''കമ്പിയില്ലേൽ കമ്പിയെണ്ണും'' ഇബ്രാഹിം കുഞ്ഞിനെ ട്രോളി മന്ത്രി എം എം മണി
മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ ട്രോളി മന്ത്രി എം എം മണി രംഗത്ത്. പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്ലാണ് എം എം മണി പരിഹസിച്ചത്. തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ച പോസ്റ്റിൽ ഇപ്രകാരം പറയുന്നു ; ''കമ്പിയില്ലേൽ കമ്പിയെണ്ണും''. ഈ വാചകം അതിനെയാണ് സൂചിപ്പിക്കുന്നത്. പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ മുന്‍മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്ന വിവരങ്ങൾ പുറത്തു വന്നിരുന്നു.
പാലാരി വട്ടം പാലം അഴിമതി കേസില്‍ അറസ്റ്റിലായ പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടിഒ സൂരജിന്റെ മൊഴിയാണ് വി കെ ഇബ്രാഹിം കുഞ്ഞിന് പണിയായത്. പാലവുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവുകളും അന്നത്തെ പൊതുമരാമത്ത് മന്ത്രിയായ ഇബ്രാഹിം കുഞ്ഞിന്റെ അറിവോടെയാണ് നടന്നതെന്ന് സൂരജ് പറഞ്ഞിരുന്നു. കരാറുകാരന് മുന്‍കൂര്‍ പണം നല്കാന് ഇബ്രാഹിം കുഞ്ഞ് നിര്‍ദ്ദേശിച്ചതായും സൂരജ് മൊഴി നൽകിയത്. ഇതിന് പിന്നാലെയാണ് ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയുമെന്ന വിവരങ്ങൾ പരന്നത്.
https://www.facebook.com/Malayalivartha