ഉടന്‍ മന്ത്രിസ്ഥാനം വേണം... സിപിഎം പിന്തുണയോടെ മാണി സി കാപ്പനെ ഉടന്‍ മന്ത്രിയാക്കാന്‍ തോമസ് ചാണ്ടിയുടെ നീക്കം; ഇമേജില്ലാത്ത എ.കെ. ശശീന്ദ്രന്‍ തുടരുന്നതിനേക്കാളും മാണി സി കാപ്പന്‍ വരുന്നത് ഗുണം ചെയ്യും; മാണി സി കാപ്പന്റെ വിജയത്തെ ഭയന്നത് ശശീന്ദ്രന്

മാണി സി കാപ്പനെ ഉടന്‍ മന്ത്രിയാക്കാന്‍ തോമസ് ചാണ്ടിയുടെ നീക്കം. സി പി എമ്മിന്റെ പിന്തുണയോടെയാണ് നീക്കം. അതേ സമയം മന്ത്രി സ്ഥാനം ഒഴിയാനാവില്ലെന്ന സൂചനയുമായി മന്ത്രി എ. കെ. ശശീന്ദ്രന്‍ രംഗത്തെത്തി.
എ. കെ ശശീന്ദ്രന് തേളയിടി തുടങ്ങി. മാണി സി കാപ്പന് മന്ത്രിസഭാ സ്ഥാനം നല്‍കിയേ തീരൂ എന്ന പ്രസ്താവനയുമായി തോമസ് ചാണ്ടി തിങ്കളാഴ്ചയോടെ രംഗത്തെത്തുമെന്നാണ് റിപ്പോര്‍ട്ട്. മാണി സി കാപ്പന്‍ തോമസ് ചാണ്ടിയുടെ വിശ്വസ്തനാണ്. മന്ത്രി ശശീന്ദ്രനെ സംബന്ധിച്ചടത്തോളം മാണി സി കാപ്പന്റെ വിജയം ദു:ഖകരമായ അനുഭവമായി മാറുന്നു.
തോമസ് ചാണ്ടിയെ മാറ്റിയാണ് ശശീന്ദ്രന്‍ രണ്ടാമത് മന്ത്രിയായത്. അതിനു മുമ്പ് ശശിന്ദ്രനെ മാറ്റിയാണ് ചാണ്ടി മന്ത്രിയായത്. എന്‍ സി പിയിലെ പടല പിണക്കങ്ങളാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണമായത്. എന്‍സിപി ഒരു ചെറിയ പാര്‍ട്ടിയാണ്. അവിടെ തമ്മില്‍ തല്ലും കുതികാല്‍ വെട്ടും സ്വാഭാവികം മാത്രം. സി പി എമ്മിനെ സംബന്ധിച്ചടത്താളം എന്‍ സി പി ഒരു ബാധ്യതയായിട്ട് ഏറെ നാളായി. എന്നാല്‍ എന്‍സിപിയെ പിണക്കാന്‍ സി പി എം തയ്യാറല്ല. അത് മുന്നണി മര്യാദയുടെ ഭാഗമായി മാത്രമാണ്. അതേസമയം തമ്മില്‍ തല്ലുന്ന നേതാക്കളില്ലെങ്കില്‍ മുന്നോട്ടു പോകാനാവില്ലെന്ന് സി പി എമ്മിന് നന്നായറിയാം.
മാണി സി കാപ്പനുള്ള മന്ത്രിസ്ഥാനത്തിന്റെ സാധ്യത കോടിയേരി തള്ളിയിട്ടില്ല. പിണറായി അതിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല. പിണറായി ഇത്തരം കാര്യങ്ങളില്‍ സാധാരണ പ്രതികരിക്കാറില്ല. പാലാ തെരഞ്ഞടുപ്പില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കാപ്പന് അനുകൂലമായി പ്രസ്താവന നടത്തിയിരുന്നു. അന്നും ശശീന്ദ്രന്‍ മന്ത്രിസ്ഥാനത്തിന്റെ സാധ്യതകള്‍ തള്ളിയതാണ്. ഇനിയും ശശീന്ദ്രന്‍ അക്കാര്യം തള്ളുകയാണെങ്കില്‍ എന്‍ സി പി നേതൃത്വം അക്കാര്യത്തില്‍ ഇടപെടും.
കെ.എം മാണിയുടെ തട്ടകം തിരികെ പിടിച്ച കാപ്പന് മന്ത്രിസ്ഥാനം നല്‍കുന്നതിനോട് പിണറായിക്കും യോജിപ്പുണ്ട്. പാലാ പിണറായിക്ക് നല്‍കിയ ആശ്വാസം ചെറുതല്ല. തന്റെ മന്ത്രിസഭയുടെ അന്തസാണ് കാപ്പന്‍ ഉയര്‍ത്തിയത്. അതുകൊണ്ടു തന്നെ ശശീന്ദ്രന് ഒപ്പം പിണറായി നില്‍ക്കാനുള്ള സാധ്യത തീര്‍ത്തും വിരളമാണ്. ഏതായാലും ശശീന്ദ്രന്‍ അനുഭവിക്കുന്ന പ്രതിസന്ധി തീര്‍ത്തും അപ്രതീക്ഷിതം തന്നെയാണ്.
"
https://www.facebook.com/Malayalivartha





















