കേരള ഭാഗ്യക്കുറിയുടെ 12 കോടി നേടിയത് കരുനാഗപ്പള്ളിയിലെ ജ്വല്ലറി ജീവനക്കാര്‍... ആറു പേരും ചേര്‍ന്ന് ബുധനാഴ്ച കരുനാഗപ്പള്ളിയിലെ വിതരണക്കാരനില്‍ നിന്നാണ് ടിക്കറ്റ് വാങ്ങിയത്... കേരള ലോട്ടറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയാണിത്
കേരള ഭാഗ്യക്കുറിയുടെ 12 കോടി സ്വന്തമാക്കിയത് കരുനാഗപ്പള്ളിയിലെ ജ്വല്ലറി ജീവനക്കാര്‍. കേരള ലോട്ടറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയാണ് ഇത്. ഇവര്‍ ഒരുമിച്ച് ടുത്ത ടിക്കറ്റിനാണ് ഭാഗ്യം കടാക്ഷിച്ചത്. ആറു ജീവനക്കാര്‍ ഒരുമിച്ച് ചേര്‍ന്നാണ് ടിക്കറ്റെടുത്തത്. കരുനാഗപ്പള്ളി ചുങ്കത്ത് ജ്വല്ലറിയിലെ ജീവനക്കാരാണ് ഇവര്‍.
വൈക്കം കുന്തത്തില്‍ ചിറയില്‍ വിവേക് , തൃശൂര്‍ പരപ്പൂര് പുത്തൂര്‍ ഹൗസില്‍ റോണി, ചവറ തെക്കുഭാഗം നടുവത്തുചേരി രതീഷ് ഭവനത്തില്‍ രതീഷ്കുമാര്‍, ചവറ തോട്ടിന് വടക്ക് രാജീവത്തില്‍ രാജീവന്, തൃശൂര്‍ പാലിശ്ശേരി കരോട്ടുപുറം ഹൗസില്‍ സുബിന് തോമസ്, ശാസ്താംകോട്ട ശാന്തി വിലാസത്തില്‍ റംജിന്‍ ജോര്‍ജ്
എന്നിവര്‍ക്കാണ് ഈ ഭാഗ്യം ലഭിച്ചത്.
തിരുവനന്തപുരം ഗോര്‍ക്കി ഭവനില്‍ മന്ത്രി ജി. സുധാകരനാണ് ഓണം ബംബര്‍ ജേതാവിനെ നറുക്കെടുത്തത്.
നികുതിയും കമീഷനും കിഴിച്ച് ഏഴ് കോടി 56 ലക്ഷം രൂപ ഇവര്‍ക്ക് ലഭിക്കും. 1.20 കോടി ഏജന്‍സിക്ക് കമീഷനായി ലഭിക്കും. ഇവര്‍ ആറു പേരും 100 രൂപ വീതം എടുത്ത് രണ്ടു ടിക്കറ്റാണ് ബുധനാഴ്ച കായംകുളത്തെ ഏജന്റ് ശിവന്‍കുട്ടിയുടെ കരുനാഗപ്പള്ളിയിലെ വിതരണക്കാരനില്‍ നിന്ന് വാങ്ങിയത്. രണ്ടാം സമ്മാനമായി 50 ലക്ഷം വീതം പത്തുപേര്‍ക്ക് ലഭിച്ചു.
https://www.facebook.com/Malayalivartha