പാലായിലെ തെരഞ്ഞെടുപ്പ് വിജയത്തില്‍ ജനങ്ങള്‍ക്കു നന്ദി പറഞ്ഞു മുഖ്യമന്ത്രി

പാലായിലെ തെരഞ്ഞെടുപ്പ് വിജയത്തില്‍ ജനങ്ങള്‍ക്കു നന്ദി പറഞ്ഞു മുഖ്യമന്ത്രി . ഇടതുപക്ഷ സര്‍ക്കാരിന്റെ സുസ്ഥിര വികസന ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജസ്വലമായി മുമ്പോട്ടുകൊണ്ടുപോകാന്‍ കരുത്തുപകരുന്നതാണ് ജനവിധിയെന്നും തുടര്‍ന്നും ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നുപ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മാണി സി. കാപ്പന്റെ പാലായിലെ വിജയം ഇടതുപക്ഷത്തിന്റെ മുന്നേറ്റത്തിനുള്ള അംഗീകാരമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചിരുന്നു.
യുഡിഎഫിന്റെ കോട്ട തകര്‍ന്നു, ഐക്യ ജനാധിപത്യ മുന്നണിയുടെ കെട്ടുറപ്പു നഷ്ടപ്പെട്ടു, സംഘടന ശിഥിലമായി. ഏതു സാഹചര്യത്തിലും ജയിക്കാന്‍ കഴിയുന്ന ഒരു മണ്ഡലമാണു യുഡിഎഫിനു നഷ്ടപ്പെട്ടതെന്നും കോടിയേരി കുറ്റപ്പെടുത്തി.
പാലായില്‍ 2943 വോട്ടുകളുടെ ഭൂരിപക്ഷത്തിന് യുഡിഎഫിന്റെ ജോസ് ടോമിനെ അട്ടിമറിച്ചാണു മാണി സി. കാപ്പന്‍ വിജയിച്ചത്. 54,137 വോട്ടുകള്‍ മാണി സി. കാപ്പന്‍ നേടിയപ്പോള്‍ 51194 വോട്ടുകളെ ടോം ജോസിനു നേടാനായുള്ളൂ. ബിജെപി സ്ഥാനാര്‍ഥി എന്‍. ഹരിക്ക് 18044 വോട്ടുകള്‍ മാത്രമാണു ലഭിച്ചത്.
https://www.facebook.com/Malayalivartha





















