കട്ട സപ്പോര്‍ട്ട്... പാകിസ്ഥാന്റെ നിലപാടുകള്‍ക്കെതിരെ ശക്തമായി രംഗത്ത് വന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന; ഭീകരവാദത്തിനെതിരെ ഇന്ത്യയ്‌ക്കൊപ്പം ഉറച്ചു നില്‍ക്കും; പ്രധാനമന്ത്രിക്ക് ബംഗ്ലാദേശിലേക്ക് ക്ഷണം; ഉറപ്പായും പങ്കെടുക്കുമെന്ന് മോദിയും

ഇന്ത്യയ്‌ക്കെതിരെ ലോക രാഷ്ട്രങ്ങളെ അണിനിരത്താനുള്ള പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് ഇസ്ലാം രാഷ്ട്രമായ ബംഗ്ലാദേശും കാലുമാറി. പാകിസ്ഥാന്റെ നിലപാടുകളെ തള്ളിപ്പറയുന്നതോടൊപ്പം ഇന്ത്യയ്ക്ക് ശക്തമായ പിന്തുണയും അറിയിക്കുന്നുണ്ട്.
ന്യൂയോര്‍ക്കില്‍ യുഎന്‍ പൊതുസഭ സമ്മേളനത്തിനിടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന നടത്തിയ കൂടിക്കഴ്ച്ചയിലാണ് നിലപാട് വ്യക്തമാക്കിയത്. ഭീകരവാദം നേരിടുന്നതില്‍ യാതൊരു വിട്ടുവീഴ്ച്ചയുമില്ലെന്ന് ഷെയ്ഖ് ഹസീന കൂടിക്കാഴ്ച്ചയ്ക്കിടെ പ്രതികരിച്ചു . ഭീകരവിരുദ്ധ പോരാട്ടത്തില്‍ ഇന്ത്യയ്‌ക്കൊപ്പം ഉറച്ചു നില്‍ക്കുമെന്നും ഹസീന വ്യക്തമാക്കി.
ബംഗ്ലബന്ധു ഷെയ്ഖ് മുജീബുര്‍ റഹ്മാന്റെ ജന്മശതാബ്ദി ആഘോഷ പരിപാടികളില്‍ പങ്കെടുക്കാന്‍ നരേന്ദ്രമോദിയെ ഹസീന ബംഗ്ലാദേശിലേക്ക് ക്ഷണിച്ചു. പ്രധാനമന്ത്രി ക്ഷണം സ്വീകരിച്ചു. പരിപാടിയില്‍ പങ്കെടുക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കി.
അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ അവസാന ദിവസമായ ഇന്നലെ നരേന്ദ്ര മോദി യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്ത് സംസാരിച്ചു. കശ്മീരിനെപ്പറ്റിയോ പാകിസ്ഥാനെപ്പറ്റിയോ മോദി പ്രസംഗത്തില്‍ പരാമര്‍ശിച്ചില്ല.
ഭീകര വാദത്തിന്റെ കാര്യത്തില്‍ ലോക രാഷ്ട്രങ്ങള്‍ ഭിന്നിക്കുന്നത് യുഎന്‍ ആശയങ്ങള്‍ക്ക് വിരുദ്ധമെന്ന് നരേന്ദ്രമോദി പറഞ്ഞു. ഭീകരവാദത്തിനെതിരെ ലോകം ഒറ്റക്കെട്ടായി നില്‍ക്കണം. സാഹോദര്യം, സമാധാനം എന്നിവയാണ് മുന്നോട്ടു വയ്ക്കാനുള്ള മുദ്രാവാക്യം. ഭീകരവാദത്തിനെതിരെ ഇന്ത്യയുടെ രോഷം സ്വാഭാവികമാണ് ഭീകരവാദം ലോകത്തിനും മാനവരാശിക്കും ഭീഷണിയാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. കശ്മീരിനെ കുറിച്ച് ഒരു പരാമര്‍ശവും നടത്താതെയാണ് മോദി യുഎന്നില്‍ സംസാരിച്ചത്.
ലോകം ഒരു പുതിയ യുഗത്തിലൂടെയാണ് പോയിക്കൊണ്ടിരിക്കുന്നത്. ലോകത്തിന്റെ മുഖം മാറിക്കൊണ്ടിരിക്കുന്നു. 21ാം നൂറ്റാണ്ടില്‍ ആധുനിക സാങ്കേതികവിദ്യ സാമൂഹികജീവിതത്തിലും വ്യക്തിജീവിതത്തിലും സാമ്പത്തിക, സുരക്ഷാ, കണക്ടിവിറ്റി, അന്താരാഷ്ട്രബന്ധങ്ങള്‍ തുടങ്ങിയ മേഖലകളിലും വലിയമാറ്റമാണ് കൊണ്ടുവന്നിട്ടുള്ളത്. ഈ സാഹചര്യത്തില്‍ കഷണങ്ങളായി ചിതറിയ ലോകം ആര്‍ക്കും താത്പര്യമില്ല. ഞങ്ങളുടെ അതിര്‍ത്തികള്‍ക്കുള്ളില്‍ മാത്രം ഒതുങ്ങിനില്‍ക്കാന്‍ ഞങ്ങളും ആഗ്രഹിക്കുന്നില്ല. ഈ പുതിയ യുഗത്തില്‍ ബഹുമുഖതയിലേക്കുള്ള പുതിയപാതയിലേക്ക് വേണം നമ്മള്‍ യാത്ര ചെയ്യാനെന്നുംമാദി പറഞ്ഞു.
1893ല്‍ സ്വാമി വിവേകാനന്ദന്റെ പ്രശസ്തമായ ഷിക്കാഗോ പ്രസംഗത്തെക്കുറിച്ചും മോദി പരാമര്‍ശിച്ചു. 125 വര്‍ഷം മുമ്പ് മഹാനായ ആത്മീയഗുരു സ്വാമി വിവേകാനന്ദന്‍ ഷിക്കാഗോയിലെ ലോക മതപാര്‍ലമെന്റില്‍ തന്റെ സന്ദേശം നല്‍കിയിരുന്നു. ഐക്യത്തിന്റെയും സമാധാനത്തിന്റെയും സന്ദേശമായിരുന്നു അത്, യുദ്ധത്തിന്റേതല്ല. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയും ലോകത്തിന് നല്‍കുന്ന സന്ദേശം അതുതന്നെയാണ്. ഐക്യവും സമാധാനവും.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്ത് ഈ വര്‍ഷം ലോകത്തിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് പ്രക്രിയ നടന്നിരുന്നു. എക്കാലത്തെയും കൂടുതല്‍ വോട്ടര്‍മാര്‍ വോട്ടുചെയ്ത് എന്റെ സര്‍ക്കാരിനെ രണ്ടാംതവണയും അധികാരത്തിലെത്തിച്ചു. നിങ്ങളുടെമുന്നില്‍ എന്നെ വീണ്ടുമെത്തിച്ചതും അതാണ്.
എന്നാല്‍ സമ്മേളനത്തില്‍ പങ്കെടുത്ത പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അത് മാത്രമാണ് സഭയില്‍ ഉന്നയിച്ചത്. കശ്മീരിലെ സാഹചര്യം ഗുരുതരമാണെന്ന് പറഞ്ഞ 80 ലക്ഷം പേര്‍ അവിടെ തടവിലാണെന്നും ആരോപിച്ചു. യുഎന്‍ നല്‍കിയ അവകാശങ്ങള്‍ കശ്മീരില്‍ നിഷേധിക്കപ്പെടുകയാണെന്നും അതിനാല്‍ സഭ ഇടപെടണമെന്നും അവകാശപ്പെട്ടു.
https://www.facebook.com/Malayalivartha





















