ഫ്ലാറ്റുകൾ പൊളിക്കുന്നതില്‍ വിയോജിപ്പുമായി ഹൈക്കോടതി മുന്‍ ജഡ്ജി ബി.കെമാല്‍ പാഷ; കെട്ടിടമല്ല പൊളിച്ചുകളയുന്നത്, അവിടെ താമസിക്കുന്നവരുടെ ജീവിതമാണെന്നും, ഫ്‌ളാറ്റുകളില്‍ കഴിയുന്നവര്‍ പറയുന്നതു കൂടി കേള്‍ക്കാന്‍ സുപ്രീം കോടതി തയ്യാവറാകണമെന്നും കെമാല്‍ പാഷ:- മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിനെതിരെ സങ്കട ഹര്‍ജിയുമായി ഫ്‌ളാറ്റ് ഉടമകള്‍

എറണാകുളം മരട് നഗരസഭയിലെ നാല് ഫ്ലാറ്റുകൾ പൊളിച്ചുമാറ്റാനുള്ള നീക്കത്തിനെതിരെ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സങ്കട ഹർജി നൽകാനൊരുങ്ങി ഫ്ലാറ്റുടമകൾ. ഫ്‌ളാറ്റുകളിലെ താമസക്കാര്‍ ഇമെയില്‍ മുഖാന്തരം സങ്കട ഹര്‍ജി അയക്കുന്നത്. ഇതിനു പുറമേ 140 എം.എല്‍.എമാര്‍ക്കും നിവേദനം സമര്‍പ്പിക്കും. കോടതിയിലെ ഹര്‍ജികള്‍ക്കു പുറമേയാണ് ഫ്‌ളാറ്റുടമകള്‍ അവസാന ആശ്രയമായി സങ്കടഹര്‍ജികള്‍ നല്‍കുന്നത്.
അതിനിടെ, ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയില്‍ നിന്നും നിയമോപദേശം തേടി. ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതില്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ നിന്ന് അന്ത്യശാസനം വന്നതിനു പിന്നാലെയാണ് അഭിഭാഷക തലത്തിലുള്ള സംഘം നിയമോപദേശം തേടിയത്. കഴിഞ്ഞ ദിവസം സംസ്ഥാന സര്‍വീസിലെ ഒരു മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥ തുഷാര്‍ മേത്തയുമായി കൂടിക്കാഴ.ചയ്ക്ക് ശ്രമിച്ചിരുന്നുവെങ്കിലും നടന്നിരുന്നില്ല.
സോളിസിറ്റര്‍ ജനറല്‍ നല്‍കിയ നിയമോപദേശപ്രകാരമാണ് കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി ടോം ജോസ് ഫ്‌ളറ്റുകളില്‍ സന്ദര്‍ശനം നടത്തിയതും ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ നോട്ടീസ് നല്‍കിയതും. ചീഫ് സെക്രട്ടറിക്കെതിരായ കോടതിയലക്ഷ്യ നടപടി ഒഴിവാക്കാനുള്ള നീക്കമായിരുന്നു ഇത്. സെപ്തംബര്‍ 20ന് റിപ്പോര്‍ട്ട് നല്‍കുമ്ബോള്‍ ഫ്‌ളാറ്റുകളില്‍ നിന്ന് ഒഴിയണമെന്ന് കാണിച്ച് നോട്ടീസ് നല്‍കിയതും ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ കമ്ബനികളില്‍ നിന്ന് താല്‍പര്യപത്രം ക്ഷണിച്ചുകൊണ്ടുള്ള പരസ്യം നല്‍കിയതുമുള്‍പ്പെടെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടും.
കോടതി ഉത്തരവ് പാലിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്നും ഫ്‌ളാറ്റ് പൊളിക്കാനുള്ള നടപടി സ്വീകരിച്ചതായും കാണിക്കുന്നതിനും അങ്ങനെ കോടതിയലക്ഷ്യ നടപടിയില്‍ നിന്ന് തലയൂരാനുമാണ് നീക്കം. സെപ്തംബര്‍ 23ന് കേസ് പരിഗണിക്കുമ്ബോള്‍ സംസ്ഥാന സര്‍ക്കാരിനു വേണ്ടി സോളിസിറ്റര്‍ ജനറല്‍ തന്നെ സുപ്രീം കോടതിയില്‍ ഹാജരാകുമെന്നാണ് സൂചന.
അതിനിടെ, ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതില്‍ വിയോജിപ്പുമായി ഹൈക്കോടതി മുന്‍ ജഡ്ജി ബി.കെമാല്‍ പാഷ രംഗത്തെത്തി. സാമാന്യ നീതി തത്വമനുസരിച്ച് ഫ്‌ളാറ്റുകളില്‍ കഴിയുന്നവര്‍ പറയുന്നതു കൂടി കേള്‍ക്കാന്‍ സുപ്രീം കോടതി തയ്യാവറാകണം. കെട്ടിടമല്ല പൊളിച്ചുകളയുന്നത്, അവിടെ താമസിക്കുന്നവരുടെ ജീവിതമാണെന്നും അദ്ദേഹം പറഞ്ഞു. മരടില്‍ പ്രതിഷേധ സമരം നടത്തുന്ന ഫ്‌ളാറ്റുടമകഴെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു അദ്ദേഹം.
വിധി ബാധിക്കുന്നവരെ കേള്‍ക്കാതെയാണ് സുപ്രീം കോടതി ഉത്തരവ് നല്‍കിയത്. അനുഛേദം 142 അനുസരിച്ച് സുപ്രീം കോടതിക്ക് സമ്ബൂര്‍ണ നീതി ഉറപ്പാക്കാന്‍ അവകാശമുണ്ട്. അതനുസരിച്ച് ഫ്‌ളാറ്റുകളില്‍ താമസിക്കുന്നവര്‍ക്കുള്ള സംരക്ഷണം കൂടി നല്‍കിക്കൊണ്ടുള്ള ഉത്തരവിടാമായിരുന്നു. തിരുത്തല്‍ ഹര്‍ജിയിലൂടെ ഈ നീതി ഫ്‌ളാറ്റ് ഉടമകള്‍ക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
വിധി നടപ്പാക്കുന്നതില്‍ കുറച്ച് കാലതാമസം വരുത്താമെന്നല്ലാതെ സര്‍ക്കാരിന് മറ്റൊന്നും ചെയ്യാനാവില്ല. ഫ്‌ളാറ്റുകള്‍ പൊളിച്ചാല്‍ തതുല്യമായ സംവിധാനം ഒരുക്കി നല്‍കാന്‍ സര്‍ക്കാരിനാകണം. അത് സര്‍ക്കാരിന്റെ ബാധ്യതയാണ്. ഏതെല്ലാം രീതിയില്‍ ഈ വിധിയെ മറികടക്കാനാവുമെന്ന് സര്‍ക്കാര്‍ പരിശോധിച്ച് നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹര്‍ജി കൂടാതെ, ഫ്ലാറ്റുകളിലെ താമസക്കാർ ഒപ്പിട്ട ഹർജി ഇ-മെയിൽ ആയി അയക്കും. ഇതോടൊപ്പം സംസ്ഥാനത്തെ 140 എംഎൽഎമാർക്കും നിവേദനം നൽകും. തങ്ങളായി നിയമ ലംഘനമൊന്നും നടത്തിയിട്ടില്ലെന്നും ഫ്ലാറ്റ് ഉടമകൾ പറഞ്ഞു.
https://www.facebook.com/Malayalivartha