Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

പാലായില്‍ കഴിഞ്ഞതവണ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ എന്‍.ഹരിക്ക് 24,000 വോട്ടാണ് കിട്ടിയത്, ഇത്തവണ അത് 18,044 ആയി കുറഞ്ഞു

27 SEPTEMBER 2019 03:43 PM IST
മലയാളി വാര്‍ത്ത

പാലായില്‍ കഴിഞ്ഞതവണ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ എന്‍.ഹരിക്കും എന്‍.ഡി.എയ്ക്കും 24,000 വോട്ടാണ് കിട്ടിയത്, ഇത്തവണ അത് 18,044 ആയി കുറഞ്ഞു. ആറായിരത്തോളം വോട്ട് എവിടെപ്പോയി? അതിന് വ്യക്തമായ സൂചന നല്‍കിയത് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹാനാണ്. പാലായില്‍ എന്‍.സി.പി നേതാവും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായ മാണി സി. കാപ്പന്‍ ആരുമായാണ് പാലം പണിതതെന്ന് സി.പി.എം അന്വേഷിക്കുന്നത് നന്നായിരിക്കും. എന്നിട്ടവര്‍ പൊതുസമൂഹത്തിന് മറുപടി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാലായിലേത് യു.ഡി.എഫിന്റെ രാഷ്ട്രീയ പരാജയമല്ലെന്നും മുന്നണിയിലെ പാര്‍ട്ടികള്‍ തമ്മിലുള്ള പോര് പ്രശ്‌നമായെന്നും കണ്‍വീനര്‍ പ്രതികരിച്ചു. അതിനര്‍ത്ഥം ബി.ജെ.പി വോട്ട് മാണി സി.കാപ്പന് ലഭിച്ചതും പി.ജെ ജോസഫും ജോസ് കെ.മാണിയും തമ്മിലുള്ള പടലപ്പിണക്കവുമാണ് യു.ഡി.എഫിന്റെ പരാജയമെന്ന് വ്യക്തമാണ്.

ബി.ജെ.പിയില്‍ തുടക്കം മുതലേ പ്രശ്‌നങ്ങളുണ്ടായിരുന്നെന്ന് എന്‍.ഡി.എയിലെ ഘടകക്ഷിയായ പി.സി ജോര്‍ജ്ജ് എം.എല്‍.എ ആരോപിച്ചിരുന്നു. പി.സി തോമസിനെ കൂടാതെ പി.സി ജോര്‍ജ്ജ് കൂടി എന്‍.ഡി.എയ്‌ക്കൊപ്പം അണിനിരന്നതോടെ വോട്ട് വിഹിതം കൂടുമെന്നാണ് ബി.ജെ.പി കരുതിയിരുന്നത്. എന്നാല്‍ അവരുടെ പ്രാദേശിക നേതാക്കള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസം തിരിച്ചടിയായി. അങ്ങനെ ആറായിരത്തോളം വോട്ട് കുറഞ്ഞു. ഈ വോട്ട് യു.ഡി.എഫ് പാളയത്തിലേക്ക് പോയിട്ടില്ല. പിന്നെ എവിടെ പോയി? വോട്ടെടുപ്പിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സി.പി.എം ഉയര്‍ത്തിയ പ്രധാന ആരോപണം യു.ഡി.എഫ്- ബി.ജെ.പി വോട്ട് കച്ചവടം നടന്നെന്നായിരുന്നു. ഈ ആരോപണം ഉന്നയിച്ചത് പുകമറ സൃഷ്ടിക്കാനായിരുന്നെന്നാണ് തെരഞ്ഞെടുപ്പ് ഫലം നല്‍കുന്ന സൂചന. മുത്താലി, മീനച്ചല്‍ പഞ്ചായത്തുകളില്‍ മാത്രമാണ് യു.ഡി.എഫിന് ലീഡ് നിലനിര്‍ത്താനായത്.

മൂവായിരം വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിക്കുമെന്ന് മാണി സി.കാപ്പന്‍ വോട്ടെടുപ്പിന് ശേഷം പ്രതികരിച്ചത് വ്യക്തമായ കണക്ക് കൂട്ടലോടെയായിരുന്നെന്ന് ജനപക്ഷം നേതാവും പൂഞ്ഞാര്‍ എം.എല്‍.എയുമായ പി.സി ജോര്‍ജ്ജ് പറയുന്നു. 2,943 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു. അതിനര്‍ത്ഥം അവരുടെ കണക്ക് കൂട്ടല്‍ ശരിയായിരുന്നെന്നാണ്. ബി.ജെ.പിക്കാരില്‍ പലരും വോട്ട് മാറി കുത്തിയതെന്നും പി.സി ജോര്‍ജ്ജ് ഒരു ചാനലിനോട് പ്രതികരിച്ചു. താനും പി.സി തോമസും ഷോണ്‍ ജോര്‍ജ്ജും കിണഞ്ഞ് പരിശ്രമിച്ചിരുന്നു. ബി.ജെ.പി നേതാക്കളും പ്രവര്‍ത്തകരും ഒപ്പം നില്‍ക്കാമെന്ന് പറഞ്ഞതല്ലാതെ ഒന്നും നടന്നില്ല. കാപ്പന് വോട്ട് മാറ്റി കുത്തിയിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ ഭൂരിപക്ഷം 16,000 കടക്കുമായിരുന്നെന്നും പി.സി ജോര്‍ജ്ജ് ആരോപിച്ചു.

പാലായില്‍ ബി.ജെ.പി വോട്ട് കച്ചവടം നടത്തിയെന്നും അതേക്കുറിച്ച് പിന്നീട് പ്രതികരിക്കാം, എന്‍.ഡി.എ നേതാക്കളെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു. എന്നാല്‍ ഉമ്മന്‍ചാണ്ടിയും ജോസ് കെ.മാണിയും പ്രതികരിച്ചത് ബി.ജെ.പി വോട്ട് എവിടെ പോയെന്നാണ്. അതാണ് യു.ഡി.എഫിന്റെ പരാജയകാരണമെന്ന് അവര്‍ പ്രാഥമികമായി വിലയിരുത്തുന്നു. ബി.ജെ.പിയുടെ പാലാ മണ്ഡലം തെരഞ്ഞെടുപ്പ് നേതാവ് ജോസ് ടോമിന് വോട്ട് ചെയ്യണമെന്നാണ് നിര്‍ദ്ദേശിച്ചിരുന്നെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍ ആരോപിച്ചു. ഇക്കാര്യം തന്നെയാണ് പി.സി ജോര്‍ജ്ജ് ചൂണ്ടിക്കാണിച്ചതെന്നും ആനത്തലവട്ടം പറഞ്ഞു. അതേസമയം ബി.ഡി.ജെ.എസിന്റെ വോട്ട് കാപ്പന് കിട്ടിയില്ലെന്ന് പറയാനും അദ്ദേഹം തയ്യാറായില്ല. എസ്.എന്‍.ഡി.പിയുടെ പിന്തുണ മാണി .സി കാപ്പനാണെന്ന് ആദ്യമേ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ബി.ജെ.പിയിലെ വോട്ട് ചോര്‍ച്ച വരും ദിവസങ്ങളില്‍ ചര്‍ച്ചയാകും എന്നതില്‍ സംശയമില്ല. അത് എല്‍.ഡി.എഫിലേക്കോ, യു.ഡി.എഫിലേക്കോ എന്ന് കാത്തിരുന്ന് കാണാം. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (4 hours ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (4 hours ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (4 hours ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (4 hours ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (4 hours ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (4 hours ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (5 hours ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (8 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (9 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (9 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (10 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (10 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (11 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (11 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (12 hours ago)

Malayali Vartha Recommends