Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

ദുരിതാശ്വാസ ക്യാമ്പില്‍ പണപ്പിരിവ് നടത്തിയ സി.പി.എം പ്രാദേശികനേതാവിനെ ന്യായീകരിച്ച് ഉന്നത സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥന്‍ മംഗളപത്രം എഴുതിയത് ആരുടെ താല്‍പ്പര്യം സംരക്ഷിക്കാനാണെന്ന് കോണ്‍ഗ്രസ് 

17 AUGUST 2019 05:05 PM IST
മലയാളി വാര്‍ത്ത

ദുരിതാശ്വാസ ക്യാമ്പില്‍ പണപ്പിരിവ് നടത്തിയ സി.പി.എം പ്രാദേശികനേതാവിനെ ന്യായീകരിച്ച റവന്യൂ സെക്രട്ടറിക്കെതിരെ കെ.പി.സി.സി. പണപ്പിരിവിനെ ന്യായീകരിച്ച് കൊണ്ട് ഒരു ഉന്നത സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥന്‍ മംഗളപത്രം എഴുതിയത് ആരുടെ താല്‍പ്പര്യം സംരക്ഷിക്കാനാണെന്ന് കെ.പി.സി.സി വാര്‍ത്താ കുറിപ്പില്‍ ചോദിച്ചു. സി.പി.എം നേതൃത്വത്തെ ന്യായീകരിക്കേണ്ട ഉത്തരവാദി ത്തമാണോ, അതല്ല ജനക്ഷേമത്തിന് വേണ്ടി തന്റെ ഭരണ ഘടനാപരമായ ദൗത്യം നിര്‍വ്വഹിക്കലാണോ തന്റെ കടമയെന്ന് ഈ ഉദ്യോഗസ്ഥന്‍ വിശദീകരിക്കണം. മാറി മാറി വരുന്ന ഭരണാധികാരികളുടെ താളത്തിന് അനുസരിച്ച് ചുവട് വയ്ക്കുന്ന കോമാളികളായി ഉദ്യോഗസ്ഥ മേധാവികള്‍ ചുരുങ്ങുന്നത് പ്രകൃതി ദുരന്തത്തേക്കാള്‍ വലിയ ധാര്‍മിക ദുരന്തമാണെന്നും വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

പ്രളയവുമായി ബന്ധപ്പെട്ട് വ്യാപകമായി അനധികൃത ബക്കറ്റ് പിരിവ് നടക്കുന്നുവെന്ന ആക്ഷേപം ഉയരുന്നത് കേരളീയ സമൂഹത്തിന് ആകെ കളങ്കം ചാര്‍ത്തുന്നതാണ്. സി.പി.എം. നടത്തുന്ന ഇത്തരം പിരിവുകള്‍ക്ക് വ്യക്തമായ കണക്കോ രേഖകളോ ഇല്ല. ആലപ്പുഴ ജില്ലയില്‍ ചേര്‍ത്തല അംബേദ്കര്‍ കമ്മ്യൂണിറ്റി ഹാളിലെ ദുരിതാശ്വാസ ക്യാമ്പില്‍ സി.പി.എമ്മിന്റെ പ്രാദേശിക നേതാവ് പട്ടിണി പാവങ്ങളായ അന്തേവാസികളില്‍ നിന്നും പണപിരിവ് നടത്തുന്നതിന്റെ തെളിവ് സഹിതമുള്ള ദൃശ്യങ്ങള്‍ പുറത്ത് വന്നത് പൊതുപ്രവര്‍ത്തകര്‍ക്കാകെ നാണക്കേടാണ്. 

രക്ഷാപ്രവര്‍ത്തനങ്ങളിലും പുനരധിവാസ പ്രവര്‍ത്തനങ്ങളിലും എങ്ങനെ പ്രവര്‍ത്തിക്കണമെന്ന ഉജ്ജ്വല മാതൃക കോണ്‍ഗ്രസും പോഷകസംഘടനകളും സംസ്ഥാനത്ത് എല്ലായിടത്തും കാണിച്ചിട്ടുണ്ട്. സത്യസന്ധവും ആത്മാര്‍ത്ഥവുമായി പ്രതിബദ്ധത യോടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരേയും അനുമോദിക്കുന്നു. അനധികൃത പിരിവ് നടത്താതെ ദുരിതബാധിതര്‍ക്കായി സാധന സാമഗ്രികള്‍ ശേഖരിക്കുന്നതിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മാതൃക അനുകരണീയമാണ്. പാര്‍ട്ടിയുടെ അറിവും സമ്മതവുമില്ലാതെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഒരു തരത്തിലുമുള്ള പണപ്പിരിവും നടത്താന്‍ പാടില്ലെന്ന് ഒരിക്കല്‍ കൂടി കെ.പി.സി.സി മുന്നറിയിപ്പ് നല്‍കുന്നു.

കഴിഞ്ഞ പ്രളയകാലത്ത് ഇന്ത്യക്ക് അകത്തും പുറത്തും നിന്നും പ്രവാസികള്‍ അടക്കമുള്ള പൗരന്‍മാരില്‍ നിന്നും വിദേശ ഏജന്‍സികളില്‍ നിന്നും സ്വീകരിച്ച പണത്തിന്റെ കണക്ക് പോലും അവതരിപ്പിക്കാന്‍ കഴിയാത്ത സംസ്ഥാന ഭരണകൂടവും സി.പി.എം. നേതൃത്വവും പ്രതിക്കൂട്ടിലാണെന്ന കാര്യം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിസ്മരിക്കരുതെന്നും പറയുന്നു. ഐജി ഓഫിസ് മാര്‍ച്ചിനിടെ മൂവാറ്റുപുഴ എം.എല്‍.എ ഉള്‍പ്പടെയുള്ള നേതാക്കള്‍ക്കെതിരെ പോലീസ് നടത്തിയ മര്‍ദ്ദന മുറയെ ന്യായീകരിക്കുകയും ആരോപണ വിധേയരായ പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കാതെ വെള്ളപൂശുകയും ചെയ്ത ഡി.ജി.പിയുടെ നടപടിയെ സി.പി.ഐ. എങ്ങനെ നോക്കി കാണുന്നുവെന്ന് പ്രസിഡന്റ് മുല്ലപ്പള്ളി ചോദിച്ചു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ 13-കാരിയെ പുറത്തിറക്കേണ്ട; കടുപ്പിച്ച് ഹൈക്കോടതി! സെല്ലിൽ പെൺകൊച്ചിന്റെ പൊട്ടിച്ചിരി; തെളിവെടുപ്പ് നടന്നാൽ സംഭവിക്കുന്നത്  (18 minutes ago)

Pickaxe Mountain-പിളർത്താൻ 'പെനെട്രേറ്റർ ഇറക്കി പെന്റഗൺ ഇറാന്റെ രഹസ്യ ആണവകോട്ട ഭൂമിക്കടിയിൽ സ്ഫോടനം..!  (24 minutes ago)

പരിശീലനത്തിനിടെ ചൈനീസ് നിര്‍മിത ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു  (9 hours ago)

പശുമോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു  (9 hours ago)

ഇ ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്  (10 hours ago)

റെയില്‍വേ പാതയിരട്ടിപ്പിക്കല്‍ പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി  (10 hours ago)

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍.മോഹനന്‍ അന്തരിച്ചു  (10 hours ago)

പെയിന്റ് ബക്കറ്റിനുള്ളിലൊളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍  (10 hours ago)

വീണയ്ക്ക് ലഭിച്ചത് സേവനത്തിന് നല്‍കിയ പ്രതിഫലം, പണം ലഭിക്കുമ്പോള്‍ റിയാസ് ഭര്‍ത്താവല്ലെന്ന് ആഞ്ഞടിച്ച് പിണറായി  (11 hours ago)

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (11 hours ago)

മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപികയും രണ്‍വീറും  (11 hours ago)

മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ മഴപെയ്ത് വെള്ളം ഊര്‍ന്നിറങ്ങുന്നെന്ന പരാതി പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (11 hours ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (13 hours ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (14 hours ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (14 hours ago)

Malayali Vartha Recommends