ജനം തന്നെ മറന്നെങ്കിലും തന്നെ ആദ്യം പാര്‍ലമെന്റില്‍ എത്തിക്കുകയും പിന്നീട് തോല്‍പ്പിക്കുകയും ചെയ്തവരെ മുന്‍ എം.പി ഇന്നസെന്റിന് പെട്ടെന്ന് അങ്ങനെ മറക്കാനാകില്ല

ജനം തന്നെ മറന്നെങ്കിലും തന്നെ ആദ്യം പാര്‍ലമെന്റില്‍ എത്തിക്കുകയും പിന്നീട് തോല്‍പ്പിക്കുകയും ചെയ്തവരെ മുന്‍ എം.പി ഇന്നസെന്റിന് പെട്ടെന്ന് അങ്ങനെ മറക്കാനാകില്ല. അതുകൊണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു വര്‍ഷത്തെ എംപി പെന്‍ഷന്‍ അദ്ദേഹം നല്‍കി. ഇക്കാര്യം അദ്ദേഹം ഫെയിസ്ബുക്കിലൂടെ അറിയിച്ചു. മൂന്ന് ലക്ഷം രൂപയുടെ ചെക്ക് തൃശൂര്‍ കലക്ടറേറ്റിലെത്തി ജില്ലാ കലക്ടര്‍ എസ്. ഷാനവാസിന് കൈമാറി. 25000 രൂപയാണ് എം.പിക്ക് ലഭിക്കുന്ന പ്രതിമാസ പെന്‍ഷന്‍. ഒരു വര്‍ഷത്തെ പെന്‍ഷന്‍ തുക പൂര്‍ണമായും ദുരിതബാധിതര്‍ക്കായി നീക്കി വെക്കുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ നടക്കുന്ന നിക്ഷിപ്ത താല്‍പര്യക്കാരുടെ പ്രചാരണത്തെ ചെറുക്കേണ്ടത് ഓരോ മലയാളിയുടേയും കടമയാണെന്നും അദ്ദേഹം പറഞ്ഞു.
എംപി ആയിരിക്കേ, രണ്ട് സന്ദര്‍ഭങ്ങളിലായി ആറ് മാസത്തെ ശമ്പളവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്നസെന്റ് സംഭാവന ചെയ്തിരുന്നു. ഓഖി ദുരന്തകാലത്ത് രണ്ട് മാസത്തേയും 2018ലെ പ്രളയകാലത്ത് നാല് മാസത്തേയും ശമ്പളമാണ് ഇപ്രകാരം നല്‍കിയത്. ഒട്ടാകെ മൂന്ന് ലക്ഷം രൂപ അന്നും സംഭാവനയായി മുഖ്യമന്ത്രിയുടെ നിധിയിലേക്ക് കൈമാറി. അതൊക്കെ വിളിച്ചു പറയുന്നത് ഇഷ്ടമുണ്ടായിട്ടല്ല. പക്ഷേ എന്നെ ഇഷ്ടപ്പെടുന്ന ഒരാളെങ്കിലും ഇത് ആവര്‍ത്തിച്ചാല്‍, അത് അതിജീവിക്കുന്ന കേരളത്തിന് നല്ല സഹായമാകും. ഒപ്പം ഈ ദുരിതാശ്വാസനിധിയെക്കുറിച്ച് നിക്ഷിപ്ത താല്‍പര്യക്കാര്‍ നടത്തുന്ന പ്രചാരണത്തെ നേരിടേണ്ടതുണ്ടെന്നും കരുതുന്നതായി ഇന്നസെന്റ് പറഞ്ഞു.
സിഎംഡിആര്‍എഫ് ഏറ്റവും കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതാണെന്നും ഓരോ മലയാളിയും ഇതിന്റെ ഗുണഭോക്താവാണെന്നും നാം മറന്നു കൂടാ. കെ വി അബ്ദുള്‍ ഖാദര്‍ എംഎല്‍എയും ചടങ്ങില്‍ പങ്കെടുത്തു. എം.പിയായിരിക്കെ സ്വന്തം ചെലവിലും നിരവധി സഹായങ്ങള്‍ കഴിഞ്ഞ പ്രളയകാലത്ത് ഇന്നസെന്റ് ചെയ്തിരുന്നു. സംസ്ഥാനത്ത് ഇരുപത് ലോക്‌സഭാ എം.പിമാരാണ് ഉള്ളത്. കഴിഞ്ഞ തവണ ജയിച്ചവരില്‍ പലരും ഇത്തവണ തോല്‍ക്കുകയും മത്സരിക്കാതിരിക്കുകയും ചെയ്തിട്ടുണ്ട്. അവരെല്ലാം പെന്‍ഷന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയാല്‍ പ്രളയബാധിതര്‍ക്ക് വലിയ ആശ്വാസമാകും. സി.പി.എം- സി.പി.ഐ എം.പിമാരുടെ പെന്‍ഷന്റെ പകുതിയോളം തുക പാര്‍ട്ടി ലെവിയായി പോകുന്നുണ്ട്. യു.ഡി.എഫ് എം.പിമാര്‍ക്ക് ഇക്കാര്യത്തില്‍ അതൊരു പ്രശ്‌നമല്ല.
മുന്‍ എം.പിയെന്ന നിലയില്‍ ഇന്നസെന്റ് ഇപ്പോഴും ചാലക്കുടിയിലെ നിരവധി പ്രവര്‍ത്തനങ്ങളില്‍ സജ്ജീവമാണ്. സിനിമകളുടെ ഇടവേളകളില്‍ അദ്ദേഹം ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും പൊതുപ്രവര്‍ത്തനങ്ങള്‍ക്കും സമയം കണ്ടെത്തുന്നുണ്ട്. സര്‍ക്കാരിന്റെ നിരവധി പദ്ധതികളുമായും പരിപാടികളുമായും സഹകരിക്കുന്നുണ്ട്. പ്രത്യേകിച്ച് ആരോഗ്യവകുപ്പിന്റെ. മുഖ്യമന്ത്രിയും മന്ത്രിമാരും ചെയ്യുന്ന പുതിയ പദ്ധതികളും പരിപാടികളും സംബന്ധിച്ചുള്ള വിവരങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ അദ്ദേഹം പൊതുജനങ്ങളെ അറിയിക്കുന്നുണ്ട്. സിനിമയില്‍ തോറ്റ എം.എല്‍.എയായി തകര്‍ത്ത് അഭിനയിച്ച ഇന്നസെന്റ് ജീവിതത്തില്‍ എം.പിയായെങ്കിലും ജനങ്ങളെ മറന്നില്ല എന്നത് വലിയ സന്ദേശമാണ്.
https://www.facebook.com/Malayalivartha