Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

ഈ തോല്‍വി ദൈവനിശ്ചയമാണ് അത് അംഗീകരിക്കുന്നു!! പാലായിലെ ജനങ്ങളുടെ തീരുമാനം അംഗീകരിക്കുന്നു... തിരഞ്ഞെടുപ്പ് രംഗത്ത് ജയവും തോല്‍വിയും സ്വാഭാവികമാണ്; കെ എം മാണിയുടെ പിന്‍ഗാമിയായ യുഡിഎഫ് സ്വതന്ത്രന്‍ ജോസ് ടോമിന് രണ്ടില കിട്ടാത്തതും തിരിച്ചടിയായി... കെ.എം.മാണിയും കേരളാകോണ്‍ഗ്രസും അഞ്ചു പതിറ്റാണ്ട് നിറഞ്ഞു നിന്ന പാലായില്‍ ഇതാദ്യമായി രാഷ്ട്രീയ മാറ്റത്തിന്റെ സൂചനകൾ

27 SEPTEMBER 2019 01:30 PM IST
മലയാളി വാര്‍ത്ത

പാലായിലെ രാഷ്ട്രീയം മാറ്റിമറിച്ച്‌ കെ എം മാണിക്ക് പിന്‍ഗാമിയായി എന്‍ഡിഎഫിന്റെ മാണി സി കാപ്പന്‍ തന്നെയാണെന്നാണ് ഉപതെരഞ്ഞെടുപ്പ് ഫലം. തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്ബോള്‍ കെ.എം.മാണിയും കേരളാകോണ്‍ഗ്രസും അഞ്ചു പതിറ്റാണ് നിറഞ്ഞു നിന്ന പാലായില്‍ ഇതാദ്യമായി രാഷ്ട്രീയ മാറ്റത്തിന്റെ സൂചനകളാണ് ദൃശ്യമാകുന്നത്. 12 പഞ്ചായത്തുകളും ഒരു നഗരസഭയും വരുന്ന മണ്ഡലത്തില്‍ മുത്തോലി ഒഴികെയുള്ള എല്ലാ പഞ്ചായത്തും എല്‍ഡിഎഫിനൊപ്പം പോകുന്ന കാഴ്ചകളാണ് കണ്ടത്. പാലായില്‍ മാണിക്ക് മാറ്റമില്ല. കെ എം മാണിക്ക് ശേഷം മറ്റൊരു മാണി പാലായെ പ്രതിനിധീകരിക്കും. മാണി സി കാപ്പന്‍'' ഉപ തെരഞ്ഞെടുപ്പു പ്രചരണങ്ങളില്‍ എല്‍ഡിഎഫിന്റെ എന്‍സിപി സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്റെ വാക്കുകളായിരുന്നു ഇത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കെ എം മാണിക്ക് 500 ലധികം വോട്ടുകള്‍ നല്‍കിയ പ്രധാന മണ്ഡലങ്ങളിലെല്ലാം മാണിയുടെ പിന്‍ഗാമിയായ യുഡിഎഫ് സ്വതന്ത്രന്‍ ജോസ് ടോമിന് അടിതെറ്റി. അതേസമയം പാലായിലെ ജനവിധി അംഗീകരിക്കുന്നതായും തോല്‍വി വിലയിരുത്തുമെന്നും കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ്.കെ.മാണി പറഞ്ഞു. യു.ഡി.എഫിന് വോട്ട് കുറഞ്ഞത് പരിശോധിക്കും. എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കേണ്ടതുണ്ട്. മണ്ഡലത്തില്‍ ബി.ജെ.പിയുടെ വോട്ടുകുറഞ്ഞത് എല്ലാവരും കാണണം. ബി.ജെ.പിക്കാര്‍ എല്‍.ഡി.എഫിന് വോട്ടുമറിച്ചെന്ന് വ്യക്തമാണ്. തിരഞ്ഞെടുപ്പിനെ യു.ഡി.എഫ് ഒറ്റക്കെട്ടായി നേരിട്ടു. എന്നാല്‍ രണ്ടില ചിഹ്നം ലഭിക്കാത്തത് തിരിച്ചടിയായി. വോട്ടിംഗ് യന്ത്രത്തില്‍ ഏഴാമതായാണ് ജോസ് ടോമിന്റെ പേരും ചിഹ്നവും ഉണ്ടായിരുന്നു. യു.ഡി.എഫിലുള്ളവരുടെ വോട്ട് മുഴുവന്‍ ലഭിച്ചിട്ടുണ്ടെന്നും മറ്റ് വിവാദങ്ങള്‍ക്ക് താനില്ലെന്നും ജോസ്.കെ.മാണി വ്യക്തമാക്കി. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ തോല്‍വിക്ക് ശേഷം മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, ഇപ്പോഴത്തെ തോല്‍വി ദൈവനിശ്ചയമാണെന്നും അത് അംഗീകരിക്കുന്നുവെന്നും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ ടോം പ്രതികരിച്ചു. പാലായിലെ ജനങ്ങളുടെ തീരുമാനം അംഗീകരിക്കുന്നു. തിരഞ്ഞെടുപ്പ് രംഗത്ത് ജയവും തോല്‍വിയും സ്വാഭാവികമാണ്. ഇനിയും ജനങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കും. അമിത ആത്മവിശ്വാസം വിനയായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെ എം മാണിയുടെ നിര്യാണത്തെ തുടര്‍ന്നുണ്ടായ ഉപ തെരഞ്ഞെടുപ്പില്‍ എന്നും കേരളാ കോണ്‍ഗ്രസ് വികാരമായി കരുതിയിരുന്ന പാലായില്‍ യുഡിഎഫിന്റെ കോട്ടകളിലെല്ലാം തുടക്കം മുതല്‍ മാണി സി കാപ്പന്‍ മുന്നേറി. കരൂര്‍, മുത്തോലി, പാലാ നഗരസഭ, കൊഴുവനാല്‍, തലപ്പലം എന്നിവിടങ്ങളായിരുന്നു കെ എം മാണിക്ക് 500 ന് മുകളില്‍ ലീഡ് നല്‍കിയത്. ഇവിടെ മുത്തോലി ഒഴികെയുള്ള എല്ലാ പഞ്ചായത്തുകളിലും മാണി സി കാപ്പന്‍ നേട്ടമുണ്ടാക്കി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കെ എം മാണിയെ ഏറ്റവും തുണച്ചത് മുത്തോലി ആയിരുന്നു 1683 വോട്ടിന്റെ ലീഡാണ് കെ എം മാണിക്ക് കിട്ടിയത്. ഇവിടം ഇത്തവണ എണ്ണിയപ്പോള്‍ മാണി സി കാപ്പന്റെ ഭൂരിപക്ഷത്തിന് നേരിയ കുറവ് വരുത്താന്‍ മാത്രമാണ് കഴിഞ്ഞത്. 834 വോട്ടുകളുടെ ലീഡ് കെ എം മാണിക്ക് നല്‍കിയ പാലാ നഗരസഭയിലും മാണി സി കാപ്പനായിരുന്നു മുന്‍തൂക്കം. 772 വോട്ടുകളുടെ ലീഡ് മാണിക്ക് നല്‍കി കരൂരിലും മാണി സി കാപ്പന്‍ നേട്ടമുണ്ടാക്കി. കെ എം മാണിക്ക് 626 വോട്ടുകളുടെ ലീഡ് കഴിഞ്ഞ തവണ നല്‍കിയ തലപ്പലവും ഇത്തവണ എല്‍ഡിഎഫിലേക്ക് ചെരിഞ്ഞു. മാണിക്ക് 500 നടുത്ത് ഭൂരിപക്ഷം നല്‍കിയ ഭരണങ്ങാനത്തും സ്ഥിതി മറിച്ചായി. മാണി സി കാപ്പന്‍ നേട്ടമുണ്ടാക്കി. ആദ്യം വോട്ടെണ്ണല്‍ നടന്ന യുഡിഎഫിന് ശക്തമായ മുന്‍തൂക്കമുള്ള രാമപുരം കൈവിട്ടപ്പോള്‍ തന്നെ യുഡിഎഫ് പരാജയം മണത്തിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ എം മാണിക്ക് 180 വോട്ടുകളും തോമസ് ചാഴിക്കാടന് 4500 വോട്ടുകളും നേടാനായ രാമപുരത്ത് ഇത്തവണ 787 വോട്ടുകളുടെ ലീഡാണ് മാണി സി കാപ്പന്‍ ഉണ്ടാക്കിയത്.

കെ എം മാണി യെ 117 വോട്ടുകളുടെ ലീഡും തോമസ് ചാഴിക്കാടന് 2727 വോട്ടുകളും നല്‍കിയ കടനാട് ഇത്തവണ മാണി സി കാപ്പന്‍ പിച്ചെടുത്തു. 134 വോട്ടുകളുടെ ഭൂരിപക്ഷം കഴിഞ്ഞ തവണ നല്‍കിയ മൂന്നലവില്‍ മൂന്നിലവും തലനാടും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പനൊപ്പം നിന്നു. യുഡിഎഫിന് ശക്തമായ മുന്‍തൂക്കമുള്ള രാമപുരം പിടിച്ചടക്കി തുടങ്ങിയ മാണി സി കാപ്പന്‍ ഇതുവരെ എണ്ണിയ രാമപുരം, കടനാട്, മേലുകാവ്, മൂന്നിലവ്, തലനാട്, തലപ്പലം, ഭരണങ്ങാനം പഞ്ചായത്തുകള്‍ പിടിച്ചെടുത്തു. യുഡിഎഫിന് ശക്തമായ മുന്‍ തൂക്കമുള്ള മൂന്നിലവിലും മാണി സി കാപ്പന്‍ തന്നെ മുന്നിലെത്തി. കെ എം മാണിക്ക് 419 വോട്ടിന്റെ ലീഡും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് 2758 വോട്ടുകളുടെ ലീഡും നല്‍കിയ ഭരണങ്ങാനവും ഇത്തവണ തുണച്ചത് മാണി സി കാപ്പനെ ആയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (4 hours ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (4 hours ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (4 hours ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (4 hours ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (4 hours ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (4 hours ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (4 hours ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (8 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (8 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (9 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (10 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (10 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (11 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (11 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (12 hours ago)

Malayali Vartha Recommends