വിലങ്ങാട് താനിയുള്ളപൊയില്‍ പാലം: പണി കഴിഞ്ഞ് ഒരു വര്‍ഷം പിന്നിടുമ്പോഴും അപ്രോച്ച് റോഡില്ല
പാലം പണി കഴിഞ്ഞ് വര്‍ഷങ്ങളായിട്ടും വിലങ്ങാട് താനിയുള്ളപൊയില്‍ പാലത്തിന് അപ്രോച്ച് റോഡ് നിര്‍മിക്കാത്തതിനാല്‍ പാലം നോക്കുകുത്തിയായി. ബിനോയ് വിശ്വം മന്ത്രിയായിരിക്കെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് അമ്പത് ലക്ഷം രൂപയോളം ചെലവില്‍ വാണിമേല്‍ പുഴയ്ക്കു കുറുകെയാണ് പാലം പണിതത്.
വാണിമേല്‍-നരിപ്പറ്റ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് ഇരു പഞ്ചായത്തുകളിലേക്കും എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയുന്ന പാലത്തിന്റെ വാണിമേല്‍ ഭാഗത്ത് അപ്രോച്ച് റോഡില്ലാതെയാണ് പാലം പണിതത്. പാലം മുതല്‍ പുഴയുടെ വശത്തൂടെ വാളൂക്ക് റോഡിലേക്ക് നാനൂറ് മീറ്റര്‍ റോഡ് നിര്‍മിക്കേണ്ടതുണ്ട്. എന്നാല്‍ നിര്‍മാണം പൂര്‍ത്തിയായി എട്ട് വര്‍ഷം കഴിഞ്ഞിട്ടും അപ്രോച്ച് റോഡ് നിര്‍മിക്കാന്‍ കഴിഞ്ഞിട്ടില്ല.
പാലം നിര്‍മിച്ചത് ചെറുവാഹനങ്ങള്‍ കടന്നുപോകാന്‍ പാകത്തിലാണ്. വിലങ്ങാട് ഉരുള്‍പൊട്ടലില്‍ മൂന്ന് പാലങ്ങളാണ് തകര്‍ന്നത്. ഉരുട്ടി പാലം തകര്‍ന്നതോടെ വിലങ്ങാട് ഒറ്റപ്പെട്ട് കിടക്കുകയാണ്.നേരത്തെ താനിയുള്ളപൊയില്‍ പാലത്തിന്റെ അപ്രോച്ച് റോഡ് പണി പൂര്‍ത്തീകരിച്ചിരുന്നെങ്കില്‍ മലയോര വാസികളുടെ യാത്രാക്ലേശത്തിന് ഒരു പരിധി വരെ പരിഹാരമാവുമായിരുന്നു.
ഉരുട്ടി പാലം തകര്‍ന്നതോടെ വിലങ്ങാട് ടൗണിലെ പെട്രോള്‍ പമ്പിന് സമീപത്തുമുള്ള ചെറുപാലം വഴിയാണ് നിത്യോപയോഗ സാധനങ്ങള്‍ ടൗണിലെത്തുന്നത്. ഫണ്ടിന്റെ അപര്യാപ്തയെ തുടര്‍ന്ന് താനിയുള്ള പൊയില്‍ പാലം, പുഴയ്ക്ക് വീതി കുറഞ്ഞ ഭാഗത്ത് നിര്‍മിക്കുകയായിരുന്നു. ഇതാണ് അപ്രോച്ച് റോഡ് നിര്‍മാണത്തെ ബാധിച്ചതത്രേ.
https://www.facebook.com/Malayalivartha