Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

ഇനി പറച്ചിലില്ല... ദുബായിലെ ഓര്‍മ്മകള്‍ തുഷാര്‍ വെള്ളാപ്പള്ളിയെ മാറ്റി ചിന്തിപ്പിക്കുന്നു; പാലായില്‍ മാണി സി. കാപ്പന്റെ അപ്രതീക്ഷിത വിജയത്തില്‍ ഒരു പങ്ക് ബി.ഡി.ജെ.എസിനും അവകാശപ്പെട്ടത്; വീണ്ടും ഭരണമുറപ്പിക്കാന്‍ വെള്ളാപ്പള്ളിമാരെ കൂട്ടാന്‍ ഇടതുപക്ഷം; എല്ലാം നിരീക്ഷിച്ച് അമിത്ഷായും; പഴയ കേസുകള്‍ കുത്തിപ്പൊക്കുമോ?

28 SEPTEMBER 2019 11:35 AM IST
മലയാളി വാര്‍ത്ത

ഇനി പറച്ചിലില്ല... ദുബായിലെ ഓര്‍മ്മകള്‍ തുഷാര്‍ വെള്ളാപ്പള്ളിയെ മാറ്റി ചിന്തിപ്പിക്കുന്നു; പാലായില്‍ മാണി സി. കാപ്പന്റെ അപ്രതീക്ഷിത വിജയത്തില്‍ ഒരു പങ്ക് ബി.ഡി.ജെ.എസിനും അവകാശപ്പെട്ടത്; വീണ്ടും ഭരണമുറപ്പിക്കാന്‍ വെള്ളാപ്പള്ളിമാരെ കൂട്ടാന്‍ ഇടതുപക്ഷം; എല്ലാം നിരീക്ഷിച്ച് അമിത്ഷായും; പഴയ കേസുകള്‍ കുത്തിപ്പൊക്കുമോ?

ഇങ്ങനെയൊരു രാഷ്ട്രീയ കൂട്ടുകെട്ട് ലോകത്തൊരിടെത്തും കാണില്ല. ഇന്ത്യ ഭരിക്കുന്ന ബിജെപിയുടെ ഘടകകക്ഷിയായി മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയും സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിക്ക് പൂര്‍ണ പിന്തുണയുമായി അച്ഛന്‍ വെള്ളാപ്പള്ളി നടേശനും മാറുമ്പോള്‍ ബിജെപിയില്‍ മുറുമുറുപ്പ്. ബിജെപി സര്‍ക്കാര്‍ നല്‍കിയ സുരക്ഷയും പേറിയാണ് വെള്ളാപ്പള്ളി ബിജെപി സര്‍ക്കാരിനെ കുറ്റം പറയുകയും ആവശ്യ ഘട്ടങ്ങളില്‍ സിപിഎമ്മിന് വോട്ട് മറിക്കുകയും അവര്‍ ജയിക്കുമെന്ന് പ്രഖ്യാപിക്കുന്നതും ചെയ്യുന്നത്. അവസാനമായി സിപിഎമ്മിനെ സഹായിക്കാന്‍ അരൂരില്‍ മത്സരക്കാനില്ലെന്നാണ് തുഷാര്‍ വെള്ളാപ്പള്ളി പറയുന്നത്.

അതിനിടെയാണ് പാലയുടെ വിജയം വന്നത്. പാലായില്‍ മാണി സി. കാപ്പന്റെ അപ്രതീക്ഷിത വിജയത്തില്‍ ഒരു പങ്ക് ബി.ഡി.ജെ.എസിനുണ്ടെന്ന വിലയിരുത്തലോടെ അവര്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ ഭാഗമാകുമെന്നു പ്രചാരണം ശക്തമായിരിക്കുകയാണ്. ബി.ഡി.ജെ.എസ്. സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി വിദേശത്തു കേസില്‍ കുടുങ്ങിയപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടതു വലിയ ലക്ഷ്യങ്ങളോടെയായിരുന്നു.

ബി.ഡി.ജെ.എസിന്റെയും ജോസഫ് വിഭാഗത്തിന്റെയും വോട്ട് തനിക്കു കിട്ടിയെന്ന കണക്കുകൂട്ടല്‍ മാണി സി കാപ്പന്‍ തന്നെ പറഞ്ഞിട്ടുണ്ട്. ബി.ഡി.ജെ.എസ്. നിലവില്‍ എന്‍.ഡി.എയുടെ ഭാഗമാണെന്നു മാത്രമാണ് മുന്നണി മാറ്റവുമായി ബന്ധപ്പെട്ട് തുഷാര്‍ വെള്ളാപ്പള്ളി അടക്കമുള്ള നേതാക്കളുടെ വിശദീകരണം. അതേസമയം, ബി.ഡി.ജെ.എസിന്റെ ആവശ്യങ്ങളോടു ബി.ജെ.പി. ദേശീയ നേതൃത്വം അനുഭാവം കാട്ടുന്നില്ലെന്നു ബി.ഡി.ജെ.എസ്. നേതാക്കള്‍ക്കു പരാതിയുണ്ട്. ഈ നീരസം പരിഹരിക്കാന്‍ കഴിയാത്തതിനാലാണ് അഞ്ചു സീറ്റിലേക്കുള്ള നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുനിനില്ലെന്ന് അവര്‍ നിലപാടെടുത്തത്.

അരൂര്‍ സീറ്റ് നല്‍കാമെന്ന ബി.ജെ.പി നേതൃത്വം വാഗ്ദാനം ചെയ്‌തെങ്കിലും മത്സരിക്കാനില്ലെന്ന നിലപാടിലാണു ബി.ഡി.ജെ.എസ്. നേതൃത്വം. ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായുള്ള ചര്‍ച്ചകള്‍ക്കു ശേഷം നിലപാടു വ്യക്തമാക്കാമെന്നാണു ബി.ഡി.ജെ.എസ്. നേതൃത്വം വ്യക്തമാക്കിയത്.

തുഷാറിനെതിരായ കേസില്‍ പിണറായിയുടെ ഇടപെടലിന്റെ തുടര്‍ച്ചയായാണ് അകലം കുറയുന്നത്. ഇത്തവണ പാലായില്‍ 1888 വോട്ടര്‍മാര്‍ പുതുതായി വന്നിട്ടും വിജയിച്ച മാണി സി. കാപ്പനു കഴിഞ്ഞ തവണത്തേക്കാള്‍ 44 വോട്ട് കുറവാണ്. മോഡി സര്‍ക്കാരിന്റെ ഭരണനേട്ടം, ശബരിമല വിഷയം തുടങ്ങി അനുകൂല വിഷയങ്ങള്‍ ഏറെയെന്ന് അവകാശപ്പെട്ടിട്ടും എന്‍.ഡി.എ.യുടെ വോട്ട് 6,777 കുറഞ്ഞു. എന്‍. ഹരിക്ക് ഇക്കുറി കിട്ടിയത് 18,044 വോട്ടാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹരി 24821 വോട്ടും ഏപ്രിലില്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പി.സി. തോമസ് 26,533 വോട്ടും പാലാ മണ്ഡലത്തില്‍ നേടിയിരുന്നു.

പാലാ നിയമസഭാ മണ്ഡലത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ചതിലും 8489 വോട്ടാണ് മാണി സി കാപ്പനു ലഭിച്ചത്. അതോടെയാണു സഖ്യകക്ഷിയായ ബി.ഡി.ജെ.എസിന്റെ വോട്ട് ഇത്തവണ ഹരിക്കു ലഭിച്ചില്ലെന്ന സൂചന സജീവമായത്. ഇതിനിടെ എസ്.എന്‍.ഡി.പിയുടെ സഹായം പാലായില്‍ എല്‍.ഡി.എഫിനു ലഭിച്ചതായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കുകയും ചെയ്തു. എസ്.എന്‍. ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പിന്തുണ വ്യക്തമാക്കിയിരുന്നുവെന്നാമാണു കോടിയേരി പറഞ്ഞത്.

ഇത് ബിജെപി ദേശീയ അധ്യക്ഷന്‍ വെള്ളാപ്പള്ളി നടേശന്റെ അടുത്തുമെത്തിയിട്ടുണ്ട്. വെള്ളാപ്പള്ളിമാര്‍ ഈ നലപാട് തുടര്‍ന്നാല്‍ കേന്ദ്ര സുരക്ഷാ സേനയെ പിന്‍വലിക്കും. തുഷാറിന്റെ ദുബായ് കേസ് പൊങ്ങും. മങ്ങിയ മൈക്രോ ഫിനാന്‍സ് കേസ് കുത്തിപ്പൊക്കും. ഇത്രയും വലിയ വക്കീലന്‍മാരുണ്ടായിട്ടും പണമുണ്ടായിട്ടും മുന്‍ ധനകാര്യമന്ത്രി പി. ചിദംബരം ഇപ്പോഴും പുറത്തിറങ്ങിയിട്ടില്ല. അപ്പോള്‍ പിന്നെ ഒന്നുമല്ലാത്ത വെള്ളാപ്പള്ളിയുടെ കാര്യം പറയേണ്ടല്ലോ...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (5 hours ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (5 hours ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (5 hours ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (5 hours ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (5 hours ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (5 hours ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (6 hours ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (9 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (9 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (10 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (11 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (11 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (12 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (12 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (13 hours ago)

Malayali Vartha Recommends