അമിത വേഗതയില്‍ ദിശ തെറ്റിച്ച് വന്ന സ്വകാര്യബസ് സ്‌കൂട്ടറിലിടിച്ച് യുവാവിന് ദാരുണാന്ത്യം

അമിത വേഗതയില്‍ ദിശ തെറ്റിച്ച് വന്ന സ്വകാര്യബസ് സ്‌കൂട്ടറിലിടിച്ച് യുവാവിന് ദാരുണാന്ത്യം. തൃശൂര്‍ ശക്തന്‍ നഗറിലാണ് സംഭവം. കൂടെയുണ്ടായിരുന്ന യുവാവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാമവര്‍മ്മപുരം മരത്താന്‍കുഴി വീട്ടില്‍ ബാലകൃഷ്ണന്റെ മകന്‍ ജിബിന്‍ ബാലകൃഷ്ണന്‍ (29) ആണ് മരിച്ചത്.
കൂടെയുണ്ടായിരുന്ന കുറാഞ്ചേരി കറുപ്പം വീട്ടില്‍ നൂറുദീന്റെ മകന്‍ മുഹമ്മദ് നൗഫലിനെ (26) പരിക്കുകളോടെ ആശുപത്രിയിലെത്തിച്ചു. വൈകീട്ട് മൂന്നോടെയായിരുന്നു അപകടം നടന്നത്. അയ്യന്തോള്‍ ചുങ്കത്ത് ഗാര്‍മെന്റ് ഷോപ്പ് നടത്തുകയാണ് ഇരുവരും.
ശക്തന്‍ നഗര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നും കോടന്നൂര്‍ക്ക് സര്‍വീസ് നടത്തുന്ന ബസാണ് യുവാക്കളെ ഇടിച്ചിട്ടത്. സ്റ്റാന്‍ഡില്‍ നിന്നും കോടന്നൂര്‍ക്ക് യാത്രക്കാരുമായി പോകുന്നതിനിടെ ശക്തന്‍ നഗറില്‍ ഹെഡ് പോസ്‌റ്റോഫീസിന്റെ വശമുള്ള വഴിയില്‍ കൂടി കൂര്‍ക്കഞ്ചേരിയിലേക്ക് പോവാന്‍ ശ്രമിക്കുന്നതിനിടെ ഈ വഴി സ്‌കൂട്ടറില്‍ വന്നിരുന്ന യുവാക്കളെ ഇടിച്ചിടുകയായിരുന്നു. ജിബിന്‍ ആയിരുന്നു സ്‌കൂട്ടര്‍ ഓടിച്ചിരുന്നത്.
ബസ് തട്ടി വീണ ജിബിന്റെ തലയില്‍കൂടി ബസിന്റെ ചക്രം കയറിയിറങ്ങി. ഹെല്‍മെറ്റ് ധരിച്ചിരുന്നുവെങ്കിലും തല ചതഞ്ഞരഞ്ഞ നിലയിലായിരുന്നു. മറിഞ്ഞു വീണ മുഹമ്മദ് നൗഫലിന് ഗുരുതര പരിക്കുണ്ട്. ഉടന്‍ തന്നെ മറ്റ് യാത്രക്കാരും ഓടിയെത്തിയവരും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു. ജിബിന്റെ മൃതദേഹം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
"
https://www.facebook.com/Malayalivartha





















