അമ്മയോടൊപ്പം നിന്ന ഏഴു വയസ്സുകാരന്‍ ബസ് മാറി കയറിപോയി.... നിലവിളിയോടെ അമ്മ, പോലീസ് സ്ഥലത്തെത്തി ബസുകള്‍ പരിശോധന തുടങ്ങി, കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് അഭ്യൂഹം ഉയര്‍ന്നതോടെ കുട്ടിയുടെ ചിത്രം സഹിതം സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു... ഒടുവില്‍...

അമ്മയോടൊപ്പം നിന്ന ഏഴു വയസ്സുകാരന്‍ ബസ് മാറി കയറിപോയി. അമ്മയുടെ നിലവിളി കേള്‍ക്കുമ്പോഴാണ് ആളുകള്‍ കാര്യമറിയുന്നത്. ഏഴു വയസ്സുകാരന്‍ ബസ് മാറിക്കയറിപ്പോയത് ബന്ധുക്കളെയും പോലീസിനെയും നാട്ടുകാരെയും കുഴച്ചു. കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടു പോയതാണോ എന്നു വരെ സംശയിച്ചു. എന്നാല്‍ ഒരുമണിക്കൂറിനുശേഷം കിലോമീറ്ററുകള്‍ക്കപ്പുറം കോന്നിയില്‍നിന്ന് കുട്ടിയെ പോലീസ് കണ്ടെത്തി.
പത്തനാപുരം പട്ടണത്തില്‍ ഇന്നലെ വെകീട്ട് നാലുമണിയോടെയായിരുന്നു സംഭവം നടന്നത്. തട്ടാക്കുടി സ്വദേശിയായ വീട്ടമ്മ രണ്ടുകുട്ടികളുമൊത്ത് നാട്ടിലേക്കുള്ള ബസ് കാത്തുനില്‍ക്കുകയായിരുന്നു. വീട്ടമ്മ ഇളയകുട്ടിയെ ശ്രദ്ധിക്കുന്നതിനിടെ, സ്‌റ്റോപ്പില്‍ വന്നു നിന്ന ബസില്‍ ഏഴുവയസ്സുകാരന്‍ കയറുകയായിരുന്നു. പത്തനംതിട്ട ഭാഗത്തേക്കുള്ള ഈ ബസ് പുറപ്പെട്ടശേഷമാണ് കുട്ടി അടുത്തില്ല എന്ന കാര്യം അമ്മ അറിയുന്നത്. നിലവിളിയോടെ തിരക്കില്‍ കുട്ടിയെ തിരയുന്നത് കണ്ടപ്പോഴാണ് ആളുകള്‍ വിവരം അറിയുന്നത്.
പത്തനാപുരം പോലീസിലും അറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് മറ്റു സ്‌റ്റേഷനുകളിലേക്ക് വിവരം കൈമാറി. അതുവഴി കടന്നുപോയ ബസുകളില്‍ തിരച്ചില്‍ തുടങ്ങി. കോന്നിയില്‍ വച്ച് പോലീസ് പരിഭ്രാന്തനായ കുട്ടിയെ കണ്ടെത്തി പത്തനാപുരം പോലീസിനെ അറിയിച്ചു. സി.ഐ.യും പോലീസുകാരും അമ്മയെയും കൂട്ടി കോന്നിയിലെത്തി കുട്ടിയെ കൂട്ടിക്കൊണ്ടുവന്നു. അമ്മയും ഒപ്പമുണ്ടെന്ന ധാരണയിലാണ് കുട്ടി ബസില്‍ കയറിയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് അഭ്യൂഹം ഉയര്‍ന്നതോടെ ബസ് സ്റ്റോപ്പിലുള്ളവര്‍ കുട്ടിയുടെ ചിത്രം സഹിതം സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. കുഞ്ഞുങ്ങളെ കൂടെ കൊണ്ടു പോകുമ്പോള്‍ അവരെ വളരെധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഈ കാലഘട്ടത്തില്‍ കുട്ടികളെ തട്ടിക്കൊണ്ടു പോയി ഭിക്ഷാടനത്തിനും മറ്റും ഉപയോഗിക്കുന്ന നിരവധി സംഘങ്ങളുണ്ട്. അതിനാല്‍ എപ്പോഴും കുഞ്ഞുങ്ങളില്‍ കരുതല്‍ അത്യാവശ്യമാണ് .
https://www.facebook.com/Malayalivartha





















