പളളിക്കല്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്ത സംഭവം.... തിരുവനന്തപുരത്ത് ഇന്നും ഡോക്ടര്‍മാരുടെ പ്രതിഷേധ സമരം....
പളളിക്കല്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നും തിരുവനന്തപുരം ജില്ലയില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരം നടത്തുന്നു. കെജിഎംഒഎയുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍ കൂട്ട അവധിയെടുത്താണ് പ്രതിഷേധിക്കുന്നത്. രണ്ട് ദിവസം മുന്‍പും സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ ഒരു മണിക്കൂര്‍ ഒപി ബഹിഷ്കരിച്ച് പ്രതിഷേധിച്ചിരുന്നു.
എന്നാല്‍ അതിന് ഫലം കാണാത്തതിനാലാണ് വീണ്ടും സമരത്തിനിറങ്ങുന്നത്. ഡോക്ടര്‍മാരുടെ സമരത്തെ തുടര്‍ന്ന് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇന്ന് ഒപി ഉണ്ടായിരിക്കില്ല. കാഷ്വാലിറ്റി വിഭാഗം മാത്രമേ പ്രവര്‍ത്തിക്കുകയുളളൂ. ഇതിനൊപ്പം, ഐഎംഎയുടെ നേതൃത്വത്തില്‍ രണ്ട് മണിക്കൂര്‍ ഒപി ബഹിഷ്കരിക്കുന്നതിനാല്‍ സ്വകാര്യ ആശുപത്രികളേയും സമരം ബാധിക്കുമെന്നാണ് സൂചന.
https://www.facebook.com/Malayalivartha