Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

പെണ്‍കുട്ടികളുടെ സൗന്ദര്യത്തിന് വിലയിട്ട് വ്യവസായികളുടെയും, പ്രവാസികളുടെയും പോക്കറ്റില്‍ ചൂണ്ടയിടുന്ന സെക്‌സ് റാക്കറ്റുകള്‍ക്കായി വലവിരിച്ച് പോലീസ്; സെക്‌സ് റാക്കറ്റിന്റെ ആസ്ഥാനമായി തൃശൂരിനെ മാറ്റിയെടുക്കാന്‍ ശ്രമിച്ച സീമയും കൂട്ടാളികളും പിടിയിലായതോടെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍

26 SEPTEMBER 2019 03:51 PM IST
മലയാളി വാര്‍ത്ത

ഹണിട്രാപ്പ് സംഘങ്ങള്‍ വ്യാപകമായതോടെ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. വ്യവസായികളേയും പ്രവാസികളേയും ലക്ഷ്യമിട്ടാണ് സൗഹൃദം നടിച്ച് പണം തട്ടുന്ന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഇരകളെ കുരുക്കാന്‍ സംഘം സമൂഹ മാധ്യമങ്ങളാണ് മറയാക്കുന്നത്. കഴിഞ്ഞ ദിവസം കൊച്ചിയില്‍ നിന്ന് 26 കാരി ഉള്‍പ്പെടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊല്ലം കടക്കാവൂരില്‍ നിന്നും തിരുവനന്തപുരത്തുനിന്നും സമാന കേസുകള്‍ നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രവാസി വ്യവസായിയെ നഗ്‌നദൃശ്യം കാണിച്ച് പണം തട്ടിയെന്ന പേരിലാണ് കൊച്ചിയില്‍ കഴിഞ്ഞ ദിവസം അറസ്റ്റുണ്ടായത്.

ഒരേ മാതൃകയിലാണ് ഇത്തരം തട്ടിപ്പുകളെന്ന് പൊലീസ് പറയുന്നു. ആദ്യം സമ്പന്നനായ ഇരയെ കണ്ടെത്തി വിവരം ശേഖരിക്കും. പിന്നീട് സംഘത്തിലെ സുന്ദരിയായ സ്ത്രീ വഴി ഇരയുമായി ബന്ധം സ്ഥാപിക്കും. നേരിട്ട് വിളിക്കുന്നതിന് പുറമെ ഫേസ്ബുക്ക് വഴിയോ മെസഞ്ചര്‍, വാട്‌സ്ആപ് വഴിയോ സൗഹൃദം സ്ഥാപിക്കും. പിന്നെ, നേരിട്ട് കാണണമെന്ന് ആവശ്യപ്പെടും. സ്വകാര്യനിമിഷങ്ങള്‍ സംഘാംഗങ്ങള്‍ ഒപ്പിയെടുക്കും. ഇങ്ങനെയാണ് കെണിയിലകപ്പെടുത്തുന്നത്. ദൃശ്യങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാന്‍ ലക്ഷങ്ങളാണ് ആവശ്യപ്പെടുക. അപമാനം ഭയന്ന് ഭൂരിഭാഗം പേരും തുക നല്‍കുകയാണ് പതിവ്. ഒരിക്കല്‍ കുടുങ്ങിയാല്‍ രക്ഷപ്പെടുക പ്രയാസമാണ്.

കൊച്ചി സ്വദേശിയായ ഖത്തര്‍ വ്യവസായിയോട് 50 ലക്ഷമാണ് സംഘം ആവശ്യപ്പെട്ടത്. ആദ്യം ആത്മഹത്യക്കൊരുങ്ങിയ വ്യവസായി, സുഹൃത്തി!ന്റെ ഉപദേശപ്രകാരം പൊലീസിനെ സമീപിക്കുകയായിരുന്നു. മുന്‍പരിചയമില്ലാത്തവര്‍ സമൂഹമാധ്യമങ്ങള്‍വഴി സൗഹൃദം സ്ഥാപിക്കാനൊരുങ്ങുന്നുവെങ്കില്‍ ശ്രദ്ധിക്കണമെന്നാണ് പൊലീസ് നല്‍കുന്ന മുന്നറിയിപ്പ്. സംസ്ഥാനാന്തര പെണ്‍വാണിഭ റാക്കറ്റിലെ മുഖ്യകണ്ണിയായ തളിക്കുളം കണ്ണോത്തുപറമ്പില്‍ സീമ പോലീസ് പിടിയിലായതിന് പിന്നാലെ പുറത്ത് വന്നത് ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകളായിരുന്നു. ഇവര്‍ക്കു വിദേശ രാജ്യങ്ങളിലേക്കു വരെ നീളുന്ന പെണ്‍വാണിഭ ബന്ധങ്ങളുണ്ടെന്നാണ് പൊലീസിനു ലഭിച്ച വിവരം. പല സംസ്ഥാനങ്ങളില്‍ നിന്നു പെണ്‍കുട്ടികളെ എത്തിച്ച് ഇടപാടുകാര്‍ക്കു കാഴ്ചവയ്ക്കുന്ന റാക്കറ്റിന്റെ ആസ്ഥാനമായി തൃശൂരിനെ സീമയും സംഘവും മാറ്റിയെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

നഗരത്തിലെ ലോഡ്ജുകളില്‍ വന്‍കിട പെണ്‍വാണിഭം നടത്തിയെന്ന കേസില്‍ തളിക്കുളം കണ്ണോത്തുപറമ്പില്‍ സീമ ചൊവ്വാഴ്ചയാണ് പൊലീസ് മുന്‍പാകെ കീഴടങ്ങിയത്.ഇവരുടെ സംഘത്തില്‍പ്പെട്ട 12 യുവതികളെ പെണ്‍വാണിഭത്തിന് രണ്ടു കേസുകളിലായി പൊലീസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. സമാന കേസുകളില്‍ മുന്‍പും പിടിയിലായിട്ടുള്ള സീമയ്‌ക്കെതിരെ ഈസ്റ്റ്, വെസ്റ്റ്, നെടുപുഴ സ്‌റ്റേഷനുകളിലായി ഏഴു കേസുകള്‍ നിലവിലുണ്ട്. സീമയെ ചോദ്യം ചെയ്തതില്‍ നിന്ന് വിദേശ രാജ്യങ്ങളിലേക്കു വരെ നീളുന്നതാണ് ഇവരുടെ പെണ്‍വാണിഭ ബന്ധങ്ങളെന്നു വ്യക്തമായി. പിടിക്കപ്പെടുമ്പോഴെല്ലാം ഉന്നത സ്വാധീനത്തിന്റെ മറവില്‍ പിഴയടച്ച് രക്ഷപ്പെടുന്നതാണ് രീതി. തൃശൂരിലെ പ്രമുഖ ഹോട്ടലുകളില്‍ ഇതര സംസ്ഥാന യുവതികളെ എത്തിച്ചു മുറികള്‍ സ്ഥിരവാടയ്‌ക്കെടുത്തു പാര്‍പ്പിച്ചാണ് സീമയും സംഘവും ഇടപാട് നടത്തിയിരുന്നത്.

പഞ്ച നക്ഷത്ര ഹോട്ടലുകളില്‍ പോലീസ് പരിശോധനയ്ക്ക് സാധ്യത കുറവാണെന്ന് മനസിലാക്കിയാണ് ഈ വഴിതന്നെ സീമയും കൂട്ടാളികളും തെരഞ്ഞെടുക്കുന്നത്. ഒരേ സമയം അറുപതോളം യുവതികളെ ഇവര്‍ നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ പാര്‍പ്പിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. ഹോട്ടലുകളില്‍ ജോലിക്കെന്ന പേരിലാണ് ഇവര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നു പെണ്‍കുട്ടികളെ റിക്രൂട്ട് ചെയ്തിരുന്നത്. പെണ്‍വാണിഭത്തിനായി ഗള്‍ഫ് രാജ്യങ്ങളിലേക്കു പെണ്‍കുട്ടികളെ കടത്തിയിട്ടുണ്ടോ എന്ന കാര്യം പൊലീസ് പരിശോധിക്കുന്നുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (3 hours ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (3 hours ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (3 hours ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (3 hours ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (3 hours ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (3 hours ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (3 hours ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (7 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (7 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (8 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (8 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (8 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (9 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (10 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (10 hours ago)

Malayali Vartha Recommends