ഭീഷണിപ്പെടുത്തി അംഗത്വമെടുപ്പിച്ചു; വനിതാ മതില് പരിപാടിയില്‍ പങ്കെടുത്തില്ലെങ്കില്‍ യൂണിവേഴ്സിറ്റി കോളജിലെ പഠനം ഉപേക്ഷിക്കേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തി:- എസ്.എഫ്.ഐയെ പേടിച്ച് പഠനം ഉപേക്ഷിച്ച മുൻ വിദ്യാർത്ഥിനിയുടെ വെളിപ്പെടുത്തൽ
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ നേതാക്കളുടെ ഭീഷണിയെ തുടര്‍ന്ന് പഠനം ഉപേക്ഷിക്കേണ്ടിവന്നെന്ന് വെളിപ്പെടുത്തി ഇടുക്കി തൊടുപുഴ സ്വദേശിനിയായ വിദ്യാര്‍ഥിനിയുടെ വെളിപ്പെടുത്തല്‍. ഭീഷണിപ്പെടുത്തി അംഗത്വമെടുപ്പിച്ചെന്നും വനിതാ മതില് പരിപാടിയില്‍ പങ്കെടുത്തില്ലെങ്കില്‍ യൂണിവേഴ്സിറ്റി കോളജിലെ പഠനം ഉപേക്ഷിക്കേണ്ടിവരുമെന്നും എസ്.എഫ്.ഐ നേതാക്കള്‍ ഭീഷണിപ്പെടുത്തിയതായും തൊടുപുഴ സ്വദേശിനിയായ സോണ വെളിപ്പെടുത്തി.
യൂണിവേഴ്സിറ്റി കോളജിന്റെ പ്രതാപം അറിഞ്ഞ്, അവിടെ പഠിച്ച് ഭാവി ശോഭനമാക്കാമെന്ന മോഹത്തിലാണ് താൻ കാമ്പസിലേക്ക് പോയത്. എന്നാല്‍ ക്ലാസ് തുടങ്ങിയ അന്നു മുതല്‍ എസ്.എഫ്.ഐ യൂണിറ്റ് നേതക്കളുടെ ഭീഷണിയും, ശകാരവുമാണ്. ഡിപ്പാര്‍ട്ട്മെന്റ് കമ്മിറ്റി നടന്നപ്പോള്‍ ചിരിച്ചുവെന്നുള്ളതാണ് ശത്രുതയ്ക്ക് കാരണമെന്ന് സോണ പറയുന്നു. എസ്.എഫ്.ഐയുടെ പരിപാടികളില്ഭീഷണിപ്പെടുത്തി പങ്കെടുപ്പിച്ചു. എതിര്‍ത്തപ്പോള്‍ സ്വരം മാറി. മര്‍ദ്ദനമടക്കം കണ്ടു മടുത്തപ്പോഴാണ് യൂണിവേഴ്സിറ്റി കോളജ് പഠനം ഉപേക്ഷിച്ചത്. തൊടുപുഴയിലെ സ്വകാര്യ കോളജില്‍ ബി.എ ഹിസ്റ്ററി വിദ്യാര്‍ഥിനിയാണ് ഇപ്പോള്‍ സോണ.
https://www.facebook.com/Malayalivartha