സങ്കടക്കാഴ്ചയായി... അച്ചൻകോവിലാറ്റിൽ കുളിക്കാൻ ഇറങ്ങിയ പ്ലസ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു....

സങ്കടക്കാഴ്ചയായി... അച്ചൻകോവിലാറ്റിൽ കുളിക്കാൻ ഇറങ്ങിയ ഐരവൺ പി.എസ്.വി.പി.എം ഹയർ സെക്കൻഡറി സ്കൂളിലെ രണ്ടു പ്ലസ്ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു.
കോന്നി മരങ്ങാട്ടുമുക്ക് നെടുമൺകോട്ട് വില്ലയിൽ ഷിബു - ഷേർളി ദമ്പതികളുടെ മകൻ ഡെന്നിസ് ഷിബു (17), പയ്യനാമൺ മനക്കലെത്ത് ബിനോയി - ഷീന ദമ്പതികളുടെ മകൻ ഷിബിൻ ബിനോയ് (17) എന്നിവരാണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് 2.30ന് സ്കൂളിൽ നിന്ന് 500 മീറ്റർ അകലെയുള്ള ഐരവൺ പുതിയകാവ് ക്ഷേത്രകടവിലായിരുന്നു അപകടം നടന്നത്. സ്കൂൾ മൈതാനത്ത് ഫുട്ബാൾ പ്രാക്ടീസ് കഴിഞ്ഞ് കുളിക്കാനായി ഇറങ്ങിയതായിരുന്നു രണ്ടുപേരും. കയത്തിൽ അകപ്പെട്ട കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയ പ്രദേശവാസികളാണ് രക്ഷാപ്രവർത്തനം നടത്തിയത്.
മുങ്ങിതാഴ്ന്ന ഇരുവരെയും ഉടൻതന്നെ കരയ്ക്കെത്തിച്ചെങ്കിലും ഡെന്നിസിന്റെ ജീവൻ നഷ്ടമായിരുന്നു. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് ഷിബിൻ മരിച്ചത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സും സ്ഥലത്ത് എത്തിയിരുന്നു. മൃതദേഹങ്ങൾ കോന്നി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലാണ്. സംസ്കാരം പിന്നീട്. ഷിബിന് ഒരു സഹോദരനും ഡെന്നീസിന് ഒരു സഹോദരിയുമുണ്ട്.
"
https://www.facebook.com/Malayalivartha

























