Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

പാലയില്‍ തോറ്റ് തുന്നംപാടിയതിന് പിന്നാലെ യു.ഡി.എഫ് തെറ്റ് തിരുത്തി തിരുത്തി മുന്നോട്ട് പോകുമെന്ന പതിവ് താത്വിക അവലോകനവുമായി കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി രംഗത്തെത്തി

27 SEPTEMBER 2019 04:37 PM IST
മലയാളി വാര്‍ത്ത

പാലയില്‍ തോറ്റ് തുന്നംപാടിയതിന് പിന്നാലെ യു.ഡി.എഫ് തെറ്റ് തിരുത്തി തിരുത്തി മുന്നോട്ട് പോകുമെന്ന പതിവ് താത്വിക അവലോകനവുമായി കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി രംഗത്തെത്തി. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്ക് കിട്ടിയ വോട്ട് വിഹിതം വളരെ കുറഞ്ഞു എന്ന ഉമ്മന്‍ചാണ്ടിയുടെ നിരീക്ഷണം ഏറെ ശ്രദ്ധേയമാണ്. മുന്നണിക്ക് എവിടെയാണ് തെറ്റ് പറ്റിയതെന്ന് വിശദമായി അന്വേഷിക്കുമെന്ന പതിവ് പല്ലവിയും അദ്ദേഹം ആവര്‍ത്തിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി സുരേന്ദ്രന്‍പിള്ളയെ കോണ്‍ഗ്രസുകാര്‍ തേച്ചൊട്ടിച്ചത് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടും അന്നത്തെ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ യാതൊരു നടപടിയും എടുത്തില്ല. ഇതുപോലെ എത്രയെത്ര പരാജയ കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ യാതൊരുനടപടിയും എടുക്കാതെ കെ.പി.സി.സി ആസ്ഥാനത്ത് ചിതലരിക്കുന്നുണ്ട്. അതുപോലൊരണ്ണം പാലായുടെ പേരിലും ഉണ്ടാകും.

കോട്ടയം ജില്ലയിലെ പാര്‍ലമെന്റ്, നിയമസഭാ മണ്ഡലങ്ങളില്‍ യു.ഡി.എഫിന് വ്യക്തമായ മേല്‍ക്കൈയാണ് ഉണ്ടായിരുന്നത്. അതിനെ തച്ചുടച്ച ഫലമാണ് പാലായില്‍ ഉണ്ടായതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കോണ്‍ഗ്രസ് ഇതൊന്നും കണ്ട് പതറില്ല. അപ്രതീക്ഷിത പരാജയമാണ് പാലാക്കാര്‍ നല്‍കിയത്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വിജയത്തോടെ യു.ഡി.എഫിന് ശക്തമായ അടിത്തറയാണ് കേരളത്തില്‍ ഉണ്ടായത്. 19 സീറ്റും കോണ്‍ഗ്രസിന് നേടാന്‍ സാധിച്ചത് അതിന് തെളിവാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. കോണ്‍്രസുകാര്‍ വോട്ട് മറിച്ചെന്ന ആരോപണവും കേരള കോണ്‍ഗ്രസിലെ അഭിപ്രായഭിന്നതയും അന്വേഷിക്കുമെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. ഉമ്മന്‍ചാണ്ടി അടക്കമുള്ള നേതാക്കള്‍ കുടുംബസംഗമങ്ങളില്‍ കേന്ദ്രീകരിച്ചതല്ലാതെ മറ്റ് രീതിയിലുള്ള പ്രചരണങ്ങള്‍ നടത്തിയില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. മുമ്പ് കെ.എം മാണി മത്സരിച്ച ചില ഘട്ടങ്ങളില്‍ കോണ്‍ഗ്രസ് കാല് വാരാന്‍ ശ്രമിച്ചിട്ടുണ്ട്. അപ്പോഴൊക്കെ അദ്ദേഹത്തിന്റെ ഭൂരിപക്ഷവും കുറഞ്ഞിരുന്നു.

പാലായിലും ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് അഞ്ച് മണ്ഡലങ്ങളിലും ശക്തമായ മുന്നൊരുക്കങ്ങള്‍ യു.ഡി.എഫ് നടത്തിയിരുന്നെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. വോട്ട് ചോര്‍ച്ച ബൂത്ത് അടിസ്ഥാനത്തില്‍ പരിശോധിക്കും. അതിന് ശേഷമേ ആരോപണങ്ങളില്‍ കഴമ്പുണ്ടോ എന്ന് മനസ്സിലാക്കാനാകൂ. പാലായില്‍ തിരിച്ചടിയുണ്ടായെങ്കിലും യു.ഡി.എഫിന്റെ ആത്മവിശ്വാസമോ, അടിത്തറയോ ഇളകിയിട്ടില്ല. വട്ടിയൂര്‍ക്കാവ്, കോന്നി, എറണാകുളം, അരൂര്‍, എറണാകുളം, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ യു.ഡി.എഫ് തിളക്കമാര്‍ന്ന വിജയം നേടുമെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. അതേസമയം കേരളാ കോണ്‍ഗ്രസിനെ കോട്ടയത്ത് ശിഥിലമാക്കാന്‍ കോണ്‍ഗ്രസ് വര്‍ഷങ്ങളായി നടത്തിവന്നിരുന്ന കുത്സിത പ്രവര്‍ത്തനങ്ങള്‍ കെ.എം മാണിയുടെ മരണത്തോടെ യാഥാര്‍ത്ഥ്യമാക്കാന്‍ അവര്‍ക്ക് കഴിഞ്ഞെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

പാരാജയം കേരളാകോണ്‍ഗ്രസ് പി.ജെ. ജോസഫ്- ജോസ് കെ.മാണി പക്ഷങ്ങളുടെ തലയില്‍ കെട്ടിവെച്ച് രക്ഷപെടാനുള്ള നീക്കം കെ.പി.സി.സി പ്രസിഡന്റ് തന്നെ നടത്തി. അതിന് പിന്നാലെ കെ.മുരളീധരനും കേരളാ കോണ്‍ഗ്രസിനെതിരെ രംഗത്തെത്തി. ജനങ്ങള്‍ നല്‍കിയ ചെറിയ ഷോട്ട്ട്രീറ്റ്‌മെന്റാണെന്നും ഇതില്‍ നിന്നും പാഠം പഠിച്ച് മുന്നോട്ട് പോകണമെന്ന് മുസ്്‌ലിംലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. യു.ഡി.എഫിലുള്ളവര്‍ തമ്മിലടിക്കുന്നതും മത്സരിക്കുന്നതും ജനം ഇഷ്ടപ്പെടുന്നില്ല എന്നാണ് പാലായിലെ ഫലം സൂചിപ്പിക്കുന്നതെന്ന് കണ്‍വീനര്‍ ബെന്നി ബഹനാനും പ്രതികരിച്ചു. ആര്‍.എസ്.പി നേതാവ് ഷിബു ബോബിജോണും കേരളാ കോണ്‍ഗ്രസിനെയാണ് പ്രതികൂട്ടില്‍ നിര്‍ത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലുണ്ടായ കൂ കൂ വിളി തന്നെ തിരിച്ചടിയുടെ തുടക്കമായിരുന്നെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസും മറ്റ് ഘടകക്ഷികളും കേരളാകോണ്‍ഗ്രസിന്റെ നെഞ്ചത്ത് കയറിമേയുമ്പോള്‍ യു.ഡി.എഫില്‍ പൊട്ടിത്തെറിയുണ്ടാകുമെന്ന് ഉറപ്പാണ്.  

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (4 hours ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (4 hours ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (4 hours ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (4 hours ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (4 hours ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (5 hours ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (5 hours ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (8 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (9 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (9 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (10 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (10 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (11 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (11 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (12 hours ago)

Malayali Vartha Recommends