Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

കയ്യടിക്കണോ കൂകണോ? കാലാകാലങ്ങളായി തുടര്‍ന്ന് വന്നിരുന്ന കലാപരിപാടികള്‍ അവസാനിപ്പിക്കാന്‍ പി.എസ്.സി. തീരുമാനം; പി.എസ്.സി പരീക്ഷ ഹാളില്‍ കയറാന്‍ ഇനി സകലതും മാറ്റണം

20 SEPTEMBER 2019 02:23 PM IST
മലയാളി വാര്‍ത്ത

More Stories...

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ

കനത്ത മഴയ്‌ക്കിടെ കൂറ്റൻ ഗണേശ വിഗ്രഹം ഭക്തരുടെ മേലേക്ക് മറിഞ്ഞുവീണ് അപകടം

  കോഴിക്കോട് കൊടുവള്ളിയിൽ മദ്രസാ ബസാറിൽ ചരക്ക് ലോറിക്ക് തീപിടിച്ചു...ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

യൂണിവേഴ്‌സിറ്റി കോളേജിലെ കുത്തുകേസിലെ പ്രതികള്‍ പി.എസ്.സി. പരീക്ഷത്തട്ടിപ്പ് നടത്തിയതിന്റെ പശ്ചാത്തലത്തില്‍ അടിമുടി മാറാനൊരുങ്ങുകയാണ് പി.എസ്.സി. ഒരു വശത്ത്, മുന്‍ വര്‍ഷങ്ങളിലും തട്ടിപ്പ് നടന്നോയെന്നറിയാന്‍ ക്രൈം ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തുന്നതിനിടേയാണ് പി.എസ്.സി.യുടെ കര്‍ശന നിലപാട്.

പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയിലെ ചോദ്യപേപ്പര്‍ തട്ടിപ്പിനെതുടര്‍ന്ന് പരീക്ഷ നടത്തിപ്പില്‍ സമഗ്ര അഴിച്ചുപണിക്കൊരുങ്ങിയിരിക്കുകയാണ് പി.എസ്.സി. ആദ്യപടിയായി പരീക്ഷമുറികളില്‍ വാച്ച്, പഴ്‌സ്, മൊബൈല്‍ ഫോണ്‍ എന്നിവക്ക് വിലക്ക് ഏര്‍പ്പെടുത്തി. നിലവില്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ഉദ്യോഗാര്‍ഥിയുടെ കൈയിലോ പരീക്ഷഹാളിലുള്ള ഇന്‍വിജിലേറ്ററുടെ മേശപ്പുറത്തോ ക്ലാസിന് വെളിയിലോ വെക്കാമായിരുന്നു. ഇനിമുതല്‍ പരീക്ഷ ഹാളിന് പുറത്തുപോലും ഇവ വെക്കാന്‍ സമ്മതിക്കില്ല. പകരം പരീക്ഷാ കേന്ദ്രങ്ങളില്‍ പരീക്ഷഹാളിന് ദൂരത്തായി ഒരു ക്ലാസ് റൂം ക്ലോക്ക് റൂമാക്കി മാറ്റും. കാവലിന് 200 രൂപ നിരക്കില്‍ പ്രതിഫലം നല്‍കി ആളെ നിയമിക്കാവുന്നതാണ്.

ഇന്‍വിജിലേറ്റര്‍മാരും ക്ലാസ് റൂമില്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല. ചീഫ് സൂപ്രണ്ട്, അഡീഷനല്‍ ചീഫ് സൂപ്രണ്ട് എന്നിവര്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി മാത്രമേ പരീക്ഷസമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാവൂ. ഇതുസംബന്ധിച്ച കരട് റിപ്പോര്‍ട്ട് പി.എസ്.സി തയാറാക്കി. റിപ്പോര്‍ട്ട് തിങ്കളാഴ്ച ചേരുന്ന പി.എസ്.സി യോഗം ചര്‍ച്ച ചെയ്യും. തിരിച്ചറിയല്‍ രേഖ, അഡ്മിഷന്‍ ടിക്കറ്റ്, നീല, കറുത്ത ബാള്‍പോയന്റ് പേന എന്നിവ മാത്രമേ ഉദ്യോഗാര്‍ഥിക്ക് പരീക്ഷ ഹാളിനുള്ളില്‍ അനുവദിക്കൂ.

ഈ കാര്യങ്ങള്‍ അഡീഷനല്‍ ചീഫ് സൂപ്രണ്ടുമാരായ ഇന്‍വിജിലേറ്റര്‍മാര്‍ ഉറപ്പാക്കണം. സംശയം തോന്നുന്ന ഉദ്യോഗാര്‍ഥികളുടെ ദേഹ പരിശോധനയുള്‍പ്പെടെ പുരുഷവനിത ഉദ്യോഗസ്ഥരുടെ സഹായത്തോടെ നടത്താമെന്നും കരട് റിപ്പോര്‍ട്ടിലുണ്ട്.

നിലവില്‍ പരീക്ഷ നടക്കുന്നതിന് 15 മിനിറ്റിന് മുമ്പ് മാത്രമേ ഉദ്യോഗാര്‍ഥികളെ ക്ലാസ് റൂമില്‍ പ്രവേശിപ്പിക്കൂ. ഉദ്യോഗാര്‍ഥികള്‍ക്കൊപ്പം വരുന്ന രക്ഷാകര്‍ത്താക്കളെ സ്‌കൂള്‍ കോമ്പൗണ്ടില്‍ കടത്തിവിടാന്‍ പാടില്ല. പരീക്ഷയുടെ ഉത്തരവാദിത്തം പൂര്‍ണമായും ചീഫ് സൂപ്രണ്ടിനായിരിക്കും. പകരം ക്ലര്‍ക്കിനെ ഏല്‍പിക്കാന്‍ പാടില്ല. പരീക്ഷ ഡ്യൂട്ടിക്ക് അധ്യാപകരെതന്നെ ഇന്‍വിജിലേറ്റര്‍മാരായി നിയമിക്കും. ഇവര്‍ നിര്‍ബന്ധമായും തിരിച്ചറിയല്‍ കാര്‍ഡ് ധരിക്കണം.
പരീക്ഷ തുടങ്ങുന്നതിന് 10 മിനിറ്റ് മുമ്പ് മാത്രമേ ചോദ്യപേപ്പര്‍ കവര്‍ പൊട്ടിക്കാന്‍ അനുവദിക്കാവൂ. ഇക്കാര്യത്തില്‍ ഇളവ് നല്‍കില്ല. അടുത്തമാസം അഞ്ചു മുതല്‍ നടക്കുന്ന പരീക്ഷകള്‍ ഈ മാര്‍ഗനിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ നടപ്പാക്കാനാണ് കമീഷന്റെ തീരുമാനം.

പരീക്ഷ ഔദ്യോഗികമായി തുടങ്ങുന്നതിനുള്ള ബെല്‍ അടിച്ചാല്‍ ഉടന്‍ പുറത്ത് സ്ഥാപിച്ച ക്ലാസ് റൂം അലോട്ട്മന്റെ് ലിസ്റ്റ് നീക്കംചെയ്ത് സെന്ററിലെ ഗേറ്റ് അടയ്ക്കണം. എല്ലാ ഇന്‍വിജിലേറ്റര്‍മാരും തങ്ങളുടെ ക്ലാസ് റൂമില്‍ ഹാജരായ ഉദ്യോഗാര്‍ഥിയുെട ഒപ്പും തിരിച്ചറിയല്‍ കാര്‍ഡും പരിശോധിച്ച് ഒരാള്‍ തന്നെയാണെന്ന് ഉറപ്പുവരുത്തണം. ഇതിനുശേഷമേ ഒ.എം.ആര്‍ ഷീറ്റ് നല്‍കാവൂ.

പരീക്ഷസമയം കഴിയുംവരെ ഇന്‍വിജിലേറ്റര്‍മാര്‍ പരീക്ഷ ഹാളില്‍ ഉണ്ടാകണം. ഉദ്യോഗാര്‍ഥികള്‍ പരീക്ഷസമയത്ത് നടത്തുന്ന ക്രമക്കേടുകള്‍ക്ക് അസി. സൂപ്രണ്ടുമാരായ ഇന്‍വിജിലേറ്റര്‍മാരായിരിക്കും ഉത്തരവാദി. പരീക്ഷക്ക് മുമ്പ് ഇതുസംബന്ധിച്ച സത്യപ്രസ്താവന ഇന്‍ വിജിലേറ്റര്‍മാര്‍ പി.എസ്.സിക്ക് ഒപ്പിട്ട് നല്‍കണം.
ചോദ്യപേപ്പര്‍ നല്‍കുന്നതിന് മുമ്പ് അണ്‍യൂസ്ഡ് ഒ.എം.ആര്‍ ഷീറ്റ് റദ്ദുചെയ്യണം. ഇവ എണ്ണി തിട്ടപ്പെടുത്തി ചോദ്യപേപ്പര്‍ പാക്കറ്റില്‍ വെച്ച് സീല്‍ ചെയ്യണം. ഈ കര്‍ശന നിര്‍ദേശങ്ങളോട് ഉദ്യോഗാര്‍ത്ഥികള്‍ എങ്ങനെ പ്രതികരിക്കുമെന്ന് കണ്ടറിയാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (39 minutes ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (1 hour ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (1 hour ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (2 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (2 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (3 hours ago)

കനത്ത മഴയ്‌ക്കിടെ കൂറ്റൻ ഗണേശ വിഗ്രഹം ഭക്തരുടെ മേലേക്ക് മറിഞ്ഞുവീണ് അപകടം  (3 hours ago)

  കോഴിക്കോട് കൊടുവള്ളിയിൽ മദ്രസാ ബസാറിൽ ചരക്ക് ലോറിക്ക് തീപിടിച്ചു...ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (3 hours ago)

അജിത്തിന്റെ കാറോട്ട മത്സരം കാണാൻ തൃഷയും; ക്യാമറ കണ്ടതോടെഒളിച്ച് വിജയ്, വീഡിയോ വയറൽ  (3 hours ago)

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല... പവന് 1,13,240 രൂപ  (3 hours ago)

അമ്മായിഅപ്പനെ കൊന്ന് മരുമകളുടെ ആറാട്ട്...ബന്ധുക്കളുടെ മുന്നിൽ സിനിമയെ വെല്ലും അഭിനയം...പണി കിട്ടിയത് ആ ഒരു സംശയത്തിൽ; കാൺപുരിലെ അരുംകൊലയിൽ നടുക്കം മാത്രം..  (3 hours ago)

ചാമ്പ്യൻസ് ബോട്ട് ലീഗ്‌ ആറാം സീസൺ ആലപ്പുഴയിൽ തുടങ്ങും... ഉദ്ഘാടന മത്സരം 19ന് കരുവാറ്റയിൽ  (3 hours ago)

'സി.പി.എം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി': വെളിപ്പെടുത്തലുമായി ജി. സുധാകരൻ  (3 hours ago)

സങ്കടക്കാഴ്ചയായി... അച്ചൻകോവിലാറ്റിൽ കുളിക്കാൻ ഇറങ്ങിയ പ്ലസ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു....  (3 hours ago)

കള്ളപ്രചാരണങ്ങളിലൂടെ സിപിഎമ്മിനെ തകർക്കാനുളള ശ്രമം എന്നുമുണ്ടായിരുന്നുവെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി  (4 hours ago)

Malayali Vartha Recommends