടിശിക ഉണ്ടാക്കിയത്. ഞങ്ങളാണോ? സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക വരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (2 hours ago)

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (4 hours ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (4 hours ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (5 hours ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (5 hours ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (5 hours ago)

"ധർമ്മടം പി എസ് . ആൻസറിംഗ്" സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി!!!  (6 hours ago)

ഇറാന്‍-യുഎസ് ചര്‍ച്ചകള്‍ക്ക് ഇന്ന് ജനീവയില്‍ തുടക്കം; ഹോര്‍മുസിലൂടെ ഇറാന്‍ കപ്പലുകള്‍ കടത്തിവിടാന്‍ തുടങ്ങി  (6 hours ago)

വീണയുടെ അറസ്റ്റ് അടുത്തയാഴ്ചയുണ്ടാകും.  (6 hours ago)

തൊണ്ണൂറു ദിവസങ്ങളോളം പൂർത്തിയാക്കി അതി മനോഹരം; തൊടുപുഴയിൽ പുരോഗമിക്കുന്നു!!  (6 hours ago)

കിഫ്‌ബിയ്‌ക്കും പിണറായി വിജയനും രൂക്ഷവിമർശനം; വിഡി സതീശൻ സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ്  (6 hours ago)

Malayali Vartha Recommends