Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

ശബരിമല സുപ്രീംകോടതി വിധി തിടുക്കപ്പെട്ട് നടപ്പാക്കിയതിലൂടെ വിവാദച്ചുഴിയിലകപ്പെട്ട എല്‍.ഡി.എഫ് സര്‍ക്കാര്‍ കിഫ്ബി ഓഡിറ്റിംഗില്‍ ആടിയുലഞ്ഞ് നില്‍ക്കുമ്പോഴാണ് ആശ്വാസമായി പാലാക്കാരുടെ ജനപിന്തുണ

27 SEPTEMBER 2019 03:19 PM IST
മലയാളി വാര്‍ത്ത

ശബരിമല സുപ്രീംകോടതി വിധി തിടുക്കപ്പെട്ട് നടപ്പാക്കിയതിലൂടെ വിവാദച്ചുഴിയിലകപ്പെട്ട എല്‍.ഡി.എഫ് സര്‍ക്കാര്‍ കിഫ്ബി ഓഡിറ്റിംഗില്‍ ആടിയുലഞ്ഞ് നില്‍ക്കുമ്പോഴാണ് ആശ്വാസമായി പാലാക്കാരുടെ ജനപിന്തുണ. ശബരിമലയോട് അടുത്ത് കിടക്കുന്ന പാലായിലെ ഉപതെരഞ്ഞെടുപ്പ് വിജയം സര്‍ക്കാരിനും എല്‍.ഡി.എഫിനും സി.പി.എമ്മിനും വലിയ ആശ്വാസമാണ്. സര്‍ക്കാരിനെതിരെ പ്രതിപക്ഷം ആഞ്ഞടിച്ചുകൊണ്ടിരിക്കുന്ന വിഷയങ്ങളില്‍ നിന്ന് ജനശ്രദ്ധതിരിച്ചുവിടാന്‍ പാലായിലെ വിജയം സഹായകമാകും. യു.ഡി.എഫിനും കേരളാ കോണ്‍ഗ്രസിനും മാത്രമല്ല, ബി.ജെ.പിക്കും എന്‍.എസ്.സിനും പാലായിലെ പരാജയം തിരിച്ചടിയാണ്. ശബരിമല വിഷയം സര്‍ക്കാരിനും സി.പി.എമ്മിനും എതിരെ വലിയ പ്രതിരോധം തീര്‍ത്തത് ഇവരായിരുന്നു.

ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ചനിലപാടാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിലെ എല്‍.ഡി.എഫിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയത്തിന് കാരണമെന്ന് യു.ഡി.എഫും മാധ്യമങ്ങളും വിമര്‍ശിച്ചപ്പോഴും സി.പി.എം അത് അംഗീകരിച്ചിരുന്നില്ല. ശബരിമല കാരണം കുറച്ച് ഏറെ വോട്ടുകള്‍ നഷ്ടപ്പെട്ടു എന്ന് മാത്രമാണ് അവര്‍ വിലയിരുത്തിയത്. അത് ശരിവയ്ക്കുന്നതാണ് പാലായിലെ തെരഞ്ഞെടുപ്പ് ഫലം. ശബരിമല താല്‍ക്കാലിക പ്രതിഭാസം ആയിരുന്നെന്ന് ഒട്ടേറെ അയ്യപ്പഭക്തരുള്ള പാലായിലെ ജനവിധി വ്യക്തമാക്കുന്നു. യു.ഡി.എഫും ബി.ജെ.പിയും ശബരിമല പ്രചരണ വിഷയമാക്കിയെങ്കിലും ഇത്തവണ അത് ഏശിയില്ല. കഴിഞ്ഞ തവണ 24,000 വോട്ട് ലഭിച്ച ബി.ജെ.പിക്ക് ഇത്തവണ 15,000ത്തിന് താഴെ വോട്ടുകളെ ലഭിച്ചുള്ളൂ.

എല്‍.ഡി.എഫിനും യു.ഡി.എഫിനും എതിരെ ശക്തമായി നിന്ന പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജ്ജിനും പാലായില്‍ കാര്യമായി ഒന്നും ചെയ്യാനായില്ല. ഇക്കാര്യം വോട്ടെടുപ്പിന് ശേഷം അദ്ദേഹം നടത്തിയ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചരണം ശക്തമായിരുന്നില്ലെന്നായിരുന്നു പി.സിയുടെ ആക്ഷേപം. കഴിഞ്ഞ തവണ മത്സരിച്ച ഹരി തന്നെയാണ് ഇത്തവണയും മത്സരിച്ചത്. എന്നിട്ടും വോട്ട് വിഹിതം കുറഞ്ഞത് എന്‍.ഡി.എ ക്യാമ്പിനെ ഞെട്ടിച്ചു. കാരണം പി.സി ജോര്‍ജ്ജിനെ കൂടാതെ പി.സി തോമസും അവര്‍ക്കൊപ്പം ഉണ്ടായിരുന്നിട്ടും ന്യൂനപക്ഷമേഖലയില്‍ കാര്യമായ ചലനം സൃഷ്ടിക്കാനായില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള മന്ത്രിമാരും മറ്റ് എല്‍.ഡി.എഫ് നേതാക്കളും പാലായില്‍ ക്യമ്പ് ചെയ്താണ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. അതിന്റെ ഗുണവും കേരളാ കോണ്‍ഗ്രസിലെ തമ്മിലടിയും മാണി സി.കാപ്പന് മുതല്‍ക്കൂട്ടായി.

ശബരിമലയ്ക്ക് പിന്നാലെ അഴിമതിയാരാപണങ്ങളാണ് എല്‍.ഡി.എഫ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്നത്. കിഫ്ബിയിലും കിയാലിലും സി.എ.ജിയുടെ സ്റ്റാറ്റിയൂട്ടറി ഓഡിറ്റിംഗ് നടത്താതെ കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് നടക്കുന്നതെന്ന് യു.ഡി.എഫും പ്രതിപക്ഷനേതാവും ആരോപിച്ചുകൊണ്ടിരിക്കുകയാണ്. ഈ സ്ഥാപനങ്ങള്‍ സ്വന്തംനിലയില്‍ ഓഡിറ്റിംഗ് നടത്തുന്നത് വഴി കോടിക്കണക്കിന് രൂപയുടെ പൊതുപണം കൊള്ളയടിക്കുകയാണെന്ന് പ്രതിപക്ഷവും സാമൂഹ്യപ്രവര്‍ത്തകരും ആരോപിക്കുകയാണ്. രണ്ടാഴ്ചയിലധികമായി ഇത് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. അതില്‍ നിന്നെല്ലാം തല്‍ക്കാലം രക്ഷപെടാന്‍ പാലായിലെ വിജയം ആശ്വാസവും വട്ടിയൂര്‍ക്കാവ്, മഞ്ചേശ്വരം, എറണാകുളം, അരൂര്‍, കോന്നി ഉപതെരഞ്ഞെടുപ്പുകളിലെ പ്രചരണത്തിനുള്ള ഊര്‍ജ്ജവും ആകും എന്നതില്‍ സംശയമില്ല. 

 

   

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (4 hours ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (4 hours ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (4 hours ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (4 hours ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (4 hours ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (4 hours ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (5 hours ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (8 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (9 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (9 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (10 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (10 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (11 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (11 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (12 hours ago)

Malayali Vartha Recommends