എലികളെപ്പോലെ മനുഷ്യരെ പുകച്ചു ചാടിക്കുന്നത് സര്‍ക്കാരിന് ചേര്‍ന്നതല്ല; സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള സര്‍ക്കാര്‍ നടപടികളെ വിമര്‍ശിച്ച് ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കെ ആര്‍ ഉദയഭാനു

മരടിലെ ഫ്‌ലാറ്റുകള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള സര്‍ക്കാര്‍ നടപടികളെ വിമര്‍ശിച്ച് ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കെ ആര്‍ ഉദയഭാനു രംഗത്ത്. ഇരുട്ടത്ത് വെള്ളവും വെളിച്ചവും ഇല്ലാതാക്കിയത് മനുഷ്യാവാകാശ ലംഘനമാണെന്ന് ഉദയഭാനു ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
എലികളെപ്പോലെ മനുഷ്യരെ പുകച്ചു പുറത്തുചാടിക്കുന്നത് ഒരു സര്‍ക്കാരിന് ചേര്‍ന്ന മാന്യതയല്ല. ചീഫ് സെക്രട്ടറിയെ ജയിലില്‍ അയച്ചിട്ടായാല്‍പ്പോലും ബദല്‍ മാര്‍ഗം തേടുന്നതിന് സര്‍ക്കാര്‍ ശ്രമിക്കണമായിരുന്നു. സര്‍ക്കാരിന്റെ ശക്തമായ നടപടികള്‍ സുപ്രീംകോടതിയുടെ അനുകമ്ബയ്ക്ക് ഇടയാക്കിയേനെ എന്നും ഫ്‌ലാറ്റ് ഉടമകള്‍ക്ക് അനുകൂലമായ തീരുമാനത്തിന് ഇടയാക്കിയേനെ എന്നും അദ്ദേഹം ഫേയ്‌സ്ബുക്ക് കുറിപ്പില്‍ അദ്ദേഹം പറയുന്നു.
ഇന്ന് രാവിലെയാണ് തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച മരടിലെ നാലു ഫ്‌ലാറ്റുകളില്‍ സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചത്. മരടിലെ ഫ്ലാറ്റുകളിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചു. കനത്ത പൊലീസ് സുരക്ഷയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു കെഎസ്ഇബി അധികൃതരുടെ നടപടി. രാവിലെ ഫ്ലാറ്റുകളിലേക്കുള്ള ജലവിതരണവും നിര്‍ത്തിവച്ചു. പ്രായമായവരെയും കുട്ടികളെയും പോലും പരിഗണിക്കാതെയുള്ള നടപടി കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് ഫ്ലാറ്റ് ഉടമകള്‍ പ്രതികരിച്ചു. ഫ്ലാറ്റിനു മുന്നില്‍ പ്രതിഷേധം തുടരുകയാണ്.
ഇതിനിടെ ചീഫ് ജസ്റ്റിസിനും മനുഷ്യാവകാശ കമ്മിഷനും ഫ്ലാറ്റ് ഉടമകൾ പരാതി നല്‍കി. ടാങ്കര്‍ ലോറികളില്‍ വെള്ളം എത്തിച്ച് ഫ്ലാറ്റ് ഉടമകള്‍ ചെറുത്തുനില്‍പ്പ് തുടരുകയാണ്.ടാങ്കറിൽ വെള്ളമെത്തിക്കുന്ന നടപടി തടയുമെന്നു നഗരസഭ അറിയിച്ചു. പാചകവാതകവിതരണവും ഇന്ന് വൈകിട്ടോടെ നിർത്തി വയ്ക്കും. 29ന് ഫ്ലാറ്റ് ഒഴിപ്പിക്കൽ നടപടി ആരംഭിക്കും.
https://www.facebook.com/Malayalivartha





















