മരട് ഫ്‌ളാറ്റ് ഉടമകള്‍ക്ക് 25 ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കാൻ സുപ്രീംകോടതി ഉത്തരവ്

മരട് ഫ്‌ളാറ്റ് ഉടമകള്‍ക്ക് 25 ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കാൻ സുപ്രീംകോടതി ഉത്തരവ്. ഒരു മാസത്തിനുള്ളില്‍ തന്നെ അവർക്ക് നഷ്ടപരിഹാരം നല്‍കണമെന്നും കോടതി നിർദേശിച്ചിരിക്കുന്നു. ഫ്‌ളാറ്റിൽ താമസിക്കുന്നവരെ ബുദ്ധിമുട്ടിക്കണമെന്ന ഉദ്ദേശം കോടതിക്കില്ലെന്നും കോടതി വ്യക്തമാക്കി. അവര്‍ക്ക് ആവശ്യമായ നഷ്ടപരിഹാരം നല്‍കാൻ ഫ്ലാറ്റ് ഉടമകളില്‍ നിന്നും ഈടാക്കാനാണ് തീരുമാനം. ഇടക്കാല ആശ്വാസമായി 25 ലക്ഷം രൂപ സര്‍ക്കാര്‍ താമസക്കാര്‍ക്ക് നല്‍കണമെന്നും ഇത് ഫ്ലാറ്റുടമകളില്‍ നിന്ന് പിന്നീട് ഈടാക്കണമെന്നും സുപ്രീംകോടതി പറഞ്ഞു.
അതേ സമയം മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചു മാറ്റാമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. എന്നാൽ ഫ്‌ളാറ്റുകള്‍ പൊളിച്ചു മാറ്റുന്നതിന് 90 ദിവസങ്ങള്‍ വേണ്ടി വരുമെന്നും അതിന്റെ അവശിഷ്ടങ്ങള്‍ മാറ്റാന്‍ ഒരു മാസം കൂടി സമയം ആവശ്യമായി വേണമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.സര്‍ക്കാര്‍ കോടതിയിൽ സത്യവാങ്മൂലം സമര്‍പ്പിക്കുകയും ചെയ്തു. ഫ്ലാറ്റുകള്‍ പൊളിച്ചു മാറ്റാൻ സര്‍ക്കാരിനു ബുദ്ധിമുട്ട് എന്തെങ്കിലുമുണ്ടെങ്കില്‍ സര്‍ക്കാരിന്റെ ചെലവില്‍ ആ പണി വേറെ ആളുകളെ ഏല്‍പ്പിച്ചു കൊള്ളാമെന്നും സുപ്രീം കോടതി അറിയിച്ചു. മരട് വിഷയത്തില്‍ ഇപ്പോഴത്തെ സ്ഥിതിയും സ്വീകരിച്ച നടപടിയും സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച വേളയിലായിരുന്നു ജഡ്ജിയുടെ ഈ കാര്യം അറിയിച്ചത്.
https://www.facebook.com/Malayalivartha





















