ലഡുവും പടക്കവും പാതി വിലയ്ക്ക് എടുക്കാമെന്നു കാപ്പന്; പാലായില്‍ യുഡിഎഫ് സ്ഥാനാർഥി ജോസ് ടോം പിന്നിൽ

പാലായില്‍ യുഡിഎഫ് സ്ഥാനാർഥി ജോസ് ടോം പിന്നിൽ. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ രാവിലെ തന്നെ പ്രവര്‍ത്തകര്‍ സംഘടിച്ചിരുന്നെങ്കിലും ആദ്യ ഫലസൂചനകള്‍ പ്രതികൂലമായതോടെ മടങ്ങിത്തുടങ്ങി.
യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോമിന്റെ വിജയം ആഘോഷിക്കുന്നതിനായി പ്രവര്‍ത്തകര്‍ പടക്കവും ലഡുവും ശേഖരിച്ചിരുന്നെങ്കിലും, ആദ്യം വോട്ടെണ്ണിയ അഞ്ചു പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് ലീഡ് നേടിയതോടെ പിന്‍വാങ്ങുകയായിരുന്നു. യുഡിഎഫിന്റെ ശക്തികേന്ദ്രങ്ങളായ രാമപുരം, കടനാട്, മേലുകാവ്, മൂന്നിലവ്, തലനാട് മണ്ഡലങ്ങളിലായിരുന്നു കാപ്പന്റെ മുന്നേറ്റം. ഇതിനിടെ യുഡിഎഫ് പ്രവര്‍ത്തകര്‍ക്കു നേരെ ഒളിയന്പുമായി മാണി സി. കാപ്പനും രംഗത്തെത്തി. ലഡുവും പടക്കവുമൊന്നും തങ്ങള്‍ ശേഖരിച്ചിട്ടില്ലെന്നും വോട്ട് എണ്ണിത്തീര്ന്നുകഴിഞ്ഞാല് യുഡിഎഫ് പ്രവര്‍ത്തകര്‍ വാങ്ങി ശേഖരിച്ച പടക്കങ്ങളും മധുരവും തങ്ങള്‍ പകുതി വിലയ്ക്കു വാങ്ങിയേക്കാമെന്നായിരുന്നു കാപ്പന്റെ പ്രതികരണം. ഇതൊന്നും വാങ്ങാന്‍ കിട്ടാത്ത സാധനങ്ങളല്ലെന്നും അദ്ദേഹം പരിഹസിച്ചു.
മൂന്നു റൗണ്ട് വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ കാപ്പന്റെ ലീഡ് 4,000 കടന്നു. 4197 വോട്ടിന്റെ ലീഡാണ് ഇപ്പോള്‍ കാപ്പനുള്ളത്. 45 ശതമാനം വോട്ടുകള്‍ മാത്രമാണ് ഇപ്പോള്‍ എണ്ണിക്കഴിഞ്ഞത്. ഏഴു പഞ്ചായത്തുകളിലെ വോട്ടുകളാണ് ഇപ്പോള്‍ എണ്ണിക്കഴിഞ്ഞത്.
രാമപുരം, മേലുകാവ്, കടനാട്, ഭരണങ്ങാനം എന്നിങ്ങനെ വോട്ടെണ്ണിയ എല്ലാ പഞ്ചാലത്തുകളിലും യുഡിഎഫ് വന്‍ തിരിച്ചടി നേരിട്ടു. യുഡിഎഫിന്റെ ശക്തികേന്ദ്രമായ മണ്ഡലങ്ങളില്‍ ഇക്കുറി കാപ്പന് വന്‍ ലീഡാണു ലഭിച്ചത്. ഒരു ഘട്ടത്തിലും ജോസ് ടോമിന് ഇവിടെ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ല. മൂന്നിലവും തലനാടുമാണ് ഇപ്പോള്‍ എണ്ണുന്നത്.
https://www.facebook.com/Malayalivartha





















