ഏറ്റവും സുന്ദരി സായി പല്ലവിയെന്ന് വിനയ് ഫോര്‍ട്ട്

പ്രേമം എന്ന ചിത്രത്തിന് ശേഷം മലയാളത്തില്‍ ഒത്തിരി താരോദയങ്ങള്‍ ഉണ്ടായി. അതിലൊരാളാണ് വിനയ് ഫോര്‍ട്ടും. പ്രേമത്തിന് മുമ്പും ഒത്തിരി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും വിനയ് ഫോര്‍ട്ടിനെ സാധാരണക്കാര്‍ക്കിടയില്‍ എത്തിച്ചത് ചിത്രത്തിലെ വിമല്‍ സര്‍ എന്ന കഥാപാത്രമാണ്.
എന്നാല്‍ ആ കഥാപാത്രത്തെ താന്‍ ആദ്യം പോസിറ്റീവായി സമീപിച്ചിരുന്നില്ല എന്ന് അടുത്തിടെ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വിനയ് ഫോര്‍ട്ട് പറഞ്ഞു. അല്‍ഫോണ്‍സ് പുത്രന്‍ എന്ന സംവിധായരനൊപ്പം വര്‍ക്ക് ചെയ്യാനുള്ള ആഗ്രഹമായിരുന്നുവത്രെ ആ കഥാപാത്രത്തിലെത്തിച്ചത്. സിനിമാ വിശേഷങ്ങളെ കുറിച്ച് വിനയ് ഫോര്‍ട്ട് സംസാരിക്കുന്നു.
സൗന്ദര്യത്തെക്കാള്‍ കൂടുതല്‍ വ്യക്തിത്വത്തിലാണ് ഞാന്‍ വിശ്വസിക്കുന്നത്. പെരുമാറ്റ ശൈലി അടിസ്ഥാനപ്പെട്ടിരിയ്ക്കും ഒരാളോടുള്ള എന്റെ ആകര്‍ഷണം. ഇതെല്ലാം ഒത്തിണങ്ങിയ ഒരു നടിയായി തോന്നിയിട്ടുള്ളത് സായി പല്ലവിയാണ്. മറ്റ് ഏതൊരു നടിയില്‍ നിന്നും സായി പല്ലവി വ്യത്യസ്തമാകുന്നത് അവരുടെ ഗ്രേസ്ഫുള്‍നസും സത്യസന്ധതയുമാണ്.
ഏതൊരു കഥാപാത്രത്തെയും അസാധ്യമായി നോക്കി കാണുന്ന വ്യക്തിയല്ല ഞാന്‍. പ്രേമത്തിന് മുമ്പ് പ്രേക്ഷകര്‍ എന്നെ കൂടുതലായും കണ്ടിരുന്നത് ട്വിസ്റ്റിങ് റോളുകളിലോ വില്ലന്‍ വേഷങ്ങളിലോ ആയിരുന്നു. ഇതില്‍ നിന്ന് വ്യത്യസ്തമായ ഒരു പ്രതിഛായ ലഭിച്ചത് പ്രേമത്തിന് ശേഷമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha






















