2500 വോട്ടിന് മാണി സി കാപ്പൻ മുന്നിൽ; യു.ഡി.എഫ് ആധിപത്യമുള്ള പഞ്ചായത്തിൽ മാണി സി.കാപ്പന് മേല്‍ക്കൈ; പാലാ ഉപതിരഞ്ഞെടുപ്പില്‍ വോട്ട് കച്ചവടം നടന്നതായി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിന്റെ ആരോപണം

പാലാ ഉപതിരഞ്ഞെടുപ്പ് ഫലം രണ്ടാം റൗണ്ടും പുറത്തുവരുന്നതോടെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി മാണി സി.കാപ്പന്‍ 2500 വോട്ടിന് ലീഡ് ചെയ്യുകയാണ്. യു.ഡി.എഫ്-4101, എല്‍.ഡി.എഫ് 4263, ബി.ജെ.പി-1927,നോട്ട-64 എന്നിങ്ങനെയാണ് വോട്ടു നില. രാമപുരം പഞ്ചായത്തിലെ വോട്ടുകളാണ് എണ്ണുന്നത്. 15 ബൂത്തിലെ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞു. യു.ഡി.എഫ് ആധിപത്യമുള്ള പഞ്ചായത്തിലാണ് മാണി സി.കാപ്പന്‍ ഇപ്പോള്‍ മേല്‍ക്കൈ നേടിയിരിക്കുന്നത്. നിലവില്‍ മാണി സി.കാപ്പന്‍ വോട്ട് ലീഡ് ഉയര്‍ത്തുകയാണ്. ഇപ്പോള്‍ കടനാട് പഞ്ചായത്തിലെ വോട്ടുകളാണ് എണ്ണുന്നത്.
ആദ്യം രാമപുരം പഞ്ചായത്തിലെ വോട്ടുകൾ എണ്ണുന്നത്. പിന്നാലെ മറ്റു പഞ്ചായത്തുകളിലേതും. യുഡിഎഫ് സ്ഥാനാർഥി ജോസ് ടോം പുലിക്കുന്നേലിനാണു സർവേകളിൽ മുൻതൂക്കം. മൂന്നു തവണ കെ.എം.മാണിയോടു മത്സരിച്ച എൻസിപി നേതാവ് മാണി സി.കാപ്പനാണ് എൽഡിഎഫ് സ്ഥാനാർഥി. എൻഡിഎ സ്ഥാനാർഥി, ബിജെപി ജില്ലാ പ്രസിഡന്റ് എൻ.ഹരി. മണ്ഡലം നിലവിൽ വന്ന 1965 മുതൽ ഇക്കഴിഞ്ഞ ഏപ്രിലിൽ മരണം വരെ കെ.എം.മാണിയായിരുന്നു പാലാ എംഎൽഎ. അഞ്ചു മണ്ഡലങ്ങളിലേക്ക് അടുത്തമാസം 21ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പുകൾക്കും ഇന്നത്തെ ഫലം നിർണായകമാണ്.
അതേസമയം, പാലാ ഉപതിരഞ്ഞെടുപ്പില്‍ വോട്ട് കച്ചവടം നടന്നതായാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിന്റെ ആരോപണം. ബി.ജെ.പി വോട്ടുകള്‍ എല്‍.ഡി.എഫിന് മറിച്ചെന്ന് ജോസ് ടോം ആരോപിച്ചു. മാണി സി.കാപ്പന് രാമപുരത്ത് ലഭിച്ച് ലീഡ് ഇതിന്റെ സൂചനയാണെന്നും രാമപുരത്ത് പ്രതീക്ഷിച്ച വോട്ട് ലഭിച്ചില്ലെന്നും ജോസ് ടോം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ യു.ഡി.എഫിന് കാര്യമായ സ്വാധീനമുള്ള പഞ്ചായത്തുകളിലല്ല വോട്ടെണ്ണുന്നതന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാല്‍ പറഞ്ഞു. വിജയപ്രതീക്ഷയാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ.എം മാണിക്ക് രാമപുരത്ത് നിന്ന് ലഭിച്ചത് 180 വോട്ടിന്റെ ലീഡാണ്. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും മാണിയേക്കാള്‍ 179 വോട്ടിന്റെ ലീഡ് മാണി സി. കാപ്പന് രാമപുരത്ത് നേടിയിരുന്നു.
https://www.facebook.com/Malayalivartha





















