വോട്ടെണ്ണലിന്റെ മുന്നോടിയായി യുഡിഎഫ് എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ പള്ളികളിലെത്തി പ്രാര്‍ഥന നടത്തി!! കേരള കോണ്‍ഗ്രസിലെ തര്‍ക്കം എനിക്ക് അനുകൂലമായി... പതിനായിരത്തിലധികം വോട്ടുകള്‍ക്ക് വിജയിക്കുമെന്ന് ഇടതുമുന്നണി സ്ഥാനാര്‍ഥി മാണി സി.കാപ്പന്‍

ഉപതെരഞ്ഞെടുപ്പില്‍ ആദ്യത്തെ മൂന്ന് ബൂത്തുകള്‍ എണ്ണി കഴിയുമ്ബോള്‍ എല്‍ഡിഎഫ് മുന്നില്‍. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ 156 വോട്ടുകള്‍ക്കാണ് മുന്നിലെത്തിയത്. രാമപുരം പഞ്ചായത്തിലെ ബൂത്തുകളാണ് എണ്ണിയത്. നേരത്തെ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ഥികള്‍ ഒപ്പത്തിനൊപ്പം എത്തിയിരുന്നു. 15 പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോമിനും എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി. കാപ്പനും ആറ് വീതം വോട്ടുകള്‍ ലഭിച്ചു. മൂന്ന് വോട്ടുകള്‍ അസാധുവായി.അസാധുവായ വോട്ടുകളെ ചൊല്ലിയുള്ള തര്‍ക്കമാണ് വോട്ടെണ്ണല്‍ വൈകാന്‍ കാരണമായത്.
അതേസമയം വോട്ടെണ്ണലിന്റെ മുന്നോടിയായി യുഡിഎഫ് എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ പള്ളികളിലെത്തി പ്രാര്‍ഥന നടത്തി. പതിനായിരത്തിലധികം വോട്ടുകള്‍ക്ക് വിജയിക്കുമെന്ന് ഇടതുമുന്നണി സ്ഥാനാര്‍ഥി മാണി സി.കാപ്പന്‍ പറഞ്ഞു.കേരള കോണ്‍ഗ്രസിലെ തര്‍ക്കം തനിക്ക് അനുകൂലമായി. ഇടതുമുന്നണിയുടെ മുഴുവന്‍ വോട്ടുകളും പോള്‍ ചെയ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. തികഞ്ഞ വിജയപ്രതീക്ഷയുണ്ടെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം പറഞ്ഞു. രണ്ടില ചിഹ്നം ലഭിക്കാത്തതൊന്നും തന്റെ വിജയത്തെ ബാധിക്കില്ലെന്നും മണ്ഡലം യുഡിഎഫ് നിലനിര്‍ത്തുമെന്ന കാര്യം ഉറപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha





















