ആദ്യത്തെ സൂചന എനിക്കനുകൂലം!! ജയപ്രതീക്ഷയില്‍ മാണി സി.കാപ്പൻ; എല്‍.ഡി.എഫ് മുന്നിൽ; പാലായിലെ ഉപതെരഞ്ഞെടുപ്പിന്റെ ഫലം വരാന്‍ ഏതാനും സമയം ബാക്കി നില്‍ക്കെ വിജയ പ്രതീക്ഷ പങ്ക്‌വെച്ച് ഇടതുപക്ഷ സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍

പാലാ ഉപതിരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ വോട്ടുകളും സര്‍വീസ് വോട്ടുകളും എണ്ണിത്തുടങ്ങിയിരിക്കുകയാണ്. ആദ്യ ഫല സൂചനയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മുന്നിലാണ്. അതേസമയം, ഇലട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ ഇതുവരെ എണ്ണിത്തുടങ്ങിയില്ല. ഇരുസ്ഥാനാര്‍ത്ഥികളും വിജയപ്രതീക്ഷയോടെയാണ് മത്സരഫലം വീക്ഷിക്കുന്നത്. 10000 വോട്ടിന് മുകളില്‍ ഭൂരിപക്ഷം നേടി വിജയം നേടുമെന്ന് അദ്ദേഹം ഉറപ്പിച്ച് പറയുന്നു. ബിഡിജെഎസിന്റെ അടക്കം വോട്ട് ഇടതുമുന്നണിക്ക് ലഭിച്ചിട്ടുണ്ട്. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും തന്നെ പിന്തുണച്ചിട്ടുണ്ടെന്നും ആയതിനാല്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും അദ്ദേഹം പ്രതികരിച്ചു.
പ്രചാരണത്തിനിടയ്ക്ക് നിര്‍ഭാഗ്യകരമായ ചില കാര്യങ്ങളുണ്ടായി എന്ന സ്വകാര്യദുഖം എനിക്കുണ്ട് അതു മുന്നണിയിലുമുണ്ട്. എങ്കിലും വിജയം ഉറപ്പാണെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം പറഞ്ഞു. തികഞ്ഞ ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ് ക്യാംപ്. രണ്ടില ചിഹ്നത്തില്‍ മത്സരിക്കാന്‍ സാധിക്കാത്തതില്‍ ദുഖമുണ്ട് എങ്കിലും മികച്ച പ്രചാരണം കാഴ്ച വയ്ക്കാന്‍ സാധിച്ചു. മാണി സാറിനോടുള്ള സ്‌നേഹം പാലാക്കാര്‍ എന്നോടും കാണിക്കുെമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുത്തോലി, കൊഴുവനാല്‍ പഞ്ചായത്തുകളില്‍ മാത്രമേ ഞങ്ങള്‍ക്ക് സംശയമുള്ളൂ ബാക്കി എല്ലാ പഞ്ചായത്തുകളിലും ഞങ്ങള്‍ ലീഡ് ചെയ്യുമെന്ന് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ പറഞ്ഞു. പാലാ മുന്‍സിപ്പാലിറ്റിയില്‍ ഞങ്ങള്‍ നന്നായി ലീഡ് ചെയ്യും. 58,000 വോട്ട് കഴിഞ്ഞ തവണ എനിക്ക് കിട്ടിയിട്ടുണ്ട്. ഇതില്‍ 3000 വോട്ട് പോയാലും അതിലേറെ വോട്ടുകള്‍ വരാനുണ്ട്. വ്യക്തിബന്ധങ്ങളിലൂടെ കിട്ടുന്ന വോട്ടുകള്‍ കൂടാതെ ബി.ഡി.ജെ.എസ് വോട്ടും ഞങ്ങള്‍ക്ക് ലഭിക്കും. പി.ജെ ജോസഫ് വിഭാഗത്തിന്റെ വോട്ടും പ്രതീക്ഷിക്കുന്നു. ഞങ്ങള്‍ക്ക് കിട്ടേണ്ട വോട്ടുകള്‍ മാറിപ്പോവാന്‍ ഒരു സാധ്യതയുമില്ല. മാണി സാറിനോട് മൂന്ന് വട്ടം യുദ്ധം ചെയ്തയാളാണ് ഞാന്‍. മാണി സാറിനോളം ശക്തനല്ല ഇപ്പോഴത്തെ സ്ഥാനാര്‍ഥി. ഇക്കാര്യം മണ്ഡലത്തിലെ യുവാക്കളെ സ്വാധീനിക്കുമെന്ന് ഞാന്‍ കരുതുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha





















