തിരിച്ചടിയെന്ന് ജോസ് ടോം.... പാല ഉപതെരഞ്ഞെടുപ്പിന്റെ ആദ്യഫല സൂചനകളില്‍ ഒരിടത്തുപോലും ജോസ് ടോമിന് ലീഡ് നേടാനായില്ല; ഓരോ ബൂത്ത് എണ്ണുമ്പോഴും മാണി സി. കാപ്പന്റെ ലീഡ്‌നില ഉയരുന്നു; ഒരാശങ്കയുമില്ലെന്ന് ഉറപ്പിച്ച് കേരള കോണ്‍ഗ്രസ് നേതാക്കള്‍; ലീഡ് നില ഉയരുമ്പോഴും പ്രതീക്ഷ കൈവിടാതെ യുഡിഎഫും

ഏറെ ആകാംക്ഷ നിറഞ്ഞ പാല ഉപതെരഞ്ഞെടുപ്പ് ഫലത്തിന്റെ ആദ്യ സൂചനകള്‍ എല്‍ഡിഎഫിന് അനുകൂലം. എങ്കിലും കുറച്ച് ബൂത്തുകള്‍ മാത്രമേ എണ്ണിയുള്ളൂവെന്നും അന്തിമ ഫലം തങ്ങള്‍ക്കനുകൂലമാണെന്നും യുഡിഎഫ് നേതാക്കള്‍ പ്രതികരിച്ചു.
പാലാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്‌ബോള്‍ എല്‍.ഡി.എഫ് മുന്നില്‍. മാണി സി.കാപ്പന്‍ 2181 വോട്ടുകള്‍ക്ക് മുന്നിലാണ്. യു.ഡി.എഫ് 8174, എല്‍.ഡി.എഫ് 8931, ബി.ജെ.പി 3240, നോട്ട64 എന്നിങ്ങനെയാണ് വോട്ടു നില. രാമപുരം പഞ്ചായത്തിലെ വോട്ടുകളാണ് എണ്ണുന്നത്. 15 ബൂത്തിലെ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞു. ആകെ 22 ബൂത്തുകളാണ് രാമപുരം പഞ്ചായത്തിലുള്ളത്.
സര്‍വീസ് വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ 14 വോട്ടുകളില്‍ രണ്ടെണ്ണം അസാധുവായി. നേരത്തെ പോസ്റ്റല്‍ വോട്ടുകളിലെ ഫലം പുറത്തുവന്നപ്പോള്‍ മൂന്ന് വോട്ടുകള്‍ അസാധുവായിരുന്നു. പോസ്റ്റല്‍ വോട്ടുകളില്‍ യു.ഡി.എഫ്ആറ്, എല്‍.ഡി.എഫ്ആറ് വോട്ടുകളാണ് മുന്നണികള്‍ക്ക് ലഭിച്ചത്. 54 വര്‍ഷം കെ.എം. മാണിയെ മാത്രം വിജയിപ്പിച്ച പാലായില്‍ നിന്ന് അദ്ദേഹത്തിന്റെ പിന്‍ഗാമിയായി നിയമസഭയിലെത്തുന്നത് ആരെന്ന് ഇന്നറിയാം.
രാവിലെ 8ന് കാര്‍മല്‍ പബ്ലിക് സ്‌കൂളിലാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. 176 ബൂത്തുകളിലെ 1,27,939 വോട്ടുകള്‍ 14 റൗണ്ടില്‍ എണ്ണും. 10 മണിക്കുള്ളില്‍ ഫലം അറിയാനായേക്കും. 13 റൗണ്ടുകളായിട്ടാണ് വോട്ടെണ്ണുക. 14 ടേബിളുകള്‍ സജ്ജമാക്കിയാണ് വോട്ടെണ്ണല്‍ തുടങ്ങിയത്. 12 പഞ്ചായത്തുകളിലും ഒരു മുനിസിപ്പാലിറ്റിയിലുമായി 176 ബൂത്തുകളാണുളത്. 71.43 ശതമാനമായിരുന്നു പാലായിലെ പോളിംഗ് ശതമാനം.
https://www.facebook.com/Malayalivartha





















