Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്തെ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി തോമസ് ചാഴിക്കാടന് 33,000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ച പാലാ നിയമസഭാ മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മാണി സി.കാപ്പന്‍ 2943 വോട്ടിന് ജയിച്ചതെങ്ങനെ?

27 SEPTEMBER 2019 05:05 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് യു.ഡി.എഫിന്റെ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി തോമസ് ചാഴിക്കാടന് 33,000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ച പാലാ നിയമസഭാ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മാണി സി.കാപ്പന്‍ 2943 വോട്ടിന് ജയിച്ചതെങ്ങനെ? എന്ന താത്വിക അവലോകനവുമായാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനം ആരംഭിച്ചത്. ഉപതെരഞ്ഞെടുപ്പ് ഫലം വരാന്‍ പോകുന്ന തെരഞ്ഞെടുപ്പുകള്‍ക്ക് ജനങ്ങളോടുള്ള സന്ദേശമാണെന്ന് കൂടി അദ്ദേഹം തള്ളിക്കളഞ്ഞു.

കഴിഞ്ഞ ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പാലായിലെ ജനം മറ്റുള്ളവര്‍ക്ക് വോട്ട് ചെയ്തപ്പോള്‍ ഇത്തവണ അവര്‍ എല്‍.ഡി.എഫിനൊപ്പം നിന്നു. അത് ജനങ്ങള്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് നല്‍കിയ വലിയ അംഗീകാരമാണിത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ കാലാവസ്ഥയല്ല ഇന്നുള്ളത്. പാലായിലെ ഫലം അതാണ് തെളിയിക്കുന്നത്. ഇടത് മുന്നണിയുടെ അടിത്തറ ശക്തമാണെന്നാണ് ഫലം സൂചിപ്പിക്കുന്നത്. ഐക്യജനാധിപത്യ മുന്നണി സംവിധാനം ശിഥിലമായി. ഏത് രാഷ്ട്രീയ കാലാവസ്ഥയിലും യു.ഡി.എഫ് ജയിച്ചിരുന്ന മണ്ഡലമാണ് പാല. മണ്ഡലം രൂപീകരിച്ച ശേഷം കേരളാ കോണ്‍ഗ്രസ് മാത്രമേ ജയിച്ചിട്ടുള്ളൂ. മാണി സി കാപ്പന്‍, പാലായുടെ ജനപ്രതിനിധി ആയതോടെ അദ്ദേഹത്തിന്റെ പൊതുപ്രവര്‍ത്തനത്തിനുള്ള അംഗീകാരം കൂടിയാണ്. പാലായുടെ വികസന സ്വപ്നങ്ങളെല്ലാം പൂവണിയിക്കാനുള്ള മനസ്സും ഇച്ഛാശക്തിയും അദ്ദേഹത്തിനും എല്‍ഡിഎഫിനും ഉണ്ട്. പാലാ ഉപതെരഞ്ഞെടുപ്പിലെ വിജയം വരാന്‍ പോകുന്ന തെരഞ്ഞെടുപ്പുകള്‍ക്ക് തയ്യാറാവുന്ന ജനങ്ങള്‍ക്കുള്ള സന്ദേശമാണെന്നും കോടിയേരി പറഞ്ഞു.

പാലായിലെ വിജയം എല്‍.ഡി.എഫ് ഇത്രയും പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോടിയേരി ബാലകൃഷ്ണന്റെ മുന്‍പുള്ള പ്രസ്താവനകള്‍ പരിശോധിച്ചാല്‍ മനസിലാകും. സംസ്ഥാനത്ത് ആറ് മണ്ഡലങ്ങളിലായിരുന്നു ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടിയിരുന്നത്. എന്നാല്‍ പാലായില്‍ മാത്രം തെരഞ്ഞെടുപ്പ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചതിനെതിരെ കോടിയേരി രംഗത്ത് വന്നിരുന്നു. ഒരിടത്തു മാത്രം ഉപതെരഞ്ഞെടുപ്പ് നടത്തുന്നത് സദുദ്ദേശ്യപരമല്ലെന്നാണ് അദ്ദേഹം അന്ന് പറഞ്ഞത്. ശബരിമല ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ എല്‍.ഡി.എഫിന് അനുകൂലമായ അന്തരീക്ഷം ഉണ്ട്. വിശ്വാസികളുടെ വോട്ട് തിരിച്ചുപിടിക്കാന്‍ ആവുമെന്നും കോടിയേരി പറഞ്ഞിരുന്നു. ചെക്ക് കേസില്‍ യു.എ.ഇയില്‍ അകപ്പെട്ട ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയെ രക്ഷപെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ നേരിട്ടിറങ്ങിയതോടെ അവരുടെ വോട്ട് പാലായില്‍ എല്‍.ഡി.എഫിന് ഉറപ്പിക്കാനായിരുന്നു.

തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് ഏതാനും ദിവസം മുമ്പ് കോടിയേരി പറഞ്ഞിരുന്നത് തെരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്റെ വിലയിരുത്തല്‍ ആകില്ലെന്നാണ്. കാരണം ശബരിമല വിഷയം ലോക്‌സഭാ തെരഞ്ഞെടുപ്പിനെ ബാധിച്ചിരുന്നു. പാലായിലും ശബരിമല ചര്‍ച്ചയായിരുന്നു. ആ സ്ഥിതിക്ക് വലിയ പ്രതീക്ഷയൊന്നും അവര്‍ക്കുണ്ടായിരുന്നില്ല. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദിവസങ്ങളോളം പാലായില്‍ ക്യാമ്പ് ചെയ്ത് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഭംഗിയാക്കി. അദ്ദേഹത്തിനും സര്‍ക്കാരിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കും വിജയം അനിവാര്യമായിരുന്നു. ചിട്ടയോടെയുള്ള പ്രവര്‍ത്തനവും വിവാദങ്ങള്‍ ഒഴിവാക്കിയുള്ള സമീപനവും മുന്നണിക്ക് ഗുണം ചെയ്തു. സാധാരണ തെരഞ്ഞെടുപ്പുകളില്‍ സ്വീകരിക്കുന്ന പ്രസംഗ ശൈലിപോലുമായിരുന്നില്ല പിണറായി പാലായില്‍ നടത്തിയത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (5 hours ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (5 hours ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (5 hours ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (5 hours ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (5 hours ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (5 hours ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (5 hours ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (9 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (9 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (10 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (10 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (11 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (12 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (12 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (12 hours ago)

Malayali Vartha Recommends