Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

അയ്യനെ കണ്ടേ തീരു; ശബരിമലയേറാൻ വീണ്ടും മേരി സ്വീറ്റി; റോഡില്‍ ചുറ്റിത്തിരിഞ്ഞു നടന്ന മേരിയെ പ്രദേശവാസികള്‍ വളഞ്ഞു ; പരസ്പര വിരുദ്ധമായി സംസാരിച്ച ഇവരെ പോലീസ് ആശ്വസിപ്പിച്ച്‌ തിരുവനന്തപുരത്തേയ്ക്ക് മടക്കി

27 SEPTEMBER 2019 04:36 PM IST
മലയാളി വാര്‍ത്ത

എല്ലാ പ്രായത്തിലുമുളള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനമനുവദിച്ച ഭരണഘടനാ ബെഞ്ചിന്റെ വിധിക്ക് ശനിയാഴ്ച ഒരു വര്‍ഷം തികയും. പന്ത്രണ്ടുവര്‍ഷം നീണ്ട സംഭവബഹുലമായ നിയമപോരാട്ടത്തിനു ശേഷമായിരുന്നു ശബരിമലക്കേസില്‍ സുപ്രികോടതി വിധിപറഞ്ഞത്. ഇതിനിടെ ഓരോദിവസവും ശബരിമല വാര്‍ത്തകളില്‍ നിറഞ്ഞുകൊണ്ടേ നിന്നു.

സുപ്രധാന സുപ്രീം കോടതി വിധിക്കു പിന്നാലെ ശബരിമലയില്‍ ദര്‍ശനത്തിനായെത്തിയ ഒട്ടനവധി സ്ത്രീകള്‍ക്ക് മലകയറാനാകാതെ മടങ്ങാനായിരുന്നു യോഗം. രഹ്ന ഫാത്തിമ ഉള്‍പ്പടെയുള്ളവര്‍ മലകയറാന്‍ എത്തി വിവാദം സൃഷ്ടിക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് മല ചവിട്ടാനായി രണ്ടു തവണ കഴക്കൂട്ടം സ്വദേശിനിയായ മേരി സ്വീറ്റി എത്തുകയും ദര്‍ശനം പൂര്‍ത്തിയാക്കാനാകാതെ മടങ്ങുകയും ചെയ്തത്. ഇത്തവണയും അയ്യപ്പനെ കാണണമെന്ന ആവശ്യവുമായി വീണ്ടും എത്തിയിരിക്കുകയാണ് മേരി സ്വീറ്റി.

ബുധനാഴ്ച വൈകിട്ട് ആറരയ്ക്ക് പത്തനംതിട്ടയില്‍ നിന്നും പമ്പയിലേയ്ക്ക് പോയ കെഎസ്‌ആര്‍ടിസി ബസില്‍ കാഷായ വസ്ത്രം ധരിച്ചാണ് മേരി സ്വീറ്റി കയറിയത്. പമ്പയിലേയ്ക്ക് ടിക്കറ്റും എടുത്തിരുന്നു. കന്നിമാസ പൂജയ്ക്ക് അഞ്ചു ദിവസം നട തുറന്ന ശേഷം ദിവസങ്ങള്‍ക്ക് ശേഷം നട അടച്ചിരുന്നു ഇതൊന്നും അറിയാതെയാണ് മേരി സ്വീറ്റി അയ്യപ്പനെ കാണണമെന്ന ആവശ്യവുമായി എത്തിയത്.

പമ്പയിലേയ്ക്ക് പോകുമ്ബോഴുണ്ടാകുന്ന അപകടത്തെ കുറിച്ചു ബസിലെ യാത്രക്കാര്‍ മേരിയെ അറിയിച്ചതോടെ ഇവര്‍ ആങ്ങാമൂഴിയില്‍ ഇറങ്ങി നടന്നു നീങ്ങുകയുമായിരുന്നു. റോഡില്‍ ചുറ്റിത്തിരിഞ്ഞു നടന്ന മേരിയെ പ്രദേശവാസികള്‍ വളയുകയും ചോദ്യം ചെയ്യുകയും ചെയ്തതോടെ പെരിനാട് പോലീസ് വിവരമറിഞ്ഞെത്തി ഇവരെ സ്‌റ്റേഷനിലേക്ക് കൊണ്ടു പോയി.

തുടര്‍ന്ന് മേരി സ്വീറ്റിയെ രാത്രി തന്നെ അവിടെ നിന്നും പത്തനംതിട്ട വനിതാ സെല്ലിലേയ്ക്ക് കൈമാറി. ഇപ്പോള്‍ ശബരിമല നട തുറന്നിട്ടില്ലെന്ന് അറിയിച്ചുവെങ്കിലും തനിക്ക് കലിയുഗവരദനെ ഒരുനോക്ക് കണ്ടാല്‍ മതിയെന്നായി ആവശ്യം. തുടര്‍ന്ന് പരസ്പര വിരുദ്ധമായി സംസാരിച്ച ഇവരെ പോലീസ് ആശ്വസിപ്പിച്ച്‌ തിരുവനന്തപുരത്തേയ്ക്ക് മടക്കി അയച്ചു. മടക്കയാത്രയില്‍ അടൂര്‍ വരെ വനിതാ പോലീസും അനുഗമിച്ചു. 'ഇനി നടതുറക്കുമ്ബോള്‍ വിളിക്കണേ' എന്ന് പറഞ്ഞ് ആയിരുന്നു ഇതോടെ സ്വീറ്റിയുടെ മടക്കം. നേരത്തെ, ശബരിമല യുവതീ പ്രവേശന പ്രക്ഷോഭ സമയത്ത് അയ്യപ്പനെ കാണാന്‍ മേരി എത്തിയത് വന്‍ വിവാദം സൃഷ്ടിച്ചിരുന്നു. തുടര്‍ന്ന്, മേരിയെ തിരിച്ചയക്കുകയായിരുന്നു.

അതേസമയം എല്ലാ പ്രായത്തിലുമുളള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനമനുവദിച്ച ഭരണഘടനാ ബെഞ്ചിന്റെ വിധിക്ക് സെപ്തംബർ 8 ന് ഒരു വര്‍ഷം തികയുകയാണ്. പുനഃപരിശോധനാ ഹര്‍ജകളും റിട്ടുകളും ഉള്‍പ്പെടെ അറുപത്തഞ്ചോളം പരാതികളാണ് വിധിക്കുശേഷം സുപ്രീംകോടതിയിലെത്തിയത്. ഈ ഹര്‍ജികളിലെ തീരുമാനം വരാനിരിക്കുകയാണ്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് നവംബര്‍ 17-നു വിരമിക്കുംമുമ്പ് കേസില്‍ വിധിപറയണം. ഏറിയാല്‍ 50 നാള്‍കൂടി കാത്തിരിക്കേണ്ടിവരുമെന്നര്‍ഥം.

2017 ഒക്‌ടോബറിലാണ് സൂപ്രീം കോടതി ഈ വിഷയം ഭരണഘടനാ ബെഞ്ചിനു വിടുന്നത്. ശബരിമലയില്‍ 10 നും 50 നും ഇടയില്‍ പ്രായമുളള സ്ത്രീകളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാത്തത് തുല്യത, വിവേചനമില്ലാതാക്കല്‍ , മത സ്വാതന്ത്ര്യം എന്നീ തത്വങ്ങളുടെ ലംഘനമാണോ എന്നതാണ് പ്രത്യേകമായി ഭരണഘടനാ ബെഞ്ച് പരിശോധിച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (4 hours ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (4 hours ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (4 hours ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (4 hours ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (4 hours ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (5 hours ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (5 hours ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (8 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (9 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (9 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (10 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (10 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (11 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (11 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (12 hours ago)

Malayali Vartha Recommends