ലഹരി നല്‍കി കോഴിക്കോട്ട് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസ്; കുറ്റം നിഷേധിച്ച് പ്രതി

ലഹരികലര്‍ന്ന പാനീയം നല്‍കി കോഴിക്കോട്ടെ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ പ്രതി മുഹമ്മദ് ജാസിം കുറ്റം നിഷേധിച്ചു. ആവര്‍ത്തിച്ചുള്ള ചോദ്യം ചെയ്യലിലും പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നുവെന്നും വിവാഹം ചെയ്യാന്‍ തീരുമാനിച്ചിരുന്നതായുമാണ് ജാസിം അന്വേഷണ സംഘത്തോട് പറയുന്നത്. അതിനിടെ പൊലിസ് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് പെണ്‍കുട്ടിയുടെ പിതാവ് രംഗത്തെത്തി.
കോഴിക്കോട് നഗരത്തിലെ പ്രമുഖ പാര്‍ക്കില്‍ കൂട്ടുകാരികള്‍ക്കൊപ്പം എത്തിയ പെണ്‍കുട്ടിയെ ലഹരികലര്‍ന്ന പാനീയം നല്‍കി പീഡിപ്പിച്ച ശേഷം ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും തട്ടിയെടുത്തുവെന്നാണ് ആരോപണം. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം നടത്തിയെന്നും സിസിടിവി ദൃശ്യങ്ങള്‍ സഹിതം പരാതി നല്‍കിയിരുന്നു.
എന്നാല്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടില്ലെന്നും പ്രണയത്തിലായിരുന്നുവെന്നും വിവാഹം ചെയ്യാനായിരുന്നു തീരുമാനമെന്നും ജാസിം പറയുന്നു. മറ്റു ആരോപണങ്ങളെല്ലാം കെട്ടുകഥകളാണ് എന്നാണ് ചോദ്യം ചെയ്യലില്‍ ജാസിം വ്യക്തമാക്കുന്നത്. എന്നാല്‍ ജാസിമിന്റെ മൊഴി പൊലിസ് വിശ്വാസത്തിലെടുത്തിട്ടില്ല. പ്രതിയെ വീണ്ടും ചോദ്യം ചെയ്യാനാണ് തീരുമാനം. അതിനിടെ കേസ് അട്ടിമറിക്കാന്‍ പൊലിസ് കൂട്ടുനില്‍ക്കുന്നുവെന്നാരോപിച്ച് പെണ്‍കുട്ടിയുടെ പിതാവ് രംഗത്തെത്തി.
കേസ് കഴിഞ്ഞ ദിവസമാണ് എന്‍ഐഎ ഏറ്റെടുത്തത്. പെണ്‍കുട്ടിയുടെ മൊഴി അന്വേഷണ സംഘം ഫോണില്‍ രേഖപ്പെടുത്തി. പ്രണയം നടിച്ച് മതംമാറ്റാന്‍ ശ്രമിക്കുന്നവരുടെ സംഘമാണ് മകളെ പീഡിപ്പിച്ചതെന്ന പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് എന്‍ഐഎയുടെ നടപടി.
https://www.facebook.com/Malayalivartha





















