Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലം വന്ന ഘട്ടത്തില്‍ ഞങ്ങള്‍ പറഞ്ഞിരുന്നു, എല്‍.ഡി.എഫ് തിരിച്ചുവരുമെന്ന്, യുഡിഎഫിന്റെ ഏറ്റവും കരുത്തുറ്റ കോട്ട പിടിച്ചെടുത്തു തിരിച്ചുവരവ് നടത്തിയതില്‍ ഇരട്ടിമധുരത്തിന്റെ സന്തോഷമുണ്ട് - മുഖ്യമന്ത്രി പിണറായി വിജയന്‍

27 SEPTEMBER 2019 04:16 PM IST
മലയാളി വാര്‍ത്ത

യുഡിഎഫിന്റെ എക്കാലത്തെയും വലിയ കോട്ടയെന്ന് അവര്‍ കരുതപ്പെട്ട പാലാ മണ്ഡലത്തില്‍ ഇങ്ങിനെയൊരു ജനവിധി ഉണ്ടായതില്‍ നിന്ന് മനസ്സിലാക്കുന്ന് അവരുടെ കാല്‍ക്കീഴില്‍നിന്ന് വന്‍തോതില്‍ മണ്ണിടിച്ചില്‍ ഉണ്ടാവുന്നു എന്നാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 33,472 വോട്ട് യുഡിഎഫ് അധികം നേടിയ മണ്ഡലത്തിലാണ് എല്‍ഡിഎഫ് ഇപ്പോള്‍ ഇത്രയധികം വോട്ട് അധികമായി നേടിയിട്ടുള്ളത്. അത് എങ്ങനെ സംഭവിച്ചെന്ന് യുഡിഎഫ് ആലോചിക്കണം. എങ്ങനെ തങ്ങള്‍ കൂടുതല്‍ ജനവിഭാഗങ്ങളാല്‍ തിരസ്‌കരിക്കപ്പെടുന്നു എന്നത് ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതു തുടരണമെങ്കില്‍ എല്‍ഡിഎഫ് തന്നെ വേണമെന്നുമുള്ള ഉറച്ച വിശ്വാസത്തിന്റെ പ്രഖ്യാപനമാണ്. വരാന്‍ പോകുന്ന ഉപതെരഞ്ഞെടുപ്പുകളിലും ഒന്നരവര്‍ഷം കഴിഞ്ഞു വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഇതാവും പ്രതിഫലിക്കുക എന്ന ആത്മവിശ്വസവും അദ്ദേഹം പ്രകടിപ്പിച്ചു.

പ്രതിപക്ഷത്തിന്റെ വാക്കുകള്‍ ജനങ്ങള്‍ ഒട്ടും വിശ്വാസത്തിലെടുക്കാത്ത നിലയായി എന്നാണ് ഇതില്‍ നിന്നു തെളിയുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പാലാരിവട്ടം പാലം പോലുള്ള മൂര്‍ത്തമായ അഴിമതികളെക്കുറിച്ച് തെളിവുവെച്ച് ഞങ്ങള്‍ ജനങ്ങളോടു പറഞ്ഞു. അപ്പോള്‍ അടിസ്ഥാനരഹിതമെന്ന് ജനങ്ങള്‍ക്കാകെ ഉറപ്പുള്ള കിഫ്ബി ട്രാന്‍സ്ഗ്രിഡ് ആരോപണങ്ങളുമായി പുകമറ ഉയര്‍ത്തി പ്രതിരോധിക്കാനാണു പ്രതിപക്ഷം ശ്രമിച്ചത്. ആ ആരോപണങ്ങള്‍ തങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ മാത്രമായി കെട്ടിച്ചമച്ചവയാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു. പ്രതിപക്ഷ നേതാവിന്റെ വാക്കുകള്‍ക്ക് ഇത്രമേല്‍ വിലയില്ലാതായ കാലം വേറെയില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

വര്‍ഗീയപ്രശ്‌നങ്ങള്‍ കുത്തിപ്പൊക്കി സമുദായത്തില്‍ ധ്രുവീകരണമുണ്ടാക്കാനും അതിനെ ശാശ്വതീകരിക്കാനും അങ്ങനെ വോട്ടുതട്ടി ജയിക്കാനും ബിജെപി ശ്രമിച്ചു. പലപ്പോഴും അതേ തന്ത്രം തന്നെ പാലായില്‍ യുഡിഎഫും പയറ്റി. ഈ കുത്സിത നീക്കങ്ങളെ കേരളത്തിന്റെ മണ്ണില്‍ അനുവദിക്കില്ല എന്ന ജനങ്ങളുടെ നിശ്ചയദാര്‍ഢ്യം കൂടി പ്രതിഫലിച്ചുനില്‍ക്കുന്നുണ്ട് ഈ ജനവിധിയില്‍. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലം വന്ന ഘട്ടത്തില്‍ത്തന്നെ ഞങ്ങള്‍ പറഞ്ഞിരുന്നു, ഞങ്ങള്‍ തിരിച്ചുവരുമെന്ന്. യുഡിഎഫിന്റെ ഏറ്റവും കരുത്തുറ്റ കോട്ട പിടിച്ചെടുത്തു തന്നെ തിരിച്ചുവരുന്നതില്‍ ഇരട്ടിമധുരത്തിന്റെ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

എല്‍ഡിഎഫിന്റെ അടിത്തറ കൂടുതല്‍ ബലപ്പെടുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പുവേളയില്‍ വരെ ഇടതുപക്ഷ ജനാധിപത്യമുന്നണിക്കൊപ്പം ഇല്ലാതിരുന്ന ജനവിഭാഗം കൂടിയതോതില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിക്കൊപ്പം അണിനിരക്കുന്നു. എല്‍ഡിഎഫിന്റെ വിശ്വാസ്യതയും സ്വീകാര്യതയും വലിയതോതില്‍ വര്‍ധിക്കുന്നതായാണ് ഇതു കാണിക്കുന്നത്. ഒപ്പം, എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണത്തിനുള്ള വിപുലമായ ജനകീയ അംഗീകാരം കൂടിയാണിത്. ജനക്ഷേമവികസന കര്‍മ്മപരിപാടികളുമായി മുമ്പോട്ടുപോകാന്‍ എല്‍ഡിഎഫ് ഗവണ്‍മെന്റിനു ജനങ്ങള്‍ നല്‍കിയ ജനകീയ മാന്‍ഡേറ്റാണ് പാലായിലെ ജനവിധി. ഈ ജനവിധിയെ വിനയത്തോടെ സ്വീകരിക്കുന്നു; ജനങ്ങള്‍ അര്‍പ്പിച്ച വര്‍ധിച്ച വിശ്വാസവുമായി കൂടുതല്‍ ഊര്‍ജസ്വലമായി മുമ്പോട്ടുപോവുകതന്നെ ചെയ്യുമെന്ന് ഉറപ്പുനല്‍കുകയും ചെയ്യുന്നു.

യുഡിഎഫിന്റെ സമ്പൂര്‍ണ തകര്‍ച്ചയുടെ തുടക്കമാണിത്. പരസ്പര അവിശ്വാസത്തിന്റെയും കാലുവാരലിന്റെയും കുതികാല്‍വെട്ടിന്റെയും വഴിയിലൂടെ സമ്പൂര്‍ണ നാശത്തിലേക്കെത്തുക എന്നതല്ലാതെ അവര്‍ക്കിനി ഒന്നും ചെയ്യാനില്ല. ബിജെപിയുമായി സന്ധിചെയ്തു നീങ്ങുന്ന യുഡിഎഫിനെ ന്യൂനപക്ഷങ്ങളടക്കം മതനിരപേക്ഷ ജനവിഭാഗങ്ങളാകെ വര്‍ധിച്ചതോതില്‍ കൈയൊഴിയുകയാണ്. ഈ പ്രക്രിയ കൂടുതല്‍ ശക്തിയോടെ തുടരുകയേ ഉള്ളു. മാധ്യമ മുതലാളിമാരുടെ താല്‍പര്യങ്ങള്‍ക്കും അവരുടെ രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കുമപ്പുറം വസ്തുതകള്‍ മനസ്സിലാക്കാനും സാഹചര്യങ്ങള്‍ വിലയിരുത്താനും കേരളത്തിലെ ജനങ്ങള്‍ക്കുള്ള കഴിവിനെ വ്യക്തമാക്കുന്നതാണ് ഈ ഉപതെരഞ്ഞെടുപ്പു ഫലം. അത്തരത്തില്‍ സുസ്ഥിര വികസനത്തിന്റെയും ജനക്ഷേമ നടപടികളുടെയും സാമൂഹ്യപുരോഗതിയുടെയും മതനിരപേക്ഷതയുടെയും ഒപ്പം നിന്ന പാലായിലെ ജനങ്ങളെയാകെ അഭിവാദ്യം ചെയ്യുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (4 hours ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (4 hours ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (4 hours ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (4 hours ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (4 hours ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (4 hours ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (5 hours ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (8 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (9 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (9 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (10 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (10 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (11 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (11 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (12 hours ago)

Malayali Vartha Recommends