Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

കറന്റ് കട്ട് ചെയ്യും... വെള്ളവും നിര്‍ത്തും; ഇനി ഈ അമ്മ എന്ത് ചെയ്യും മോളേ? കുവൈറ്റിൽ നിന്നും മകൾ പറന്നെത്തി; ഫ്ളാറ്റ് പരിസരമാകെ ഒരു മരണ വീട് പോലെയായിരുന്നു... ആശങ്കയോടെ മകള്‍ മരടിലെ സ്വന്തം ഫ്ളാറ്റില്‍ എത്തി!! പിന്നെ കണ്ടത്....

27 SEPTEMBER 2019 09:36 AM IST
മലയാളി വാര്‍ത്ത

മരടിലെ ഫ്ലാറ്റുകൾ പൊളിക്കാനുള്ള മേൽനോട്ടത്തിന് ഒൻപതംഗ സംഘത്തെ രൂപീകരിച്ചു. എൻജിനീയർമാരായ ഇവരുമായി നാളെ സബ് കലക്ടർ ചർച്ച നടത്തും. ഫ്ലാറ്റ് പൊളിക്കാൻ താൽപര്യപ്പെട്ട 15 കമ്പനികളുമായുള്ള ചർച്ചയും ഇന്നാണ്. അതേസമയം കഴിഞ്ഞ ദിവസം ഫ്ളാറ്റിലെ വെള്ളവും നിരത്തി കറന്റും ഓഫാക്കിയിരുന്നു. അതോടെ ഫ്ളാറ്റിലെ അന്തേവാസികൾ തീരെ പരിഭാരന്തരായി മാറുകയായിരുന്നു. 'കറന്റ് കട്ട് ചെയ്യും. വെള്ളവും നിര്‍ത്തും. ഇനി ഈ അമ്മ എന്ത് ചെയ്യും മോളേ...' മരട് ഹോളി ഫെയ്ത്ത് ഫ്ളാറ്റില്‍ തനിച്ചു താമസിക്കുന്ന ചിന്നമ്മയുടെ വാക്കുകളാണ്. തനിച്ചായ അമ്മ ഭീതിയോടെ ഫ്ളാറ്റില്‍ കഴിയുന്ന കാര്യം ഓര്‍ത്തതോടെ മകള്‍ സുജ റോയ് ലീവെടുത്ത് കുവൈത്തില്‍ നിന്ന് ഓടിയെത്തി. ഒരു മാസത്തിലേറെയായി ഈ അമ്മയ്ക്കും മകള്‍ക്കും സമാധാനം നഷ്ടമായിട്ട്. നഗരസഭ നോട്ടീസ് പതിച്ചത് മുതല്‍ ചിന്നമ്മ വലിയ മാനസിക സംഘര്‍ഷമാണ് അനുഭവിക്കുന്നത്. 75 വയസ്സായ ചിന്നമ്മയ്ക്ക് വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളുമുണ്ട്. ജീവിക്കാന്‍ കഴിയാത്ത സാഹചര്യം ഒരുങ്ങുന്നുവെന്ന് ചിന്നമ്മ തിങ്കളാഴ്ച വൈകീട്ടോടെയാണ് മകളെ അറിയിച്ചത്. ഇതോടെ രാത്രിതന്നെ കിട്ടിയ വിമാനത്തില്‍ കയറി സുജ പോരുകയായിരുന്നു. പത്താം നിലയിലാണ് ചിന്നമ്മയുടെ താമസം.

അതിനാല്‍ ലിഫ്റ്റിന്റെ പ്രവര്‍ത്തനം നിലച്ചാല്‍ പ്രായമായ ചിന്നമ്മ എങ്ങനെ താഴേക്കിറങ്ങുമെന്നാണ് സുജ ചോദിക്കുന്നത്. ഖത്തറില്‍ നഴ്‌സാണ് സുജ. നാട്ടിലെ അമ്മയുടെ സ്ഥിതി അറിയിച്ചതോടെ ഇവര്‍ക്ക് അധികൃതര്‍ ലീവ് അനുവദിച്ചു നല്‍കുകയായിരുന്നു. എന്നുവരെ ലീവ് നീണ്ടുപോകുമെന്നറിയില്ല. എന്നാല്‍, ഫ്ലാറ്റിന്റെ കാര്യത്തില്‍ ഒരു തീരുമാനമാകാതെ തിരിച്ചു പോക്കില്ല എന്ന് സുജ തീരുമാനിച്ചു കഴിഞ്ഞു. അതേസമയം ആകെയുള്ള സമ്ബാദ്യം കാക്കാനുള്ള ശ്രമത്തിനിടയില്‍ ജോലിയുടെ കാര്യത്തിലും ആശങ്കയുണ്ട് ഇവര്‍ക്ക്. രോഷവും ദുഃഖവും താങ്ങാനാവാതെ അവരുടെ മിഴികള്‍ പലപ്പോഴും നിറയുന്നുണ്ട്. ''എന്തു വന്നാലും ഞങ്ങള്‍ ഇറങ്ങില്ല...'' സുജ തീര്‍ത്തുപറഞ്ഞു. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെ മരടിലെത്തിയപ്പോള്‍ ഫ്ളാറ്റ് സമുച്ചയം മുഴുവന്‍ ഇരുട്ടിലായിരുന്നു. ഫ്ളാറ്റ് പരിസരമാകെ ഒരു മരണ വീട് പോലെയായിരുന്നു. ആശങ്കയോടെ മകള്‍ സ്വന്തം ഫ്ളാറ്റില്‍ എത്തി. അമ്മയെ കണ്ടു, ആശ്വസിപ്പിച്ചു. സുജ എത്തുംമുമ്ബുതന്നെ ഫ്ളാറ്റിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചിരുന്നു. പുനലൂരിലെ വീടും സ്ഥലവും വിറ്റുപെറുക്കിയും ബാങ്ക് ലോണ്‍ എടുത്തുമാണ് മരടില്‍ ഫ്ളാറ്റ് വാങ്ങിയതെന്ന് സുജ പറഞ്ഞു.

എറണാകുളത്ത് സ്ഥലം വാങ്ങി വീട് വെയ്ക്കാനുള്ള പണം ഇല്ലാത്തതുകൊണ്ടാണ് ഫ്ളാറ്റ് ആക്കിയത്. അമ്മയുടെ സുരക്ഷയും കൂടി നോക്കിയപ്പോള്‍ ഫ്ളാറ്റ് ഉറപ്പിക്കുകയായിരുന്നു. 40 ലക്ഷം രൂപയ്ക്കാണ് 2006-ല്‍ വാങ്ങിയത്. ഫര്‍ണിഷിങ്ങിനായി 16 ലക്ഷം രൂപയോളം ചെലവഴിക്കുകയും ചെയ്തു. കണ്‍സ്ട്രക്ഷനില്‍ ഒരു ബന്ധു കൂടിയുണ്ടായതുകൊണ്ടാണ് ധൈര്യമായി ഫ്ളാറ്റ് വാങ്ങിയതെന്നാണ് ചിന്നമ്മ പറയുന്നത്. ഉണ്ടായ സമ്ബാദ്യം മുഴുവനെടുത്താണ് ഫ്ളാറ്റ് വാങ്ങിയത്, ഇനി ഇത്തരത്തിലൊന്ന് ജീവിതത്തില്‍ പണിയാന്‍ കഴിയില്ലെന്നാണ് സുജ പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (3 hours ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (3 hours ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (3 hours ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (3 hours ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (3 hours ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (4 hours ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (4 hours ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (8 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (8 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (9 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (9 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (9 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (10 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (10 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (11 hours ago)

Malayali Vartha Recommends