ഇത് ഒറ്റയാനായ ശില്പി ഉണ്ടാക്കിയ ഒറ്റയാനയെന്ന് എം ജി ശശിഭൂഷൺ ; ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന് മുന്നിൽ കണ്ടെത്തിയ കല്ലാനയുടെ പിന്നിൽ ഉള്ള കഥ ഇങ്ങനെ

കാർത്തിക തിരുനാൾ രാമവർമയുടെ കാലത്ത് പത്മതീർഥത്തിന് മുൻവശത്തായി സ്ഥാപിച്ച കല്ലാന ഇപ്പോൾ വീണ്ടും ഉയർന്നു വന്നിരിക്കുന്നു . പ്രദേശത്തിന്റെ കാവൽക്കാരനനെന്ന സങ്കൽപം നിലനിർത്തി ശ്രീ പത്മനാഭ പ്രതിഷ്ഠക്ക് അഭിമുഖമായാണ് കല്ലാനയെ സ്ഥാപിച്ചിരിക്കുന്നത്. പലപ്പോഴായി നടത്തിയ റോഡ് നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി കല്ലാനയുടെ മൂന്നിൽ രണ്ടു ഭാഗവും മണ്ണിനടിയിലായി. എന്നാൽ ഈ ആനയുടെ പിന്നിലുള്ള കഥയെ പറ്റി എം ജി ശശിഭൂഷൺ മൂന്ന് സാധ്യതകൾ പറയുന്നു
അധ്യാപകനും ചരിത്ര പണ്ഡിതനുമായ എം ജി ശശിഭൂഷൺ കണ്ടെത്തിയ മൂന്ന് സാധ്യതകൾ മാത്രമാണ് ഇതാണ്. ചരിത്രപരമായ രേഖകൾ ഇല്ല മറിച്ച് അഭിപ്രായങ്ങൾ മാത്രം. ഒന്നാമത് പത്മനാഭ സ്വാമി ക്ഷേത്രം ശിൽപികളിൽ ഒരാളെ പ്രവർത്തനം നടത്തിയപ്പോൾ എന്തെങ്കിലും തെറ്റ് കണ്ടെത്തിയിരിക്കാം. അപ്പോൾ ആ ശിൽപിയെ വിലക്കിയിരിക്കും. അയാൾ പശ്ചാതാപത്തോടെ ചെയ്ത ശിൽപം ആയിരിക്കാം ഇത് . ഒറ്റയാന ഒറ്റയാനയായ ശില്പി ഉണ്ടാക്കിയത് ആയിരിക്കും. രണ്ടാമത് , പത്മനാഭ സ്വാമി ക്ഷേത്രം പണിയാൻ തനിക്കു അവസരം കിട്ടുമോയെന്ന് അറിയാൻ കഴിവുള്ള ശില്പി വന്നു. പക്ഷേ അവസരം കിട്ടിയില്ല. അപ്പോൾ തന്റെ കഴിവ് കാണിക്കാൻ അയാൾ അവിടെ കിടന്ന കല്ല് കൊണ്ട് ഉണ്ടാക്കിയത് ആയിരിക്കാം ആ ആനയുടെ ശിൽപം. അപൂർണ്ണമാണെങ്കിലും ഭംഗിയായി ആനയെ പണിതു. അപ്പോൾ അയാൾക്ക് അവസരം കിട്ടിയിട്ടുണ്ടാകും. മൂന്നാമത്തെ സാധ്യത , പത്മതീർത്ഥത്തിന്റെ നടുക്ക് ഒരു പത്മം ഉണ്ടായിരുന്നു . പത്മതീർത്ഥത്തെ ഭംഗിപ്പെടുത്താൻ ഒരു ആനയെ ഉണ്ടാക്കി. പക്ഷെ അത് പൂർത്തിക്കരിക്കാൻ കഴിഞ്ഞില്ല.പാതി വഴിയിൽ വച്ച് ഉപേക്ഷിക്കപ്പെട്ടു . ചിലപ്പോൾ ശിൽപ്പിക്കു എന്തെങ്കിലും പറ്റിയിട്ടുണ്ടാകും. ഇങ്ങനത്തെ ചില സാധ്യതകളാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.
https://www.facebook.com/Malayalivartha





















